...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Thursday, August 30, 2007

വായനാലിസ്റ്റുകളും ഹിറ്റും

മറുമൊഴിയിലേയ്ക്ക്‌ കമന്റു് തിരിച്ചുവിടുന്ന ഒരു പ്രമുഖബ്ലോഗറുടെ ബ്ലോഗിലേയ്ക്കുള്ള ട്രാഫിക് പരിശോധിക്കാന് അവസരം കിട്ടിയിരുന്നു. അതിലെ പോസ്റ്റുകള്‍ വായിക്കാന്‍ വായനക്കാര് എവിടെ നിന്നു വന്നു എന്ന്‌ അത്‌ പറഞ്ഞുതന്നു:തങ്ങിയ നേരം (മിനുട്ടില്‍)
അഫിലിയേറ്റഡ് സൈറ്റുകള്‍*
15%
3
മറുമൊഴി
12%
2
വായനാലിസ്റ്റുകള്‍ 12%
2
ചിന്ത
11%
2
തനിമലയാളം
10%
3
ഡയറക്റ്റ്
7%
3
malayalamblogs.in
1%
0
ബാക്കി ഉടമസ്ഥനും മറ്റു സൈറ്റുകളും* സൈറ്റിലേയ്ക്ക്‌ നേരെ സ്ഥിരമായി ലിങ്ക്‌ കൊടുത്തിരിക്കുന്ന ബ്ലോഗുകള്‍

ഇതില്‍ നിന്ന്‌ എന്ത്‌ അനുമാനിക്കാം എന്നുള്ളത്‌ നിങ്ങള്‍ക്ക്‌ വിട്ടുതരുന്നു :)

Friday, August 24, 2007

മലയാളത്തിലെ പുതിയ ബ്ലോഗുകള്‍

മലയാളത്തില്‍ ഏറ്റവും ഒടുവിലുണ്ടായ 100 ബ്ലോഗുകളിലെ കമന്റുകള്‍ ഇവിടെ. ഉദ്ദേശം: പുതുബ്ലോഗേര്‍സിനെ പ്രോത്സാഹിപ്പിക്കുക. ഓര്‍ക്കുക, ഏതാണ്ട് 20 ബ്ലോഗുകള്‍ മലയാളത്തില്‍ പ്രതിദിനം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട്‌, ഒരാഴ്ചമാത്രമേ ഒരു ബ്ലോഗിനവിടെ സ്ഥാനമുള്ളൂ.

മലയാളത്തിലുണ്ടാകുന്ന ബ്ലോഗുകള്‍ ഞാന്‍ ഓട്ടോമാറ്റിക്കായി ഇവിടെ കളക്റ്റ് ചെയ്യുന്നുമുണ്ട്. 1000 എണ്ണത്തിന്റെ ബണ്ടിലുകളായാണ് വയ്ക്കുന്നത്‌.

Thursday, August 16, 2007

യുണീക്കോഡ് കോണ്‍ഫിഗര്‍ ചെയ്യാതെ മലയാളം കാണാന്‍

യുണീക്കോഡ് കോണ്‍ഫിഗര്‍ ചെയ്യാത്ത കമ്പ്യൂട്ടറുകളില്‍ ബ്ലോഗുകള്‍ കാണാന്‍ പ്രശ്നമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണല്ലോ പലരും പ്രൊഫൈലിന്റെ ഭാഗമായും മറ്റും ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെങ്ങനെ എന്നെഴുതുന്നത്‌.

റാല്‍മിനോവ് പറഞ്ഞിരിക്കുന്ന ഡൈനാമിക് ഫോണ്ട് ഇതിനൊരു പരിഹാരമാണ്. ഇങ്ങനെ ചെയ്തിരിക്കുന്ന സൈറ്റുകള്‍ IE-ല്‍ കാണാന്‍ യുണിക്കോഡ് കോണ്‍ഫിഗറേഷനൊന്നും വേണ്ടാ! അപ്രകാരം ഡൈനാമിക് യുണീക്കോഡ് ഫോണ്ട് ഉപയോഗിക്കുന്നവരാണ്. ഉദാഹരണം: ഇതാ മാതൃഭൂമിയിലെ ഒരു പേജ്.

തവണ പേജ്‌ കാണുമ്പോഴും ഈ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യപ്പെടും. റാല്‍മിനോവിന്റെ രചന എംബഡഡ് ഫോണ്ട് ഏതാണ്ട്‌ 400കെബി ആണ് - ഒരു സാധാരണ ചിത്രത്തിന്റെ വലുപ്പം. കമ്പ്യൂട്ടറില്‍ ഫോണ്ട് ഇന്സ്റ്റാള് ചെയ്തിട്ടില്ലെന്കില്‍ മാത്രം ഈ ഡൌണ്ലോഡ് നടക്കും. അതുകൊണ്ട് യൂണികോഡ് കൊണ്ഫിഗര്‍ ചെയ്തിട്ടുള്ളവരെ ഒരു തരത്ത്തില്ലും ഇത് ബാധിക്കില്ല.

IE-യുടെ ഈ ടെക്നോളജി ഓപണ്‍ അല്ലാത്തതിനാല്‍ ഫയര്‍ഫോക്സിനും മറ്റും ഇത്‌ ഉപയോഗിക്കാനാവില്ല. എന്നാല്‍ css സ്റ്റാന്റേഡില്‍ വെബ് ഫോണ്ടുകള്‍ക്ക് വകുപ്പുണ്ടാക്കിയിട്ടുണ്ട്. ഈ ലിങ്കില്‍ വളരെ ഭംഗിയായി അത്‌ വിവരിച്ചിരിക്കുന്നു. ഇന്ന്‌ വെബ് ഫോണ്ട് സപ്പോര്‍ട്ട് ചെയ്യുന്നത്‌ സഫാരി 3.1 മാത്രമാണ്. അതും ഇംഗ്ലീഷ് മാത്രമേ ശരിക്ക് കാണിക്കുന്നുള്ളൂ. ഭാവിയില്‍ IE, Firefox തുടങ്ങിയവ ഇത്‌ മലയാളത്തിനുവേണ്ടി സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കോമ്പ്ലിക്കേഷനൊന്നുമില്ലാതെ രചനയും അഞ്ജലിയും പോലെ സൌജന്യമായി ലഭ്യമായ മലയാളത്തിലെ മനോഹരമായ ഫോണ്ടുകള്‍ എഴുത്തുകാരന് കോണ്‍ഫിഗര്‍ ചെയ്യാം. വായനക്കാരന്‍ എഴുത്തുകാരനുദ്ദേശിച്ച ഫോണ്ടില്‍ തന്നെ ലേഖനം കാണുകയും ചെയ്യും.

ഒരു മലയാളം വെല്ലുവിളി

ദേശ്‌രാഗം, സമ്പദ്‌രംഗം എന്നീ വാക്കുകള്‍ക്കുനടുവില്‍ ZWNJ എന്ന ഒരു പ്രത്യേക യുണീക്കോഡ് അക്ഷരം വച്ചിട്ടുണ്ട്‌. രണ്ടക്ഷരങ്ങള്‍ ചേര്‍ന്ന്‌ കൂട്ടക്ഷരമുണ്ടാവുന്നത്‌ തടയുകയാണ് ഇതു ചെയ്യുന്നത്‌. ZWNJ എടുത്തുമാറ്റിയാല്‍ അവ ‘ദേശ്രാഗം, സമ്പദ്രംഗം‘ എന്നിങ്ങനെ ആയി മാറും. ഈ ഉദാഹരണങ്ങളില് വാക്കുകള്‍ക്ക്‌ അര്ത്ഥം മാറുന്നില്ല. വായിക്കാന് വിഷമമാകുന്നു എന്നേ ഉള്ളൂ. എന്നാല് കൂട്ടക്ഷരത്തോടേയും കൂട്ടക്ഷരമില്ലാതേയും എഴുതിയാല്‍ അര്ത്ഥവ്യത്യാസമുണ്ടാവുന്ന വാക്കുകള്‍ കണ്ടുപിടിക്കാമോ? ശരിക്കും മലയാളത്തില്‍ ഉണ്ടാവാവുന്ന ഒറ്റവാക്കുകളാണ് പരിഗണിക്കുന്നത്‌. സ്പേസ് ചേര്‍ത്തും ചേര്‍ക്കാതേയും അര്‍ത്ഥവ്യത്യാസമുണ്ടാവുന്നവയല്ല ഉദ്ദേശിക്കുന്നത്‌.

യുണീക്കോഡില്‍ അത്ര ഇന്റ്യൂട്ടീവ് അല്ലാത്ത കൂട്ടക്ഷരങ്ങള്‍:

  1. ക്ര = ക + ചന്ദ്രക്കല + ര
  2. പ്ല = പ + ചന്ദ്രക്കല + ല
  3. ന്റ = ന + ചന്ദ്രക്കല + റ
  4. റ്റ = റ + ചന്ദ്രക്കല + റ

ഈ റെന്‍ഡറിംഗ് പ്രശ്നം പരിഹരിച്ചവരുണ്ടോ?

താഴെകാണുമ്പോലെ ഫയര്‍ഫോക്സില്‍ റെന്‍‌ഡറിംഗ് പ്രശ്നമുണ്ടായി, അത്‌ പരിഹരിച്ചവരുണ്ടോ? ഉണ്ടെങ്കില്‍ പറഞ്ഞുതരൂ. പെരുത്തു നന്ദി!

മലയാളി സ്പാമന്മാമനെ നേരിടാന്‍

ഈയടുത്ത്‌ ചില ചിന്തയില്ലാത്തവന്മാര്‍ അവര്‍ക്ക്‌ ഒരു പരിചയവുമില്ലാത്ത ഒരു സംഘം ബ്ലോഗര്‍മാര്‍ക്ക് സ്വന്തം ബ്ലോഗിന്റെ പരസ്യവും മറ്റും ഉദ്ദേശിച്ച്‌ ബള്‍ക്ക് മെയിലയക്കുന്ന പരിപാടി തുടങ്ങി.

ഇവരെ നേരിടാന്‍ ഉത്തമമാര്‍ഗങ്ങള്‍ കുറവായതിനാല്‍ താഴെ പറയുന്ന പരിപാടിയാണ് ഞാന്‍ ചെയ്യുന്നത്‌. ഇനിമുതല്‍ ഈ പുന്നാരമക്കളുടെ ഒരു മെയിലും എനിക്ക്‌ വേണ്ടാ എന്ന്‌ തീരുമാനിച്ചാല്‍ സംഗതി വളരെ എളുപ്പം.

  1. അവരുടെ ഈമെയിലൈഡിയില്‍ നിന്നും എന്തെങ്കിലും വന്നാല്‍ നേരെ ഡിലീറ്റ് ചെയ്യാനായി ഒരു ഫില്‍റ്ററിടുക.
  2. അവനൊരു പേര്‍സണല്‍ മറുപടിയായി “ഫ.. #@$!#@$!#, നിന്റെ ഒരു $%@$#%@ എനിക്ക്‌ വേണ്ടടാ, $#%@#$%@#. നിന്നെ അപ്പാടേ ഡിലീറ്റ് ചെയ്യാന്‍ ഞാന്‍ ഫില്‍റ്ററും ഇട്ടു. ഇനി ധൈര്യമായി എന്തുവേണമെങ്കിലും എഴുതിക്കോ” എന്ന്‌ അറിയിക്കാന്‍ മറക്കരുത്‌. ആത്മശാന്തിക്കുപകരിക്കും :)
  3. അവസാനമായി ആ മെയില്‍‌ ഒരു സ്പാമാണ് എന്ന്‌ മാര്‍ക്ക്‌ ചെയ്യുക.
എന്നെ ദയവായി ഒഴിവാക്കൂ തുടങ്ങിയ അപേക്ഷകള്‍ അവന്മാര്‍ക്ക്‌ ഉപകാരവും ബാക്കിയുള്ളവര്‍ക്ക്‌ ഉപദ്രവവും ആവും എന്നും ഓര്‍ക്കുക.

ഫില്‍റ്ററിടാനുള്ള സിമ്പിള്‍ രണ്ടു സ്റ്റെപ്പുകള്‍:

Tuesday, August 14, 2007

പുതിയ മലയാളം ക്ലിക്ക്ബോര്‍ഡ്

ഗൂഗിളില്‍ നിന്നൊരു മലയാളം ക്ലിക്ക്ബോര്‍ഡ്. ഇംഗ്ലീഷ് കീബോര്‍ഡും മലയാളം ടൈപ്പിംഗും അറിയാത്ത സാധാരണ മനുഷ്യര്‍ക്ക്‌ മലയാളത്തില്‍ ഒന്നുരണ്ട് വാക്കുകള്‍ കൊടുത്ത്‌ സെര്‍ച്ച് ചെയാനാവുക എന്നതാണുദ്ദേശം. പേര്‍സണലൈസ്ഡ് ഗൂഗിള്‍ പേജിനോടു കൂടി ഉപയോഗിക്കാവുന്ന ഗാഡ്ജറ്റാണ് ഇത്‌. അഭിപ്രായങ്ങള്‍ അറിയിക്കൂ.