ഈ ടൈറ്റില്‍ ഈ പുതിയ ബ്ലോഗിനെ കുറിച്ചൊന്നുമല്ല. ഇത് അറിയിപ്പുകളെഴുതിയിടാനുള്ള ഒരു ചെറുവക ബ്ലോഗ് മാത്രം.
എന്നാല്‍ ആദ്യത്തെ അറിയിപ്പ് നിസാരനല്ല. അത് റീഡേര്‍സ് ലിസ്റ്റിനെ പറ്റിയാണ്. ഇതാ പതുക്കെ, വളരെ പതുക്കെ, ചിലര്‍ റീഡേര്‍സ് ലിസ്റ്റ് ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ഈ ലിസ്റ്റുകളുടെ സ്റ്റേറ്റ്മെന്റ് വളരെ സിവിക് ആയ ഒന്നാണ്: ‘ഇതാ എനിക്കിഷ്ടപ്പെട്ട ബ്ലോഗുകള്‍. നിനക്കിഷ്ടമായതൊന്ന് പങ്കുവയ്ക്കാമോ’. അത്രേയുള്ളൂ. എന്നാല്‍ ലാര്‍ജ് സ്കേലില്‍ ഇത് ബ്ലോഗ് പോലെ തന്നെ വിപ്ലവാത്മകമാണ്. ഓരോ എഴുത്തുകാരനേയും പ്രസാധകനാക്കുകയാണ് ബ്ലോഗുകള്‍ ചെയ്തതെങ്കില്‍ ഓരോ വായനക്കാരനേയും പ്രസാധകനാക്കുകയാണ് റീഡേര്‍സ് ലിസ്റ്റുകള്‍. ഇനി ഇപ്പോഴുള്ള മൂന്നു ലിസ്റ്റുകള്‍:
സിദ്ധാര്‍ത്ഥന്‍
സിബു
വിഷ്ണു
സിദ്ധനും വിഷ്ണുവും ഇത് അവരുടെ ബ്ലോഗില്‍ സൈഡ്ബാറിലായി ചേര്‍ത്തിട്ടുമുണ്ട്.
സിദ്ധാര്‍ത്ഥന്റെ ബ്ലോഗ്
വിഷ്ണുവിന്റെ ബ്ലോഗ്
ഓരോരുത്തരും സ്വന്തം റീഡേര്‍സ് ലിസ്റ്റ് ഉണ്ടാക്കുന്ന മുറയ്ക്ക് വരമൊഴി പോര്‍ട്ടലില്‍ അവ ചേര്‍ക്കാനും ഉദ്ദേശിക്കുന്നു.
റീഡേര്‍സ് ലിസ്റ്റ് ഉണ്ടാക്കുക വളരെ ലളിതം. ഗൂഗിള്‍ റീഡര്‍ ഇതിനൊരു ഉപാധിയാണ്. ആദ്യം ബ്ലോഗുകള്‍ ഗൂഗിള്‍ റീഡറിലൂടെ വായിക്കണം. അതിന് ബ്ലോഗുകള്‍ ഫീഡായി റീഡറില്‍ സബ്സ്ക്രൈബ് ചെയ്യണം. അതിന് ഇത്രയേ ചെയ്യാനുള്ളൂ:
http://reader.google.com > Add subscription > Paste the blog or feed address > click add
Example for blog name: http://arkjagged.blogspot.com (മൊത്തം ചില്ലറ)
Example for feed address: (വിഷ്ണുവിന്റെ വായനാലിസ്റ്റിന്റേത്)
ഇനി മലയാളം ബ്ലോഗുകള്‍ മൊത്തമായും വേണമെങ്കില്‍ ഞാനുണ്ടാക്കിയ ഈ യാഹൂ പൈപ്പിന്റെ ഫീഡെടുത്തോളൂ: ലിങ്ക്
(ഞാനിതെഴുതുമ്പോള്‍ മലയാളംബ്ലോഗ്സ്.ഇന്‍ ഡൌണാണ്; തനിമലയാളത്തില്‍ ഫീഡ് കണ്ടില്ല)
ഷെയര്‍ ചെയ്യാന്‍ റീഡറില്‍ ഇഷ്ടപ്പെട്ട പോസ്റ്റിന്റെ താഴെയുള്ള ഷെയര്‍ എന്ന ഐക്കണില്‍ ഞെക്കിയാല്‍ മതി. അത് തെളിയും. ഓട്ടോമാറ്റിക്കായി നിങ്ങള്‍ ഷെയര്‍ ചെയ്യുന്നവ ഒരു ഫീഡായി കിട്ടും. അതിന്റെ അഡ്രസ്സ് കിട്ടാന്‍:
http://reader.google.com > Settings > Tags > Your shared items > View public page
ഈ പബ്ലിക് പേജ് എല്ലാവര്‍ക്കും ചൂടോടെ വിളമ്പുക :)
കൂടുതല്‍ പണ്ടിവിടെ എഴുതിയിരുന്നു.
...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...
Wednesday, April 25, 2007
ഒരു എളിയ തുടക്കം
Labels: കമ്യൂണിറ്റി, ഗൂഗിള്‍ റീഡര്‍, ഫീഡ്, വായന, വായനാലിസ്റ്റ്, റീഡേഴ്സ് ലിസ്റ്റ്
Subscribe to:
Posts (Atom)