...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Showing posts with label വായനാലിസ്റ്റ്. Show all posts
Showing posts with label വായനാലിസ്റ്റ്. Show all posts

Friday, October 26, 2007

വായനാലിസ്റ്റുകള്‍ക്ക്‌ പ്രിയപ്പെട്ടവ

ഇക്കഴിഞ്ഞ ആഴ്ചകളില്‍ വായനാലിസ്റ്റുകളില്‍ ഏറേ ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റുകളാണ് താഴെ. ഓരോന്നും ഒമ്പത്‌ വായനാലിസ്റ്റുകളിലെങ്കിലും പ്രത്യക്ഷപ്പെട്ടു. ദേവനും പ്രമോദിനും എന്റെ വക കയ്യടി :)

ഇത്‌ കണ്ടുപിടിക്കാന്‍ ഉപയോഗിച്ച പൈപ്പ്‌. പൈപ്പുകള്‍ അമ്പതോളം വായനാലിസ്റ്റുകള്‍ മുഴുവന്‍ അരിച്ചുപെറുക്കുന്നത്‌ നമ്മള്‍ അതില്‍ ക്ലിക്ക്‌ ചെയ്യുമ്പോഴാ‍യതുകൊണ്ട്, അതിന്റെ വേഗത്തിന് പരിധിയുണ്ട്. ഉത്തരം കിട്ടാന്‍ ചിലപ്പോള്‍ ഒന്നുരണ്ട് തവണ ക്ലിക്ക്‌ ചെയ്യേണ്ടിയും വന്നേക്കാം. ആവശ്യക്കാര്‍ പൈപ്പിനെ ഏതെങ്കിലും ഫീഡ് റീഡറില്‍ സബ്‌സ്ക്രൈബ് ചെയ്തുപയോഗിക്കുക.

ഒരു ഡിസ്ക്ലൈമര്‍ കൂടി: ഈ ലിസ്റ്റ് ഈ പോസ്റ്റ് എഴുതുമ്പോഴുള്ളതാണ്. അതുകഴിഞ്ഞ്‌ വേറേ പോസ്റ്റുകള്‍ കൂടി ഒമ്പതില്‍ കൂടുതല്‍ പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ടാവാം. പക്ഷെ എപ്പോഴും അപ്ഡേറ്റ് ചെയ്യാന്‍ നിവൃത്തിയില്ല :( എന്നാല്‍, ഈ ബ്ലോഗിന്റെ വലതുവശത്തുള്ള ലിസ്റ്റില്‍ ഏറ്റവും പ്രിയപ്പെട്ടവയുടെ തത്സമയ സം‌പ്രേക്ഷണമുണ്ട് :)

Wednesday, June 27, 2007

ബ്ലോഗ് ഡൈജ്സ്റ്റിലേയ്ക്കുള്ള രചനകള്

ഗുണാളനും ഇക്കാസും കൂടിയിറക്കുന്ന ബ്ലോഗ് ഡൈജറ്റിലേയ്ക്ക് രചനകള്‍ വായനാലിസ്റ്റുകളില്‍ നിന്നും ആണ്‌ പൊക്കുന്നത്‌.

ഇനി ഇതില്‍ നിന്നും ബ്ലോഗിലില്ലാത്തവര്‍ക്ക്‌ എളുപ്പം മനസ്സിലാവാത്തവയും കോപ്പിറൈറ്റ് പ്രശ്നങ്ങളുള്ളവയും മാറ്റാനുണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ കൃതി അവസാനം ഡൈജെസ്റ്റില്‍ ഉണ്ടാവുമോ എന്ന്‌ ഗാരന്റിയില്ല.

ഏറ്റവും പ്രധാനം, എഴുത്തുകാരുടെ പെര്‍മ്മിഷനാണ്. എക്സ്ക്ലൂസീവ് റൈറ്റ്സ് ഒന്നും വേണ്ട. ഡൈജസ്റ്റിലിടാന്‍ മാത്രമുള്ള സമ്മതം ഈ പോസ്റ്റിന് കമന്റായി ഇട്ടാല്‍ മതി. സമ്മതമല്ലെങ്കില്‍ അതും പറയാം; കാരണമൊന്നും വേണമെന്നില്ല.

രണ്ടിനായാലും ബ്ലോഗിന്റെ പേര് പറഞ്ഞാല്‍ ഉപകാരം. ഓരോരുത്തരുടേയും പലബ്ലോഗുകളുള്ളതില്‍ നിന്നും ഏതാണ് ലിസ്റ്റില്‍ ഉള്ളതെന്ന്‌ ഒത്തുനോക്കുന്ന പണി ഒഴിവാവും. എഴുത്തുകാരന്റെ സമ്മതം കിട്ടിയാല്‍ താഴെയുള്ള പൈപ്പ്‌ വച്ച്‌ എല്ലാവര്‍ക്കും കാണാം:
ആളുകള്‍ കൂടുതല്‍ ഷെയര്‍ ചെയ്യുന്നതിനനുസരിച്ച്‌ കൂടുതല്‍ പോസ്റ്റുകള്‍ തിരഞ്ഞെടുക്കുന്ന പൈപ്പില്‍ വരും. അതുകൊണ്ട്‌ സമ്മതമോ വിസമ്മതമോ താഴെ പറയുന്ന രീതികളിലേതെങ്കിലും ആയാല്‍ എളുപ്പമുണ്ട്‌. കാരണം ഇത്‌ ഭാവിയില്‍ തിരഞ്ഞെടുക്കപ്പെടാവുന്നവയ്ക്കും ഇത്‌ ബാധകമാവുമല്ലോ.
  1. ‌‌‌---- എന്ന ബ്ലോഗിലെ ---- എന്ന കൃതിയൊഴിച്ച്‌ ബാക്കിയെന്തും എടുക്കാന്‍ സമ്മതം.
  2. ---- എന്ന കൃതിമാത്രം എടുക്കാന്‍ സമ്മതം.
  3. ---- എന്ന ബ്ലോഗ് ഉപയോഗിക്കാന്‍ സമ്മതമില്ല
ഇനി താഴെ പറയുന്ന കാര്യങ്ങള്‍ ഗുണാളനോ ഇക്കാസോ കണ്‍‌ഫേം ചെയ്താല്‍ ഉപകാരം. എന്റെ അറിവ്‌ വച്ച്‌...
  • ഇത്‌ ഒരു നോണ്‍ പ്രോഫിറ്റ് പരിപാടിയാണ്. ലാഭം എഴുത്തുകാര്‍ക്ക് വീതിക്കും. റേഷ്യോ അറിയില്ല.
  • കഴിയാവുന്നത്ര സുതാര്യമായിരിക്കും. അതിന്റെ ഭാഗമായാണ് പൈപ്പിലും വായനാലിസ്റ്റിലും ഉള്ള ഊന്നല്‍. ഇതിനുവേണ്ടി ചെയ്യുന്നതെല്ലാം പരസ്യമായി തന്നെ ചെയ്യുന്നു.
  • പല എഴുത്തുകാരുടേയും ഒന്നിലധികം കൃതികള്‍ക്ക് കണ്‍സെന്റ് കിട്ടിയിട്ടുണ്ടെങ്കിലും ഒരാളുടെ ഒരു കൃതി വച്ച്‌ മാക്സിമം എഴുത്തുകാരെ കവര്‍ ചെയ്യുന്ന രീതിയില്‍ കൊടുക്കണം എന്നാണ് വച്ചിട്ടുള്ളത്‌.
  • ഓരോ കൃതിയുടെ കൂടെയും ബ്ലോഗിന്റെ അഡ്രസ്സ്, എഴുത്തുകാരന്റെ തൂലികാനാമം, തന്നെ പറ്റി കൊടുത്തിരിക്കുന്ന വിവരണം, ഫോട്ടോ ഉണ്ടെങ്കില്‍ അതും വയ്ക്കും.
  • ബ്ലോഗില്‍ നിന്നും വായനാലിസ്റ്റ് വച്ച്‌ കൃതികളെ സെലക്റ്റ് ചെയ്ത്‌ പെര്‍മിഷന്‍ വാങ്ങിക്കൊടുക്കുന്ന പണിയാണ് എന്റേത്‌.
ഒരു കാര്യം പറയാന്‍ മറന്നു. ബ്ലോഗ് ഡൈജസ്റ്റിന്റെ പേര് വരമൊഴി മാഗസിന്‍ എന്നായിരിക്കും.

Wednesday, April 25, 2007

ഒരു എളിയ തുടക്കം

ഈ ടൈറ്റില്‍ ഈ പുതിയ ബ്ലോഗിനെ കുറിച്ചൊന്നുമല്ല. ഇത്‌ അറിയിപ്പുകളെഴുതിയിടാനുള്ള ഒരു ചെറുവക ബ്ലോഗ് മാത്രം.

എന്നാല്‍ ആദ്യത്തെ അറിയിപ്പ്‌ നിസാരനല്ല. അത്‌ റീഡേര്‍സ് ലിസ്റ്റിനെ പറ്റിയാണ്. ഇതാ പതുക്കെ, വളരെ പതുക്കെ, ചിലര്‍ റീഡേര്‍സ് ലിസ്റ്റ് ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ഈ ലിസ്റ്റുകളുടെ സ്റ്റേറ്റ്മെന്റ് വളരെ സിവിക് ആയ ഒന്നാണ്: ‘ഇതാ എനിക്കിഷ്ടപ്പെട്ട ബ്ലോഗുകള്‍. നിനക്കിഷ്ടമായതൊന്ന്‌ പങ്കുവയ്ക്കാമോ’. അത്രേയുള്ളൂ. എന്നാല്‍ ലാര്‍ജ് സ്കേലില്‍ ഇത്‌ ബ്ലോഗ് പോലെ തന്നെ വിപ്ലവാത്മകമാണ്. ഓരോ എഴുത്തുകാരനേയും പ്രസാധകനാക്കുകയാണ് ബ്ലോഗുകള്‍ ചെയ്തതെങ്കില്‍ ഓരോ വായനക്കാരനേയും പ്രസാധകനാക്കുകയാണ് റീഡേര്‍സ് ലിസ്റ്റുകള്‍. ഇനി ഇപ്പോഴുള്ള മൂന്നു ലിസ്റ്റുകള്‍:
സിദ്ധാര്‍ത്ഥന്‍
സിബു
വിഷ്ണു

സിദ്ധനും വിഷ്ണുവും ഇത്‌ അവരുടെ ബ്ലോഗില്‍ സൈഡ്ബാറിലായി ചേര്‍ത്തിട്ടുമുണ്ട്‌.
സിദ്ധാര്‍ത്ഥന്റെ ബ്ലോഗ്
വിഷ്ണുവിന്റെ ബ്ലോഗ്

ഓരോരുത്തരും സ്വന്തം റീഡേര്‍സ് ലിസ്റ്റ് ഉണ്ടാക്കുന്ന മുറയ്ക്ക്‌ വരമൊഴി പോര്‍ട്ടലില്‍ അവ ചേര്‍ക്കാനും ഉദ്ദേശിക്കുന്നു.

റീഡേര്‍സ് ലിസ്റ്റ് ഉണ്ടാക്കുക വളരെ ലളിതം. ഗൂഗിള്‍ റീഡര്‍ ഇതിനൊരു ഉപാധിയാണ്. ആദ്യം ബ്ലോഗുകള്‍ ഗൂഗിള്‍ റീഡറിലൂടെ വായിക്കണം. അതിന് ബ്ലോഗുകള്‍ ഫീഡായി റീഡറില്‍ സബ്സ്ക്രൈബ് ചെയ്യണം. അതിന് ഇത്രയേ ചെയ്യാനുള്ളൂ:

http://reader.google.com > Add subscription > Paste the blog or feed address > click add

Example for blog name: http://arkjagged.blogspot.com (മൊത്തം ചില്ലറ)
Example for feed address: (വിഷ്ണുവിന്റെ വായനാലിസ്റ്റിന്റേത്)

ഇനി മലയാളം ബ്ലോഗുകള്‍ മൊത്തമായും വേണമെങ്കില്‍ ഞാനുണ്ടാക്കിയ ഈ യാഹൂ പൈപ്പിന്റെ ഫീഡെടുത്തോളൂ: ലിങ്ക്
(ഞാനിതെഴുതുമ്പോള്‍ മലയാളംബ്ലോഗ്സ്.ഇന്‍ ഡൌണാണ്; തനിമലയാളത്തില്‍ ഫീഡ് കണ്ടില്ല)

ഷെയര്‍ ചെയ്യാന്‍ റീഡറില്‍ ഇഷ്ടപ്പെട്ട പോസ്റ്റിന്റെ താഴെയുള്ള ഷെയര്‍ എന്ന ഐക്കണില്‍ ഞെക്കിയാല്‍ മതി. അത്‌ തെളിയും. ഓട്ടോമാറ്റിക്കായി നിങ്ങള്‍ ഷെയര്‍ ചെയ്യുന്നവ ഒരു ഫീഡായി കിട്ടും. അതിന്റെ അഡ്രസ്സ് കിട്ടാന്‍:
http://reader.google.com > Settings > Tags > Your shared items > View public page

ഈ പബ്ലിക് പേജ് എല്ലാവര്‍ക്കും ചൂടോടെ വിളമ്പുക :)

കൂടുതല്‍ പണ്ടിവിടെ എഴുതിയിരുന്നു.