...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Tuesday, July 17, 2007

മാതൃഭൂമി യുണീക്കോഡിലേയ്ക്ക്‌; ഫീഡോടുകൂടെ

ഇന്നെന്റെ ഒരു പൈപ്പ്‌ പിടിച്ചുകൊണ്ടുവന്ന ഇരയെ നോക്കൂ...
ഇനി മലയാളത്തെ പിടിച്ചാല്‍ കിട്ടില്ലെന്ന്‌ തോന്നുന്നു.
മനോരമേ, ദീപികേ, കൌമുദീ,.. വേഗമാവട്ടേ. ദേ മാതൃഭൂമി വായനക്കാരെ കയ്യിലെടുക്കുന്നു..

രാജേന്ദ്രനും കൂട്ടര്‍ക്കും ആശംസകള്‍!
ഇനി പോര്‍ട്ടലപ്പാടെ യുണീക്കോഡാവാന്‍ താമസമുണ്ടാവില്ലല്ലോ :)

8 comments:

  1. ഈശ്വരാ! എന്തെങ്കിലും ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ മലയാള പത്രങ്ങളില്‍ നിന്നും ലിങ്കുകള്‍ വരുന്ന ആ നല്ല നാളേയ്ക്ക്......! ഭയങ്കര ഒരു സന്തോഷം തോന്നുന്നു!

    ReplyDelete
  2. പക്ഷേ ഞാന്‍ നോട്ട്‌പാഡിലേക്ക് ഒരു വാര്‍ത്ത കോപ്പി/പേസ്റ്റ് ചെയ്തപ്പോള്‍ YïjñlEdñjù: JXïOþñJñqŸj Jòˆö¼êk Boò¦Xù ഇങ്ങിനെയാണല്ലോ വന്നത്? അതോ ഇനി ഇതും യുണീക്കോഡുമായി ബന്ധമില്ലേ?

    ReplyDelete
  3. ഞാനും ശ്രദ്ധിച്ചിരുന്നു -- രണ്ടു മൂന്നു മാതൃഭൂമി വാര്‍ത്തകള്‍ തനിയിലെത്തിയതിനെ തുടര്‍ന്നു്

    പ്രസ്താവന പകുതി മാത്രം ശരിയാണു് -- ഫീഡു മാത്രമേ യൂണീകോഡിലുള്ളൂ, സൈറ്റിന്റെ ഉള്ളടക്കം ഇപ്പോഴും ആസ്കി ഫോണ്ടില്‍ തന്നെയാണു്. പദ്മയോടുന്ന ഫയര്‍ഫോക്സില്‍ നോക്കിയാല്‍ മനസ്സിലാവില്ല, കോണ്‍‌ക്വററോ മറ്റോ ഉപയോഗിച്ചു നോക്കൂ.

    എങ്കിലും, ഫീഡെങ്കിലും യൂണീകോഡില്‍ കൊടുത്തല്ലോ, സ്മാര്‍ട്ട് മൂവ്..!

    ReplyDelete
  4. നല്ല വാര്‍ത്തയാണല്ലോ. മനോരമയിലും മറ്റുമുള്ള പുലികളൊന്നും ഇതു കാണുന്നില്ലേ?

    ReplyDelete
  5. മാതൃഭൂമിയുടെ ഫീഡ്‌ വാര്‍ത്തകള്‍ എന്റെ ബൂലോഗം എന്ന പേജ്‌ ഫ്ലേക്കില്‍ വന്ന്‌ കാണണേ. പഴയ്യതും വായിക്കാം.

    ReplyDelete
  6. നേരം വെളുക്കുമുമ്പേ കേരളാഫാര്‍മറിന്റെ ടെലഫോണ്‍ വിളി. മാതൃഭൂമി യൂണിക്കോടിലാക്കിയെന്നറിയിക്കാന്‍. എന്റെ pageflakes ലോട്ട്‌ ഞാനും കേറ്റി. സന്തോഷം തോന്നുന്നു.

    കഴിഞ്ഞയാഴ്ച മി.ശശിമോഹനനെ (weblokam fame) കണ്ടപ്പോള്‍ അവരും ഇപ്പോള്‍ യൂണിക്കോട്‌ ബീറ്റാ യിലാണ്‌ ഓടിക്കുന്നതെന്ന്‌ പറയുകയുണ്ടായി.

    ഇനി താമസിക്കില്ലെന്നു തോന്നുന്നു, മറ്റുള്ളവരും ഇതുവഴി വരാന്‍.

    ReplyDelete
  7. ഞങ്ങളുടെ ദാറ്റ്സ് മലയാളം (http://thatsmalayalam.oneindia.in) എന്നേ യൂണികോഡിലായി. അതിതുവരെ പുലികളാരുമറിഞ്ഞില്ലേ. കഷ്ടം.

    ReplyDelete