...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Thursday, November 8, 2007

തൊരപ്പന്‍: മലയാളത്തിനൊരു ഡിഗ്ഗ്

പുഴ.കോമിന്റെ പുതിയ സംരംഭമായ തൊരപ്പന്‍ കണ്ടുവോ?

‘ബ്ലോഗിനെ പറ്റി കുറേ കേട്ടൂ; അപ്പോ നല്ലത്‌ രണെണ്ണം സാമ്പിള്‍ ചെയ്യാന്‍ എവിടെ പോണം‘ എന്ന്‌ ആരെങ്കിലും ചോദിക്കുമ്പോള്‍ കൊടുക്കാന്‍ ഒരു ലിങ്കായി...

രണ്ട് സജഷനുകളുണ്ട്:

14 comments:

  1. തുരപ്പന്‍ അല്ല മാഷേ, തൊരപ്പന്‍ :-)

    ReplyDelete
  2. കുതിരവട്ടാ നന്ദി. തിരുത്തി :)

    ReplyDelete
  3. തൊരപ്പന്‍ ഉപയോഗിക്കുന്നത് പ്ലിഗ്ഗ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റമാണ്. പ്ലിഗ്ഗിന്റെ ഫീച്ചറുകള്‍ മുഴുവന്‍ http://pligg.com/ഉപയോഗിക്കുകയാണെങ്കില്‍ ഇത് കൂടുതല്‍ നന്നാക്കാവുന്നതാണ്. ഒരു ഉദാഹരണത്തിന് ഫ്രീസോഫ്റ്റ്‌വെയര്‍ ഡെയ്‌ലി കാണുക

    ReplyDelete
  4. ഇതിനോടൊപ്പം ഞാന്‍ മോബ്ചാനെല്‍ എന്നൊരു ഒഓപെണ്‍ സോര്‍സ് തൊരപ്പന്‍ എഴുതുന്ന വിവരം അറിയിച്ചോട്ടെ ...ലേറ്റ്സ്റ്റ് കോഡ്
    http://www.mobchannel.com -l list cheythittundu ..
    Thank you

    ReplyDelete
  5. ഗുണാളാ, ടൂ കോളം ലേയൌട്ട് ഇഷ്ടമായി. പക്ഷെ, എവിടെ വോട്ടുകളുടെ എണ്ണം? എന്താണ് “സ്കിപ് ടു മെയിന്‍|സ്കിപ്പ് ടു സൈഡ്ബാര്‍” ? പിന്നെ, മുകളിലെന്തിനാണ് ടാഗ് ദിസ്, താഴെയുണ്ടല്ലോ. പിന്നെ റീഡ് മോറും വേണോ? ഗൂഗിള്‍ റീഡറിലേയ്ക്കെടുക്കാനുള്ള വല്ല പഴുതും ഉണ്ടാവുമോ; അതിന്റെ ബുക്ക്മാര്‍ക്ക്‍ലെറ്റ് ഉപയോഗിച്ച്? ഇത്‌ ഡിഗ്ഗുകളുടെ കാലമാണെന്ന്‌ തോന്നുന്നു.. ഞാനും ഒന്നുണ്ടാക്കിയിരുന്നു - വായനാലിസ്റ്റുമാത്രം വച്ച്‌: vayanalist.blogspot.com

    പിന്നെ ഇതും തൊരപ്പനും തമ്മില്‍ ഓപ്പണ്‍സോഴ്സിന്റെ കാര്യത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ. തൊരപ്പന്‍ അനിവര്‍ പറഞ്ഞ പ്ലിഗ്ഗ് വച്ച്‌ കോണ്‍ഫിഗര്‍ ചെയ്തിട്ടുണ്ട് എന്നല്ലേ ഉണ്ടാവൂ.

    ReplyDelete
  6. സിബു പറഞ്ഞ വായനാലിസ്റ്റിന് സ്വതന്ത്ര സ്വഭാവം ഉള്ളതായി തോന്നില്ല.പരസ്പരാശ്രിതത്വത്തില്‍ അധിഷ്ഠിതമായ ഒന്നാണത് എന്നാണ് എന്റെ അഭിപ്രായം

    ReplyDelete
  7. ഓരോ വ്യക്തിയുടെയും വായനരുചി വ്യത്യസ്തമായിരിക്കില്ലെ. അതു അവരുടെ വായനാലിസ്റ്റിലും പ്രതിഫലിക്കും. അത്തരം ലിസ്റ്റുകളില്‍ പുതുക്കക്കാര്‍ക്ക് സ്ഥാനം ലഭിക്കാനുള്ള സാധ്യതയും തുലോം കുറവാണ്. അതുകൊണ്ടു തന്നെ എല്ലാവരെയും, ഒരു പോലെ കാണാന്‍ കിട്ടുന്ന ബ്ലോഗ് റോളുകള്‍ തന്നെയാണുത്തമം എന്നാണെനിക്കു തോന്നുന്നത്.

    ReplyDelete
  8. സുരേഷേ, ആസ്വാദനം വളരെ റിലേറ്റീവ് ആയ സംഗതിയല്ലേ.. അവിടെ എന്താണ് സ്വതന്ത്രം, എന്താണ് അബ്സൊല്യൂട്ട്. വായനാലിസ്റ്റില്‍, എന്നേപ്പോലെ ആസ്വദിക്കുന്നവര്‍ ഞാനുമായി അവര്‍ക്കിഷ്ടപ്പെട്ടത്‌ പങ്കുവയ്ക്കുന്നു. ഞാനതുപോലെ തിരിച്ചവര്‍ക്കും. അതെനിക്കൊരു സഹായമല്ലേ..

    കണ്ണൂരാന്‍ പറയുമ്പോലെ, ബ്ലോഗ്‌റോള്‍ മുഴുവന്‍ വായിക്കാന്‍ പറ്റുന്നവര്‍ അങ്ങനെ ചെയ്തോളൂ. സെലക്റ്റീവ് വായനയുടെ കാര്യം വരുമ്പോള്‍ മാത്രമാണ് വായനാലിസ്റ്റിനു് പ്രസക്തി. അവിടെ പുതുമുഖങ്ങളുടെ കൃതികള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ടോ ഇല്ലയോ എന്ന്‌ ലിസ്റ്റെടുത്തൊന്ന്‌ നോക്കിയാല്‍ അറിയാവുന്നതേ ഉള്ളൂ. ഇല്ല എന്നത്‌ ഒരു മിത്താണ്. പുതുമുഖം നല്ലൊരു പോസ്റ്റിട്ടാല്‍ വായനാലിസ്റ്റുപയോഗിക്കുന്ന അമ്പതില്‍പ്പരം പേരില്‍ ആരെങ്കിലും അത്‌ ഷെയര്‍ ചെയ്യും. അങ്ങനെ അത്‌ വായനാലിസ്റ്റിന്റെ ലോകത്തെത്തുകയായി. ആദ്യം ഷെയര്‍ ചെയ്തയാള്‍ ബ്ലോഗ്‌റോള്‍ ഒന്ന്‌ കണ്ണോടിച്ചപ്പോള്‍ കണ്ടതായിരിക്കാം ആ പോസ്റ്റ്; അല്ലെങ്കില്‍ പരിചയക്കാരന്റെ ആയിരിക്കാം.

    മാത്രവുമല്ല, വായനാലിസ്റ്റില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്‌ എഴുത്തുകാ‍രന്റെ പ്രൊഫൈലല്ല; പോസ്റ്റാണ്. എല്ലാവരേയും ഒരുപോലെ കാണുക എന്നതല്ല വായനയുടെ തത്വം. അങ്ങനെയെങ്കില്‍ ജീവിതം മുഴുവന്‍ ചവറ്‌ വായിച്ച്‌ കളയാനേ ഉണ്ടാവൂ.

    ReplyDelete
  9. സിബു തൊരപ്പന്� എന്നു കൊണ്ടു ഞാന്� ഉദ്ദേശിച്ചതു ഫീഡ് പോള്ള്ര് ആണു...ഞാന്� ഒരു കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം എഴുതുന്ന കാര്യം പറഞു എന്നേയുള്ളൂ.. ക്വാളിറ്റി വെറും മോശമാണു ഇപ്പോള്�.. പയ്യേ നന്നാവും ..
    പിന്നേ ട്രാന്�സ്ലിടെറേഷന്� സ്ക്രിപ്റ്റ് ഉപയോഗിച്ചാല്� മലയാളം നേരിട്ടു റ്റൈപ്പ് ചെയ്തി കേറ്റാം ..ഫീഡ് ബാക്കുകള്� അനുസരിച്ചു തീര്�ച്ചയായും ഞാന്� അടുത്ത റിലീസില്� മാറ്റങള്� വരുത്താം.html parseril വന്ന ബഗ് ആണു അതു .അടുത്തതില്� റെഡി ആക്കാം അല്ലേല്� പുതിയ ഒരു വിഡ്ജെറ്റ് എഴുതാം..

    ReplyDelete
  10. സിബു ഒരു ചോദ്യം ചോദിക്കാന്‍ മറന്നു...ഗൂഗിളിന്റെ ട്രാന്‍സ്ലിടെറേഷന് എനിക്കു ഒരു ഓപെണ്‍സോര്‍സ് പ്രൊജെക്റ്റില്‍ ഉപയോഗിക്കാന്‍ പറ്റുമോ. പെരിങോടന്റെ സ്ക്രിപ്റ്റ് പോലെ , മറ്റു ഇന്ഡ്യന്‍ ഭാ‍ഷകള്‍ക്കു ജാവ സ്ക്രിപ്റ്റ് ഉണ്ടോ? .. അറിയാമെങ്കില്‍ ഒരു റെഫെരെന്‍സ് ലിങ്ക് തരുമോ

    ReplyDelete
  11. ഗൂഗിളിന്റെ ട്രാ‍ന്‍സ്‌ലിറ്ററേഷന്‍ ക്ലയന്റില്‍ മാത്രമുള്ളതല്ല - ജാവസ്ക്രിപ്റ്റില്‍ മാത്രമുള്ളതല്ല. അതിന് വളരെ കൂടിയ സെര്‍വര്‍ ഇന്ററാക്ഷന്‍ വേണം. കാരണം അവിടെ നിന്നാണ് അതിന് സജഷന്‍സ് കൊണ്ടുവരുന്നത്‌. ഇപ്പോള്‍ ആ സെര്‍വര്‍ ആക്സസ് ചെയ്യാനുള്ള ഏപ്പിഐ നിര്‍വ്വചിച്ചിട്ടില്ല എന്നേ എനിക്ക്‌ പറയാന്‍ പറ്റൂ..

    ReplyDelete
  12. സിബൂ,
    ആദ്യകാല ബ്ലോഗര്‍മാരാണ് നിലവാരമുള്ള പോസ്റ്റുകള്‍ ഇടുന്നത് എന്നു തോന്നും പങ്കുപട്ടികകള്‍ നോക്കുമ്പോള്‍.എന്നാല്‍ നിലവാരം കുറഞ്ഞ പലതും ഷെയേഡ് ആയി കണ്ടു.ഞാന്‍ എല്ലാവരുടേയും ഓരോ പോസ്റ്റ് ലിസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ ഒരു ചവറെങ്കിലും ഷെയേഡ് ആകുന്നു എന്നതാണ് ഇതിനു കാരണം.അതുകൊണ്ടാണ് പറഞ്ഞത് ഇത് സൌഹൃദാടിസ്ഥാനത്തിലുള്ളതാണ്, സ്വതന്ത്രമല്ല എന്നു പറഞ്ഞത്.
    പൂര്‍വ്വസൂരികളുടെ ആശിര്‍വാദം ഇല്ലാതെ പുതിയവര്‍ വായിക്കപ്പെടാന്‍ സാധ്യത കുറവാണെന്നു ചുരുക്കം.

    ReplyDelete
  13. സ്വതന്ത്ര മലയാളം ഗ്രൂപ്പിനു ഇതു ഒരു നല്ല പ്രൊജെക്റ്റ് ആണ്‍.. ചെയ്തു വരുമ്പം ഗൂഗിള്‍ A P I ഇറക്കിയാല്‍
    പൂട്ടും .. ഒരു ഓപെണ്‍ സോര്സ് കോര്‍പസ് ..പിന്നെ ഒരു അജാക്സ് വിഡ്ജെറ്റ് .ഇതു കൊണ്ടു അത്യാവശ്യം നല്ല ഒരെണ്ണം ഓടീക്കാം ..
    പണ്ടു ഞാന്‍ ഇതു സജസ്റ്റ് ചെയ്തതു സിബു ഓര്‍മ്മിക്കുന്നുവോ ?.

    ReplyDelete
  14. സുരേഷേ, എന്താ അങ്ങനെ പറയുന്നത്? അനോനി ആന്റണിമുതല്‍ നവീന്‍ മുതല്‍ ഇഞ്ചിപ്പെണ്ണുവരെയുള്ളവര്‍ അവിടെയുണ്ടല്ലോ.. പിന്നെ, സുരേഷിന്റെ ലോജിക്ക്‌ എതാണ്ട് ഇങ്ങനെയാണ്: ഇന്നത്തെ ഇന്റര്‍നെറ്റില്‍ കൂടുതലും ഇംഗ്ലീഷിലാണ് കാര്യങ്ങള്‍ അതുകൊണ്ട് നമ്മള്‍ ഒരുകാരണവശാലും ഇന്റര്‍നെറ്റിലേയ്ക്ക്‌ പോകരുത്‌. കണ്‍ക്ലൂഷന്‍ നേരെ തിരിച്ചാണ് വേണ്ടത്. പുതുമുഖക്കാരെ തഴയുന്ന ഒന്നും വായനാലിസ്റ്റ് എന്ന ആശയത്തിനില്ല. ഇനി, ചിലര്‍ വായിക്കപ്പെടുന്നില്ല; വായന ഈ രീതിയിലല്ല എന്നൊക്കെ തോന്നലുണ്ടെങ്കില്‍ സുരേഷ് ഒരു വായനാലിസ്റ്റുണ്ടാക്കി അത് ഷെയര്‍ ചെയ്യൂ. അങ്ങനെയല്ലേ വേണ്ടത്?

    ഗുണാളാ.. ഉവ്വ്; ഗുണാളനെ കൂടാതെ പെരിങ്ങോടനും അതു പറഞ്ഞിരുന്നു. അറിഞ്ഞുകൊണ്ടെങ്ങനെയാ അത്‌ പ്രോത്സാഹിപ്പിക്കുക :)

    ReplyDelete