...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Thursday, August 16, 2007

മലയാളി സ്പാമന്മാമനെ നേരിടാന്‍

ഈയടുത്ത്‌ ചില ചിന്തയില്ലാത്തവന്മാര്‍ അവര്‍ക്ക്‌ ഒരു പരിചയവുമില്ലാത്ത ഒരു സംഘം ബ്ലോഗര്‍മാര്‍ക്ക് സ്വന്തം ബ്ലോഗിന്റെ പരസ്യവും മറ്റും ഉദ്ദേശിച്ച്‌ ബള്‍ക്ക് മെയിലയക്കുന്ന പരിപാടി തുടങ്ങി.

ഇവരെ നേരിടാന്‍ ഉത്തമമാര്‍ഗങ്ങള്‍ കുറവായതിനാല്‍ താഴെ പറയുന്ന പരിപാടിയാണ് ഞാന്‍ ചെയ്യുന്നത്‌. ഇനിമുതല്‍ ഈ പുന്നാരമക്കളുടെ ഒരു മെയിലും എനിക്ക്‌ വേണ്ടാ എന്ന്‌ തീരുമാനിച്ചാല്‍ സംഗതി വളരെ എളുപ്പം.

  1. അവരുടെ ഈമെയിലൈഡിയില്‍ നിന്നും എന്തെങ്കിലും വന്നാല്‍ നേരെ ഡിലീറ്റ് ചെയ്യാനായി ഒരു ഫില്‍റ്ററിടുക.
  2. അവനൊരു പേര്‍സണല്‍ മറുപടിയായി “ഫ.. #@$!#@$!#, നിന്റെ ഒരു $%@$#%@ എനിക്ക്‌ വേണ്ടടാ, $#%@#$%@#. നിന്നെ അപ്പാടേ ഡിലീറ്റ് ചെയ്യാന്‍ ഞാന്‍ ഫില്‍റ്ററും ഇട്ടു. ഇനി ധൈര്യമായി എന്തുവേണമെങ്കിലും എഴുതിക്കോ” എന്ന്‌ അറിയിക്കാന്‍ മറക്കരുത്‌. ആത്മശാന്തിക്കുപകരിക്കും :)
  3. അവസാനമായി ആ മെയില്‍‌ ഒരു സ്പാമാണ് എന്ന്‌ മാര്‍ക്ക്‌ ചെയ്യുക.
എന്നെ ദയവായി ഒഴിവാക്കൂ തുടങ്ങിയ അപേക്ഷകള്‍ അവന്മാര്‍ക്ക്‌ ഉപകാരവും ബാക്കിയുള്ളവര്‍ക്ക്‌ ഉപദ്രവവും ആവും എന്നും ഓര്‍ക്കുക.

ഫില്‍റ്ററിടാനുള്ള സിമ്പിള്‍ രണ്ടു സ്റ്റെപ്പുകള്‍:

12 comments:

  1. എന്നെയങ്ങ് കൊല്ല്!!!!! എച്ചൂസ് മീ ഇത് സിബു ചേട്ടെന്റെ ബ്ലോഗ് തന്ന്യാണൊ? ;)

    ReplyDelete
  2. അണ്ണാ, ഒന്ന് അടങ്ങ്.

    “പ്രിയ സുഹൃത്തേ, എന്നെ ഇതില്‍ നിന്നങ്ങൊഴിവാക്കണേ, ഞാന്‍ എഴുതുന്നതു തന്നെ വായിക്കാന്‍ എനിക്കു നേരമില്ലായേ” എന്ന അപേക്ഷയൊന്നും ഫലിക്കുന്നില്ലേ?

    ദോഷം പറയരുതല്ലോ, നല്ല ഏ-ക്ലാസ് തെറി.

    ReplyDelete
  3. ഹ ഹ
    എനിക്കും ഉണ്ടായിരുന്നു ആ ഗ്രൂപ് ചാമ്പു്. അതും യാഹൂ മെയിലില്‍. രസകരമായ വശം എന്താണെന്നു വച്ചാല്‍, മേലില്‍ എനിക്കു മെയിലയക്കരുതു് എന്നു പറഞ്ഞവരെക്കൊണ്ടായിരുന്നു ഏറെ ശല്യം.
    അതില്‍ പെടേണ്ടല്ലോ എന്നു കരുതി ഞാന്‍ മിണ്ടാതിരുന്നു. ;)

    ReplyDelete
  4. ഈ പോസ്റ്റ് ഇത്രയ്ക്ക്‌ സ്ത്രീപക്ഷമായിപ്പോയതറിഞ്ഞില്ല ;) (ആണുങ്ങള്‍ ആണുങ്ങളെ ഇങ്ങനെയൊക്കെ പറയാന്‍ പാടൂണ്ടോ) ... ഡോസുകുറച്ചു :(

    ReplyDelete
  5. സിബു, ഞാന്‍ ഇത് പോലെയും ഇതിലപ്പറുവും, തെറിയും വിളിച്ച് മെയിലും അയച്ച്, പോരാത്തതിന്നു, പോലീസിനു പരാതിയും കൊടുക്കുംന്നും നേരിട്ടും വിളിച്ച് പറഞു.പക്ഷെ ഇങ്ങനെ യൊക്കെ ചെയ്യുന്നത് അരോചകമാണെന്ന് അറിഞു കൊണ്ട് തന്നെയാണു ചിലര്‍ ഇതിനു മുതിരുന്നത്, ജി.മെയില്‍ എന്തോ കംബ്യൂട്ടര്‍ ഗേയിംസ് പോലെ കളിച്ചിരിയ്കാനുള്ള വിഡോ ആണെന്ന് ധരിച്ചിരിയ്കുന്നവരുണ്ട്. പിന്നെ നമ്മള്‍ ഒരാളെ താക്കീത് ചെയ്ത് കഴിയുമ്പോഴോ ബ്ലോക്കാക്കി കഴിയുമ്പോഴോ ഒകെ, 200 അഡ്രസ്സ് ലിസ്റ്റിലുള്ളവര്‍ ഈ ഗുലുമാലൊന്നും അറിയാത്തവര്‍, കുറെ കഴിഞ് മെയില്‍ ബോക്സ് തുറന്ന് നോക്കി, ഇടയില്‍ നിന്ന് ഏതെങ്കില്ലും ഒന്ന് ക്ക്ലിക്കി റിപ്ലെ ആള്‍ അടിക്കുമ്പോഴ് അപ്പോഴും പിന്നെയും ഇത് തലവേദനതന്നെയുണ്ടാക്കും. നമ്മള്‍ ഈര്‍ഷ്യ പ്രകടിപ്പിയ്കുമ്പോഴു, ഒരു ആള്‍ നിര്‍ത്തി, അടുത്ത് സുഹ്രത്തിനൊട് പറയിപ്പിച്ച്, പിന്നെയും ഒരു റിപ്ലേ ആള്‍ ആണു ഒരു മിനിറ്റ് കഴിഞപ്പോള്‍, വെറും ബ്ലാങ്ക് ഈമെയില്‍ ആണു കിട്ടിയത്. ദുബായിലുള്ളവര്‍ ആരാണെങ്കിലും ഗ്രൂപ്പ് മെയിലില്‍ ഇനി എന്നെ ചേര്‍ത്താല്‍ വിവരം അറിയും എന്ന ഒരു കടുത്ത സ്റ്റെപ്പ് ഞാന്‍ എടുത്ത് വച്ചിട്ടുണ്ട്, പഴയ എല്ലാ റെക്കോറ്ഡും, നമ്മള്‍ (വേണ്ടാത്തവര്‍ കൊടുത്ത താക്കീതിന്റെ പ്രിന്റുകള്‍ ഉള്‍പ്പടെ)ഉള്ളവ എടുത്ത് അവരുടെ ഡീറ്റേയിത്സും എടുത്ത് വച്ചിട്ടുണ്ട്.

    സ്പാം മെയിലുകള്‍ വരുന്നത് പോലെയല്ല, അറിയപ്പെടുന്നവര്‍/നമ്മള്‍ താക്കീത് നല്‍കിയവര്‍ ഒക്കെ പിന്നെയും നമ്മുടെ പേഴ്സണല്‍ എക്കൌണ്ടിലേയ്ക്/വീട് മുറ്റത്തേയ്ക് എരച്ച് കയറുക എന്നാല്‍.

    സിബു ലേഖനത്തിനുനു ലാല്‍ സലാം.

    ReplyDelete
  6. സഹികെട്ടാല്‍ സിബുവും തെറിവിളിക്കും...!!

    ആ വക സ്പാം പരസ്യങ്ങള്‍ക്കണ്ടപ്പോള്‍ ഏനിയ്ക്‌ (പലര്‍ക്കും) തോന്നിയത്‌ താങ്കള്‍ വിളിച്ച്‌ പറഞ്ഞു.

    പിന്നെ ഡോസ്‌ കുറച്ചല്ലോ...

    ReplyDelete
  7. കൊള്ളാം സിബൂജി..നന്ദി.

    അലോ സിത്താര്‍ത്തണ്ണന്‍, ഏത് കോത്താഴത്ത്കാരനാണ് ഈ നശിച്ച മെയില്‍ അയച്ചതെന്നറിയാന്‍ മേലാഞ്ഞിട്ടാണ് "എന്നെ ഈ നാണമില്ലാത്ത പരിപാടിയില്‍ നിന്ന് ഒഴിവാക്കണേ" എന്ന അപേക്ഷ റിപ്ലൈ ഓള്‍ അടിക്കുന്നത്. ആദ്യം ഏതവനാണ് ഇതയച്ചതെന്ന് എനിക്ക് ഒരു പിടിയുമില്ല, മാത്രമല്ല, ആ ഗ്രൂപ്പിലെ മറ്റു ചിലര്‍ക്ക് ഈ ഗ്രൂപ്പ് മെയിലിംഗ് പഥ്യമാണെങ്കില്‍(ആണ് എന്നാണല്ലോ തെളിഞ്ഞത്)ഇനി അയക്കുമ്പോള്‍ എന്റെ മെയില്‍ ഐഡി ഒഴിവാക്കണം എന്നു സൂചിപ്പിക്കാന്‍ കൂടിയാ റിപ്ലൈ ആള്‍. അല്ലാതെ ഹൃദയവിശാലതയും മര്യാദയും സമയക്കുറവും, സമയമുണ്ടാകലും, തെറി ക്നോളജും ഗള്‍ഫ് കൂട്ടായ്മയും ഒലക്കേടെ മൂടും കാട്ടാനല്ല.

    ReplyDelete
  8. ഒഴിവാക്കല്‍ മെയിലയച്ചതിനു പിന്നിലുള്ള സദുദ്ദേശ്യത്തില്‍ എനിക്കു സംശയമൊന്നുമില്ല ഉപ്പായി മാപ്ലേ. പക്ഷേ അതിന്റെ റിസള്‍ട്ടാണു് ഞാന്‍ പറഞ്ഞതു്. ബഹളമുണ്ടാക്കുന്ന സദസ്സില്‍ ബഹളമുണ്ടാക്കരുതെന്നു് ബഹളം വയ്ക്കുന്നതിലെ പ്രശ്നം. അത്രേള്ളൂ.

    ReplyDelete
  9. അണ്ണാ, ഏതലവലാതിയാണ് ബഹളം വെയ്ക്കുന്നെതെന്നറിഞ്ഞാല്‍ മെല്ലെ ലവന്റെ ചെവീല് ചെന്ന് "ഡേയ് കന്നാലി, മിണ്ടാണ്ടിരിയെഡ, ഇല്ലെങ്കില്‍ കൂമ്പിടിച്ചു വാട്ടിക്കളയും" എന്ന് മെല്ല പറയാം. സമ്മതിച്ചു. പക്ഷേ ഇരുട്ടത്തിരുന്നു കുറേ പേര്‍ ബഹളം വെച്ചാല്‍ ഉറക്കെ "മീണ്ടാണ്ടിരിക്കീനെടാ.." എന്ന് ആക്രോശിക്കാനേ പറ്റൂ. ബഹളം വെയ്കാത്തവരും അത് കേട്ടെന്നിരിക്കും. പക്ഷേ ബഹളം വയ്കാന്‍ ഉദ്ദേശിക്കുന്നവനും ഒരു പക്ഷേ ആ അലര്‍ച്ച കേട്ട് മിണ്ടാതായേക്കും..യേത്?

    ReplyDelete
  10. ചിന്തയില്ലാത്തവന്മാരിലെ ചി-യ്ക്കു പകരം ത സങ്കല്‍പ്പിച്ച് ചിരിച്ചു.

    ReplyDelete