...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Saturday, May 10, 2008

വരമൊഴിക്ക്‌ സഹായം വേണം

സംഗതി ഇതാണ്‌. വരമൊഴിയിൽ ഇപ്പോൾ കുറേ ഇംഗ്ലീഷ്‌ വാക്കുകളുടെ മലയാളം ഉണ്ട്‌ - school എന്നെഴുതിയാൽ 'സ്കൂൾ' വരുന്ന സൂത്രപ്പണി. എന്നാൽ അവ വളരെ കുറവാണുതാനും. ഇതിനെ ഒന്ന് വിപുലീകരിക്കാനുള്ള ശ്രമം കുറേ നാളായി തുടങ്ങിയിട്ട്‌; എങ്ങും എത്തിയിട്ടില്ല. അരമണിക്കൂർ ചിലവാക്കാൻ പറ്റുമെങ്കിൽ സഹായിക്കണം.

ചെയ്യേണ്ടതിത്രമാത്രം. ഈ ലിങ്കിലേയ്ക്ക്‌ പോവുക. അവിടെ abc - archenemy എന്നിങ്ങനെ എഴുതിയിരിക്കുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. അവിടെയുള്ള 30 സെക്ഷനുകളിൽ ഏതിലെങ്കിലും എഡിറ്റ്‌ ചെയ്യാൻ തുടങ്ങുക. സാധാരണ മലയാളത്തിൽ ഉപയോഗിച്ചുകാണാറുള്ള വാക്കുകളുടെ മുന്നിൽ ഒരു സ്റ്റാറിടുക(*); സേവ്‌ ചെയ്യുക.

ഇങ്ങനെ മലയാളത്തിലുപയോഗിക്കുന്ന വാക്കുകളുടെ ശേഖരമായിക്കഴിഞ്ഞാൽപ്പിന്നെ അടുത്ത സ്റ്റെപ്പിലേയ്ക്ക്‌ കടക്കാനാവും. അതായത്‌, അതിൽ ഏതൊക്കെയാണ്‌ മലയാളത്തിൽ ശരിക്ക്‌ വരാത്തത്‌ എന്ന് കണ്ടുപിടിച്ചു അവയുടെ ട്രാൻസ്‌ലിറ്ററേഷൻ ചേർക്കണം. അത്‌ പിന്നെ വരമൊഴിയിലേയ്ക്ക്‌ ഇമ്പോർട്ട്‌ ചെയ്ത്‌ കമ്പെയിൽ ചെയ്താൽ എല്ലാവർക്കും ഉപകാരത്തിനായി.

സഹായിക്കുമല്ലോ...

15 comments:

  1. ആറേഴു വര്‍ഷങ്ങളായി മലയാളമെഴുതാന്‍ വരമൊഴിമാത്രം ഉപയോഗിക്കുന്ന ഒരാളെന്ന നിലയില്‍ ഇക്കാര്യം വരമൊഴിയ്ക്ക്‌ അനാവശ്യമായ ഒരു ഫീച്ചറാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം. എന്നെ ടൈപ്പ്‌റൈറ്റിങ്ങ്‌ പഠിപ്പിച്ച സാര്‍ പറഞ്ഞത്‌ രണ്ടുകണ്ണും ഒറിജിനല്‍ കടലാസില്‍ ഉറപ്പിച്ചുകൊണ്ടു ചെയ്യാവുന്ന ഒന്നായിരിക്കണം ടൈപ്പ്‌റൈറ്റിങ്ങ്‌ എന്നാണ്‌. അതേപോലെ, ഒരാള്‍ ഒരു പുസ്തകത്തില്‍ നിന്ന് വരമൊഴിയില്‍ എന്തെങ്കിലും ടൈപ്പ്‌ ചെയ്യുകയാണെങ്കില്‍ അയാളുടെ കണ്ണ്‍ പുസ്തകത്തിലായിരിക്കണം, കമ്പ്യൂട്ടര്‍ സ്ക്രീനിലോ കീബോര്‍ഡിലോ ആയിരിക്കരുത്‌. അത്‌ ഇന്നു നടപ്പില്ല. കാരണം ഇംഗ്ലീഷ്‌ പാറ്റേണുകളെ തിരിച്ചറിയാന്‍ വരമൊഴി നടത്തുന്ന ഈ അതിരുകവിഞ്ഞ ഇടപെടലാണ്‌. ഉദാഹരണത്തിന്‌ ഞാന്‍ അല്ല്‌ എന്നെഴുതിയാല്‍ വരമൊഴി ഓള്‍ എന്നെഴുതുന്നു. റ്റൈല്‍സ്‌ എന്നെഴുതിയാല്‍ വരമൊഴി റ്റെയില്‍സ്‌ എന്നെഴുതുന്നു ജ്യൂസ്‌ എന്നെഴുതിയാല്‍ ജ്യോൂസ്‌ എന്നും ഫസ്റ്റ്‌ എന്നെഴുതിയാല്‍ ഫാസ്റ്റ്‌ എന്നും കൊങ്ങിണി എന്നെഴുതിയാല്‍ കോംഗ്ങ്ങിണി എന്നും റ്റെസ്റ്റ്‌ എന്നെഴുതിയാല്‍ ടെസ്റ്റ്‌ എന്നും ഷ്രിങ്ക്‌ എന്നെഴുതിയാല്‍ ഷൃങ്ക്‌ എന്നും വാങ്‌മയം എന്നെഴുതിയാല്‍ വാങ്ങ്‌മയം എന്നും ട്രീറ്റ്‌മെന്റ്‌ എന്നെഴുതിയാല്‍ ട്രീറ്റ്‌മന്റ്‌ എന്നും കാണിക്കുന്നു. ഇതു കാരണം സ്ക്രീനില്‍ മുഴുവന്‍ സമയവും നോക്കിയിരുന്നേ മലയാളമെഴുതാന്‍ കഴിയുന്നുള്ളൂ എന്നത്‌ ഒരു അസൗകര്യമാണ്‌.

    വരമൊഴിയുടെ മറ്റ്‌ ഉപയോക്താക്കള്‍ക്കും ഇത്തരം ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ടെന്ന് ബ്ലോഗില്‍ ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാകും. വിശാലനുമായുള്ള മാതൃഭൂമി അഭിമുഖത്തിന്റെ ഈ പേജില്‍ നടുക്കത്തെ കോളത്തില്‍ ഏറ്റവും താഴെ കാണുന്ന മേറ്റത്‌ (മറ്റേത്‌), ഈ പോസ്റ്റിന്റെ തലക്കെട്ടില്‍ കാണുന്ന സ്റ്റെയില്‍ (സ്റ്റൈല്‍) എന്നിവ രണ്ടുദാഹരണങ്ങള്‍ മാത്രം.

    ഇനിയും ഇത്തരം വാക്കുകള്‍ വരമൊഴിയില്‍ ചേര്‍ത്ത്‌ ഈ ബുദ്ധിമുട്ടു കൂട്ടാനുള്ള ശ്രമത്തില്‍ നിന്നു സിബുവും വരമൊഴിപ്രേമികളും പിന്‍വാങ്ങണമെന്നും ആ സമയം ഉപകാരപ്രദമായ "മേറ്റ്ന്തിനെങ്കിലും" ചെലവഴിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  2. രാജേഷേ നന്ദി :)

    രാജേഷ്‌ പറഞ്ഞതിനോടു യോജിക്കുന്നു. അടുത്ത വേർഷനിൽ ഈ അതിസാമർത്ഥ്യം നിറുത്താനുള്ള ഒരു ഓപ്ഷനും ഉണ്ട്‌. അതുകൊണ്ട്‌ പുസ്തകം നോക്കി ടൈപ്പ്‌ ചെയ്യുമ്പോൾ ആ മോഡിൽ ഇട്ടാൽ മതിയാകും.

    രാജേഷ്‌ ഇപ്പോൾ പറഞ്ഞ ഈ ബഗ്ഗുകളെല്ലാം ഫിക്സ്‌ ചെയ്യനും നോക്കട്ടേ. ഇനി ഇതുപോലുള്ളവയുണ്ടെങ്കിൽ ദയവായി അറിയിക്കണേ.

    അതേസമയം മലയാളം ടൈപ്പിങ്ങിനു രണ്ടു മാർഗ്ഗങ്ങൾ ഉണ്ട്‌ എന്നാണ്‌ എന്റെ പക്ഷം. ഒന്ന്‌ മലയാളം ലിപി മനസ്സിൽ വച്ച്‌; അല്ലെങ്കിൽ മലയാളം നോക്കിക്കൊണ്ട്‌ - ഇതാണ്‌ രാജേഷ്‌ വിവരിച്ചത്‌.

    അതുപോലെ തന്നെ പ്രധാനമായ മറ്റൊരു രീതിയാണ്‌ ഇംഗ്ലീഷ്‌ അക്ഷരങ്ങൾ നോക്കിക്കൊണ്ടുള്ളത്‌. അല്ലെങ്കിൽ മലയാളികൾക്ക്‌ well established ആയൊരു ട്രാൻസ്‌ലിറ്ററേഷൻ ശീലം ഉണ്ടെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. അതിനോട്‌ ഏറ്റവും അടുത്തെത്താനുള്ള ശ്രമമാണ്‌ എന്റെ. അതിൻ പ്രകാരം 'njan schoolil poyi' എന്നെഴുതിയാൽ 'ഞാൻ സ്കൂളിൽ പോയി' എന്നു തന്നെ വരണം. എല്ലാ കമ്പ്യൂട്ടറിലും മലയാളവും മലയാളം ടൈപ്പിംഗ്‌ വിദ്യകളും വന്നാലും ഈ ഒരു രീതി പുലരും. അതായത്‌ മലയാളത്തിന്റെ മറ്റൊരു അൺഒഫീഷ്യൽ ലിപിയായി ഇംഗ്ലീഷ്‌ നിലനിൽക്കും എന്നർത്ഥം. അതുകൊണ്ടുതന്നെ ഒരു ലിപിയിൽ നിന്നും മറ്റൊന്നിലേയ്ക്കുള്ള മാറ്റം ആവശ്യം തന്നെ.

    അതിൽ സോൾവ്‌ ചെയ്യേണ്ട പ്രോബ്ലങ്ങളിൽ പ്രധാനപ്പെട്ടവയാണ്‌:
    1) ച, ത, ങ, ഞ എന്നിവയുടെ ഡബിളിംഗ്‌ റൂളുകൾ കണ്ടുപിടിക്കുക,
    2) la എന്നത്‌ എപ്പോൾ ല ആവും എപ്പോൾ ള ആവും
    3) ta, da എന്നിവ എപ്പോഴൊക്കെ റ്റ, ട, ഡ, ദ എന്നിവയൊക്കെ ആവും
    4) പിന്നെ സ്ഥിരം ഉപയോഗിക്കുന്ന ഇംഗ്ലീഷ്‌ വാക്കുകളും

    ReplyDelete
  3. വരമൊഴിയിലൂടെ എന്റെ അക്ഷരജീവിതം ധന്യമാക്കിയ
    സിബുന് ആദ്യം തന്നെ വലീയ ഒരു നമസ്ക്കാരം!
    ഈപ്പറഞ്ഞ പണിയില്‍ എന്തെങ്കിലുമൊന്നു ചെയ്തു സഹായിയ്ക്കണമെന്നുണ്ട്.
    സാങ്കേതികജ്ജ് ജ്ഞാനം പൂജ്യമാണ്‍..എന്നാലും പറ്റുമെന്നാണോ?

    ReplyDelete
  4. രാജേഷ് പറഞ്ഞതു കുറേക്കാലമായി ഞാന്‍ സിബുവിനോടു പറയുന്നതാണു്. അമിതമായ ഇന്റലിജന്‍സ് ഡംബ്‌നെസ്സിനെക്കാള്‍ ആപല്‍ക്കരമാണെന്നു്. അക്ഷരശ്ലോകസദസ്സില്‍ വരമൊഴി ഉപയോഗിച്ചവര്‍ക്കും ഇതു മനസ്സിലായി. സൌന്ദര്യലഹരിയില്‍ സൌണ്ട് കയറിവന്നതും മറ്റും.

    ഏതായാലും പുതിയ വരമൊഴിയില്‍ സിബു ഇതിനൊരു ഓപ്ഷന്‍ തന്നിട്ടുണ്ടു്. അതനുസരിച്ചു് ഒരു ഇന്റലിജന്‍സും ചേര്‍ക്കാതെ വരമൊഴിയുടെ ബേസിക് ഇന്റലിജന്‍സു മാത്രം ഉപയോഗിക്കുന്നു. (കമാന്‍ഡ് ലൈന്‍ വേര്‍ഷനില്‍ പണ്ടേ -p എന്നൊരു ഓപ്ഷന്‍ എന്റെ അപേക്ഷപ്രകാരം സിബു ചേര്‍ത്തിരുന്നു.) അതുപയോഗിക്കുക. ബേസിക് മൊഴി ഏതാണെന്നു് അറിയണം. അത്ര മാത്രം.

    ഭാഗ്യത്തിനു് കീമാനിലും ഇളമൊഴിയിലും ഈ ഇന്റലിജന്‍സ് ഇല്ല.

    അതേ സമയം, ഈ ഇന്റലിജന്‍സ് ഇഷ്ടപ്പെടുന്നവരുമുണ്ടു്. ഇങ്ങനെ എന്നെഴുതാന്‍ ingane എന്നു ടൈപ്പു ചെയ്യുന്നവര്‍. അവര്‍ക്കു് ഇതു് ഉപയോഗപ്രദമാണു്.

    ഏതായാലും സിബുവിനു് ആശംസകള്‍. എങ്കിലും ഒരു സംശയം. ഈ ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തില്‍ എഴുതുന്നതു് എങ്ങനെ എന്നു് എങ്ങനെ തീരുമാനിക്കും? ഉദാഹരണമായി person എന്ന വാക്കു് പേഴ്സന്‍, പേഴ്സണ്‍, പേര്‍സന്‍, പേര്‍സണ്‍ ഇവയില്‍ എങ്ങനെ എഴുതും? അതോ നമുക്കു തോന്നുന്ന ഒരുച്ചാരണം അടിച്ചേല്‍പ്പിക്കുമോ? pEzhsaN എന്നോ pERsan എന്നോ എഴുതാന്‍ പറയുന്നതല്ലേ നല്ലതു്?

    ReplyDelete
  5. ഉമേഷ്‌ അതിനാണ്‌ ഈ വിക്കി. ഈ വിക്കിയിൽ നിന്നും റൂളുകൾ ഡൗൺലോഡ്‌ ചെയ്തിട്ടായിരിക്കും വരമൊഴി കമ്പിലെ ചെയ്യുക. പിന്നെ, ഇന്നത്തെ ആളുകളുടെ ഉത്സാഹം കണ്ടിട്ട്‌ ഞാൻ തന്നെയായിരിക്കും person എന്നത്‌ എങ്ങനെ വരണമെന്നു തീരുമാനിക്കുന്നത്‌ എന്നത്‌ മൂന്നുതരം :)

    ഭൂമിപുത്രീ, നന്ദി. ഒരു സ്റ്റാർ ഇട്ട്‌ സേവ്‌ ചെയ്യാൻ ടെക്നിക്കൽ ആയി എന്തെങ്കിലും അറിയണം എന്നു തോന്നുന്നില്ല. ധൈര്യമായി മുന്നേറൂ.

    ഇനി ടെക്നിക്കൽ ആയി നല്ല പിടിയുള്ളവർ പിണങ്ങല്ലേ.. ആരെങ്കിലും വരമൊഴി വച്ചൊരു IME ഉണ്ടാക്കുമോ. കീമാൻ ഡെവലപ്പ്‌മന്റ്‌ അലമ്പാണ്‌. :)

    soundarya... എന്നെഴുതിയപ്പോൾ 'സൗണ്ടര്യ..' എന്നുവന്നതിനെ മുഴുവൻ അതിബുദ്ധിയെ കുറ്റം പറയാൻ പറ്റില്ല. കാരണം, ഔ എന്നതിന്‌ au എന്നാണ്‌ മാപ്പിംഗ്‌.

    vaangmayam എന്നത്‌ വാങ്മയം തരുന്നുണ്ടല്ലോ രാജേഷേ. പിന്നെ, ഒന്നുകൂടി, ബേസിക്‌ മൊഴി സ്കീം വച്ചെഴുതുമ്പോൾ 'R' എന്നെഴുതിയാൽ 'ഋ' കിട്ടും, 'rra' എന്നെഴുതിയാൽ 'റ' കിട്ടും എന്നൊക്കെ ഓർമ്മവേണം.

    ഊ കിട്ടാൻ രാജേഷുപയോഗിക്കുന്നത്‌ oo ആണോ uu ആണോ? ഞാൻ uu ആണ്‌. അതുപോലെ ഈ-ക്ക്‌ ii ആണോ ee ആണോ? ഇന്ന്‌ ബേസിക്ക്‌ സ്കീം ഉപയോഗിക്കുമ്പോൾ oo, ee എന്നിങ്ങനെ യഥാക്രമം വേണം.

    ReplyDelete
  6. സിബുമാഷെ:ഞാന്‍ വരമൊഴിയുടെ പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു അതില്‍ ടൈപ്പ് ചെയ്ത്
    കോപ്പി പേസ്റ്റ് കൊടുത്തു.പക്ഷെ എനിക്ക്
    പേസ്സ്റ്റ് ചെയ്തിടത്ത് കിട്ടിയത് ഇംഗ്ഗീഷ് മാറ്റാറാണ്
    എനിക്ക് വലിയ സങ്കടം തോന്നി എന്താണ് ഇതിനു പോവവ്ഴി

    ReplyDelete
  7. ആ പ്രശ്നം എളുപ്പം പരിഹരിക്കാവുന്നതേ ഉള്ളൂ :) ഫോണ്ട്‌ അഞ്ജലി ആക്കുക, മലയാളം വിൻഡോയിൽ നിന്നും കോപ്പി എടുക്കുക. എവിടെ വേണമെങ്കിലും പേസ്റ്റ്‌ ചെയ്തോളൂ.

    ReplyDelete
  8. ഒഴിവുസമയങ്ങളില്‍ തീര്‍ച്ചയായും സഹായിക്കാം.

    ReplyDelete
  9. ഒരു ഡൌട്ട് നമ്മള്‍ സാധാരണ മലയാളത്തിനു പകരമായി കൂടുതലായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ മാത്രമാണോ സ്റ്റാര്‍ ചെയ്യണ്ടത്?

    ഉദാ:‌ സ്വിച്ച്

    അതോ കൂടുതലായി ഉപയോഗത്തിലുള്ള ഇംഗ്ലീഷ് വാക്കുകളോ?

    കണ്‍ഫ്യ്യൂഷന്‍ കണ്‍ഫ്യൂഷന്‍

    ReplyDelete
  10. എന്നാലാവുന്നത്‌ ചെയ്യുന്നു

    ReplyDelete
  11. ആഷ, രണ്ടും വേണം. ഒരു ബ്ലോഗ്പോസ്റ്റ്‌ എഴുതുമ്പോൾ ഉപയോഗിക്കാൻ സാദ്ധ്യതയുള്ളവയാണ്‌ വേണ്ടത്‌. ഇനിയും കൃത്യമായ ഒരു കണക്കുവേണമെങ്കിൽ, ഒരു ഗൂഗിൾ സെർച്ചാവാം. ആ വാക്ക്‌ മലയാളത്തിൽ സെർച്ച്‌ ചെയ്യുമ്പോൾ അമ്പതിൽ കൂടുതൽ ഫലങ്ങൾ കിട്ടുന്നെങ്കിൽ ചേർക്കാവുന്നതാണ്‌.

    ReplyDelete
  12. ആ‍കപ്പാടെ ആ ലിസ്റ്റൊന്നു നോക്കിപ്പളാണ്‍,
    നമ്മള്‍ മലയാളികള്‍ നിത്യജീവിത്തിലുപയോഗിയ്ക്കുന്ന
    ആംഗലേയ പദങ്ങള്‍ എത്രത്തോളമുണ്ടെന്ന് ഓറ്മ്മവന്ന്തു..പത്രങ്ങളില്‍പ്പോലും!

    ReplyDelete
  13. what happened to http://varamozhi.sourceforge.net/ ?


    it's asking me to login to some strange thing called sites.google.com or so !!!!!

    The message I am getting is
    "Please select an account to access Google Sites."

    tested with firfox3 and seamonkey on Windows XP home.

    ReplyDelete
  14. Earlier http://varamozhi.sourceforge.net was pointing to varamozhi.wikia.com. Lately wikia is putting too much ads in their site and that is very disorienting for the new users of Varamozhi. So I decided to move to google sites. Once in a while I use to see it is asking me to login or choose the login. However, I cannot reproduce the issue so that I can complain about it. My feeling is, it is asking this question when there are two gmail ids in use by the user.

    ReplyDelete