...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Thursday, May 22, 2008

വേറേ പത്രങ്ങളുണ്ടോ?

മലയാളം ഓൺലൈൻ പത്രങ്ങളിൽ എത്ര പേർ യുണീക്കോഡിലുണ്ട്‌ എത്രപേർ യുണീക്കോഡിനുപുറത്താണ്‌ എന്നറിയാൻ ഒരു സെൻസസ്‌ നടത്തുകയായിരുന്നു. ഞാൻ വിചാരിച്ചതിലും വളരെ അധികം പേർ യുണീക്കോഡുപയോഗിക്കുന്നു. താഴെയുള്ളവയെല്ലാം യുണീക്കോഡിലുള്ളവയാണ്‌:

മംഗളം
മാതൃഭൂമി
വീക്ഷണം
ചന്ദ്രിക
ഇ - പത്രം
ദാറ്റ്സ്‌ മലയാളം
വെബ്ദുനിയ
സിഫി
യാഹൂ
എം.എസ്‌.എൻ.

ഇനിയും യുണീക്കോഡിലേയ്ക്ക്‌ മാറാത്തവയാണ്‌ ഇനിയുള്ളവ:

മലയാളമനോരമ
ദേശാഭിമാനി
ദീപിക
കലാകൗമുദി
കേരള കൗമുദി
ഇൻഡ്യാവിഷൻ
കൈരളി ടിവി ന്യൂസ്‌
മാധ്യമം
തേജസ്‌
ജെനറൽ ഡെയ്‌ലി
അറേബ്യ365
ഗൾഫ്‌ ഹോട്ട്‌ ന്യൂസ്‌
കേരള എക്സ്പ്രസ്‌

ഏതെങ്കിലും ഓൺലൈൻ പത്രങ്ങൾ മിസ്സായിട്ടുണ്ടെങ്കിൽ അറിയിക്കണേ. നന്ദി!

15 comments:

  1. വിവരങ്ങള്‍ ശേഖരിച്ച്‌ പ്രസിദ്ധീകരിച്ചതിന്‌ അഭിനന്ദനങ്ങള്‍.

    ReplyDelete
  2. www.anweshanam.com എന്ന പത്രം പുതുതായി തുടങ്ങിയിട്ടുണ്ട്. അത് യൂനിക്കോഡിലാണ്. 5.1ല്‍ അല്ല.

    ReplyDelete
  3. സിബു, നിങ്ങളുടെ പോസ്റ്റിന് തൊട്ടുപിന്നാലെ മനോരമ യൂണികോഡ് ആയെന്നു തോന്നുന്നു. ഒന്ന് നോക്കാമോ? സെര്‍ച്ച് നടക്കുന്നുണ്ട്. മെയ് അവസാനവാരം വരെയുള്ള കാര്യങ്ങള്‍ ആര്‍ക്കൈവ്സില്‍ നിന്നും കിട്ടുന്നുണ്ട്. അതിനര്‍ത്ഥം യൂണികോഡ് ആയെന്നാണോ?

    ReplyDelete
  4. ഇപ്പൊത്തന്നെ മനോരമയിൽ പോയി നോക്കി. രക്ഷയില്ല. ഇപ്പോഴും തെങ്ങുമ്മോ തന്നെ. പിന്നെ, ഗൂഗിളിൽ തിരയുമ്പോൾ മനോരമയിൽ റിസൾട്ട്‌ കിട്ടുന്നതിനുകാരണം ഗൂഗിൾ, മനോരമ ഫോണ്ടിലുള്ള ടെക്സ്റ്റിനെ യുണീക്കോഡിലേയ്ക്ക്‌ മാറ്റി കാണിക്കുന്നതായിരിക്കാം :)

    ReplyDelete
  5. മനോരമയുടെ സൈറ്റില്‍ പോയി സെര്‍ച്ച് ഇന്‍ മനോരമ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്, മലയാളത്തില്‍ ടൈപ്പ് ചെയ്ത് സെര്‍ച്ചിയാല്‍ ഏതാണ്ട് മെയ് അവസാനവാരം മുതലുള്ള ന്യൂസുകളില്‍ നിന്ന് ഫൈന്‍ഡിംഗ്സ് ഉണ്ട്. അതെന്ത്?

    ReplyDelete
  6. ഗൂഗിൾ ഉപയോഗിചാണ്‌ സെർച്ച്‌ ചെയ്യുന്നത്‌ എന്ന്‌ അവിടെ പറഞ്ഞിട്ടുണ്ടല്ലോ.

    ReplyDelete
  7. മനോരമ സമാന്തരമായി യൂണികോഡില്‍ കണ്ടെന്റ് പ്രൊവൈഡ് ചെയ്യുന്നുവെന്നുവേണ്ടേ കരുതാന്‍? ഇല്ലെങ്കില്‍ എങ്ങനെ സെര്‍ച്ചില്‍ കിട്ടുന്നു?

    ReplyDelete
  8. മനോരമ പത്രം അവരുടെ RSS feeds ല്‍ ഉപയോഗിക്കുന്നത്‌ യൂനിക്കോഡ്‌ ഫോണ്ട്‌ ആണ്‌.ഒരു പക്ഷേ അതായിരിക്കാം കിട്ടുന്നത്‌.

    ReplyDelete
  9. മനോരമയുടെ യൂണികോഡ്‌ ഫീഡ്‌ മുഴുവന്‍ spelling mistake ആണല്ലോ...

    ReplyDelete
  10. ഫീഡിന്റെ ലിങ്ക്‌ ഏതാ?

    ReplyDelete
  11. മാധ്യമം വന്നോ? ഗൂഗ് ള്‍ ന്യൂസില്‍ മാധ്യമം ഉണ്ടല്ലൊ?

    ReplyDelete
  12. മാധ്യമം യൂനീകോഡായോ? ഇല്ലെങ്കില്‍ എങ്ങനെ ഗൂഗ് ള്‍ ന്യൂസില്‍ വരുന്നു? പുതുതായി യൂനീകോഡായ വേറെ ആരെങ്കിലുമുണ്ടോ സിബുവിന്റെ ലിസ്റ്റില്‍?

    ReplyDelete
  13. ആസ്കി പത്രങ്ങളെ വാർത്തകളുടെ തലക്കെട്ടും മറ്റും യുണീക്കോഡാക്കിയിട്ടാണ്‌ ഗൂഗിൾ കാണിക്കുന്നത്‌ എന്ന്‌ വ്യക്തമാണല്ലോ.

    പ്രമുഖപത്രങ്ങളിൽ മാതൃഭൂമിയല്ലാതെ മറ്റൊന്നും യുണീക്കോഡായിക്കണ്ടില്ല.

    ReplyDelete
  14. ithu nokku.... http://www.youthkerala.com unicode aanu

    ReplyDelete