ഈ പറയുന്ന രണ്ടുകാര്യങ്ങളും http://bloggerindraft.blogspot.com നിന്നുള്ളതാണ്.
എന്നേപ്പോലെ ചില ടീംസുണ്ട്; ഓരോ സമയത്തായി പത്തിരുപത് ബ്ലോഗുകളുണ്ടാക്കി, എല്ലാം എങ്ങനെ മാനേജ് ചെയ്യണമെന്നു പിടിയില്ലാത്തവർ. അവർക്കാണ് ഇത് ഏറ്റവും ഗുണം ചെയ്യുക.
ഇനി മുതൽ രണ്ടുബ്ലോഗുകൾ കൂടി മെർജ് ചെയ്യാനാവും. ക എന്ന ബ്ലോഗിനെ ച എന്ന ബ്ലോഗിലേയ്ക്ക് മെർജ് ചെയ്യണമെന്നു വയ്ക്കുക. ചെയ്യേണ്ടതിങ്ങനെയാണ്:
ആദ്യം ക എന്ന ബ്ലോഗിന്റെ സെറ്റിംഗ്സിൽ പോയി അതിനെ എക്സ്പോർട്ട് ചെയ്യണമെന്നു പറയുക. ആ ബ്ലോഗ് മൊത്തമായി ഒരു ഫയലായി കിട്ടും. അതിനെ അറിയാവുന്നൊരിടത്ത് എടുത്തുവയ്ക്കുക.
ഇനി ഡാഷ്ബോർഡിലൂടെ ച എന്ന ബ്ലോഗിന്റെ സെറ്റിംഗ്സിലെത്തുക. അവിടെ ബ്ലോഗിലേയ്ക്ക് ഇമ്പോർട്ട് ചെയ്യണമെന്നുപറയുക. അതിനായി നേരത്തെ ക-യിൽ നിന്നും കിട്ടിയ ഫയൽ കൊടുക്കുക. വേണമെങ്കിൽ ധൈര്യസമേതം എല്ലാം നേരെ ച-യിൽ പോസ്റ്റ് ചെയ്യുവാൻ ടിക് ചെയ്യാം. അല്ലെങ്കിൽ ബ്ലോഗിന്റെ എഡിറ്റ് പോസ്റ്റുകളിൽ പോയി ഓരോന്നോരോന്നായി ച-യിലിടുകയും ആവാം. കമന്റുകളും അവ പോസ്റ്റ് ചെയ്ത ദിവസവും എല്ലാം അതുപോലെ തന്നെ കിട്ടും.
ഒരു വാണിംഗ്: ഏതാണ്ട് പുതിയ കുറേ പോസ്റ്റുകളെഴുതിയിടുമ്പോലെ തന്നെയാണ് ഇമ്പോർട്ടും നടക്കുന്നതു. അതുകൊണ്ട്, പുതിയ പോസ്റ്റിടുമ്പോഴും കമന്റുവരുമ്പോഴും സംഭവിക്കുന്നവയൊക്കെ ഇമ്പൊർട് ചെയ്യുമ്പോഴും സംഭവിക്കും. മറുമൊഴിയിലേയ്ക്കോ മറ്റോ കമന്റ് ഫോർവേഡ് വച്ചിട്ടുണ്ടെങ്കിൽ തെറിയഭിഷേകം കേൾക്കാം എന്നുറപ്പ്. അതുകൊണ്ട് ഇതു ചെയ്യും മുമ്പ് മറുമൊഴിയിലേയ്ക്കുള്ള ഫോർവേഡ് തൽക്കാലത്തേയ്ക്ക് ഒന്നു നിറുത്തുന്നതു നന്നായിരിക്കും.
ക എക്സ്പോർട്ട് ചെയ്തപ്പോൾ കിട്ടിയ ഫയലിനെ ക-യുടെ ബാക്കപ്പ് ആയി ഉപയോഗിക്കുകയും ആവാം.
പിന്നെ, കമന്റ് സെറ്റിംഗ്സിൽ കമന്റ് എഴുതാനുള്ള സ്ഥലം ബ്ലോഗിനോടൊപ്പം വരുത്താനുള്ള ഓപ്ഷനും ആയിക്കഴിഞ്ഞു.
...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...
Friday, July 4, 2008
ബ്ലോഗറിൽ പുതിയ രണ്ട് ഫീച്ചറുകൾ
Subscribe to:
Post Comments (Atom)
കൊള്ളാം.
ReplyDeleteശുക്രിയ ഭായി...
ReplyDeleteകഴ്ഹിഞ്ഞദിവസം ഞ്ന്‍ ചീലരോട് വഴക്കു കൂടീ,, എന്റെ ബ്ലോഗ് ഡിലീറ്റ്ചെയ്തുകളഞ്ഞു. എക്സ്പോര്‍ട് ഒപ്ഷനും(പോലും) എനിക്ക് അറിയില്ലായിരുന്നൂ....
രോമ്പ താങ്ക്സ്
ബ്ലോഗെഴുത്ത് തുടങ്ങിയ കാലത്ത് ഒരു പോസ്റ്റിന് ഒരു ബ്ലോഗ് എന്നതായിരുന്നു ശീലം. അതെല്ലാം കൂടി ഒരിടത്തേയ്ക്ക് കൊണ്ടുവരാനായി എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ എന്നന്വോഷണം എങ്ങും എത്താതെയും ആയി.
ReplyDeleteഇങ്ങിനെയൊരു വിവരം ദാനമാക്കിയതിന് നന്ദി സിബൂ.
thanx bhai..
ReplyDeletegreat info.
വളരെ ഉപകാരപ്രദമായ അറിവുകള്‍. നന്ദി.
ReplyDeleteഈ വീടുമാറ്റം കമന്റ്സിന്റെ ഭാണ്ഡക്കെട്ടോടെ ആയിരിയ്ക്കുമോ സിബു?
ReplyDeleteനന്ദി..
ReplyDeleteഭൂമിപുത്രീ ശരിയാണ്. കമന്റുകളും അവപോസ്റ്റ് ചെയ്തദിവസവും എല്ലാം അതുപോലെ തന്നെ ഇരിക്കും.
ReplyDeleteസിബു,
ReplyDeleteഎനിക്കിതൊക്കെ...
പുതിയ പുതിയ അറിവുകള്‍..
നന്ദി ..തേങ്ക്സ്.. ശുക്രിയ.
ഓഫ്:
PC ഇടയ്ക്കിടെ മാറിയിരിക്കുന്നത് കൊണ്ട് Fav ലിസ്റ്റ് എന്ന പരിപാടി ബ്രൌസറില്‍ സ്ഥിരമായി ഇല്ല. സിബുവിന്റെ ബ്ലോഗിലേക്ക് ഞാന്‍ ഗൂളിളില്‍ സെര്‍ച്ച് ചെയ്താണ് പോകാറ്. ആ പരിപാടി ഒഴിവാക്കാനായി ഞാന്‍ എന്റെ ബ്ലോഗില്‍ സിബുവിന്റെ ബ്ലോഗ് ലിങ്ക്‘സാങ്കേതികം’ എന്ന ടോപ്പിക്കില്‍ ലിങ്ക് ചെയ്യുന്നു. പര്‍മ്മിഷന്‍ ഉണ്ടല്ലോ?
എന്റേതെന്നല്ല ആരുടേയും ലിങ്ക് ചെയ്യാൻ അനുവാദം ചോദിക്കേണ്ടതില്ലാട്ടോ. ലിങ്ക് ചെയ്യുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ.
ReplyDeleteപിന്നെ ഇങ്ങനെയൊന്നുമല്ല ബ്ലോഗുകൾ വായിക്കേണ്ടത്. ഗൂഗിൾ റീഡർ ഉപയോഗിക്കൂ. കൂടുതൽ ഇവിടെ
സിബുചേട്ടാ, ഒരു സഹായം ചെയ്യുമോ?
ReplyDeleteഎന്റെ പുതിയ കമ്പ്യൂട്ടറില്‍ വിസ്റ്റയാണ് ഉള്ളത്. ബ്ലോഗില്‍ സാധാരണ ചെയ്യണ എല്ലാ സെറ്റിംഗ്സ് ചെയ്തിട്ടും ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ഒന്നും ശരിയാവണില്യ.
എന്നാല്‍ എക്സ് പിയില്‍ പ്രശ്നമൊന്നുമില്യ താനും.
എന്റെ വിലാസം nishad.me@gmail.com
എന്താ ചെയ്യണ്ടേ എന്നൊന്നു പറഞ്ഞു തരാമോ ചേട്ടാ?
സിബൂ,
ReplyDeleteഎനിയ്ക്ക് എത്ര തിരഞ്ഞിട്ടും ഈ എക്സ്പോര്‍ട് ചെയ്യേണ്ടതെങ്ങനെയെന്ന് മനസ്സിലാവുന്നതേയില്ലല്ലോ..
ബ്ലോഗിന്റെ സെറ്റിംഗ്സില്‍ പോയാല്‍ പിന്നെ എന്തു വേണമെന്ന് അറിയുന്നില്ല.
ഒന്നു ക്ലിയര്‍ ആക്കാമോ,?
ശരിയാണല്ലോ. പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ മിസ്സായി. http://draft.blogger.com എന്ന സൈറ്റിലാണ് പോകേണ്ടത്. പുതിയ ഫീച്ചറുകൾ വച്ചിരിക്കുന്നത് അവിടെ ആണ്. എന്നിട്ട് ബ്ലോഗിന്റെ സെറ്റിംഗിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ മുകളിൽ തന്നെ import blog, export blog എന്നിങ്ങനെ കാണും.
ReplyDeleteസിബൂ,
ReplyDeleteകുറേ കാലമായി ഒരുങ്ങിയിരിയ്ക്കുകയായിരുന്നു, ഇപ്പോഴാണ് ചെയ്തത്, എക്സ്പോര്‍ടൊക്കെ ചെയ്തു, ഇമ്പോര്‍ട്ടും ചെയ്തു, എല്ലാം കുടി ഒരുമിച്ച് പബ്ലിഷ് ചെയ്തില്ല, തനിയില്‍ ഒരുമിച്ച് വരേണ്ടെന്നു കരുതി.
പക്ഷേ തിയ്യതി പഴയതു തന്നെ ആയതുകൊണ്ട് തനിയില്‍ വരാന്‍ സാദ്ധ്യത ഉണ്ട്ടാവില്ലെന്നു തോന്നുന്നു..
എന്തായാലും ഈ പരിപാടി കൊള്ളാം.