ഹരീയുടെ പോസ്റ്റ് കാണുക.
ഇങ്ങനെയുള്ള കാര്യങ്ങൾ എങ്ങനെ നേരിടണം എന്നൊരു ഗൈഡ്‌ലൈൻ ഡോക്ക്യുമന്റ് അത്യാവശ്യമാണ്. സംഭവങ്ങൾ പലതുകഴിഞ്ഞെങ്കിലും ബ്ലോഗ്ഗർ കമ്മ്യൂണിറ്റി ഇപ്പൊഴും തുടങ്ങിയേടത്തു തന്നെ നിൽക്കുന്നു. കഷ്ടം. ഇത്തരം കാര്യങ്ങൾക്കെങ്കിലും ഒരു സംഘടനയുണ്ടെങ്കിൽ എന്നാശിച്ചുപോകുന്നു.
...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...
Saturday, August 2, 2008
മാധ്യമത്തിന്റെ ഫോട്ടോ മോഷണത്തിൽ പ്രതിഷേധിക്കുന്നു
Subscribe to:
Post Comments (Atom)
ഇവിടെ മറ്റൊരു വിഷയമുള്ളത്, മറ്റാരുടെയൊക്കെ എത്രയൊക്കെ ചിത്രങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടാവാം എന്നതാണ്. തന്റെ ഓരോ ചിത്രം/സാഹിത്യം മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരതുവാൻ തുടങ്ങിയാൽ, അതു ചെയ്യുവാൻ മാത്രമേ നേരം കാണുകയുള്ളൂ!
ReplyDeleteഇവിടെ പ്രാക്ടീസ് ചെയ്യുന്ന അഡ്‍വൊക്കേറ്റ്സ് ഉണ്ടാവില്ലേ? അവരെല്ലാവരും കൂടി ഒരു ഗ്രൂപ്പ് ബ്ലോഗ് തുടങ്ങിയെങ്കിൽ നന്നായിരുന്നു. ഇങ്ങിനെയൊരു പ്രശ്നമുണ്ടയാൽ (ഇതുമാത്രമാവണ്ട, സൈബർ ലോകത്തെ വിവിധ കുറ്റകൃത്യങ്ങൾ) എന്തു ചെയ്യണം, എന്തു നടപടികളാണ് സ്വീകരിക്കേണ്ടത് തുടങ്ങിയവയെക്കുറിച്ചൊക്കെ അവർക്ക് എഴുതാമല്ലോ! ഇതുപോലെയുള്ള പ്രശ്നങ്ങൾ വരുമ്പോൾ അവരെ ബന്ധപ്പെടുകയും ചെയ്യാം. അവർക്ക് നിയമപരമായി സഹായിക്കുവാൻ കഴിയുമെങ്കിൽ വളരെ നന്ന്. അവരുടെ സേവനത്തിന് ഫീസ്(ന്യായമായ) ഈടാക്കുകയും ചെയ്യാമല്ലോ...
--
ന്യായമായ ഫീസും വാങ്ങി സാമൂഹ്യസേവനം ചെയ്യാന്‍ ഒരു വക്കീലും വരില്ല ഹരീ. അതാണ് അവരുടെ ലോകം. കുറച്ച് കൂടുതല്‍ ചോദിച്ചാലും സാരമില്ല. നമുക്ക് ഷയര്‍ ചെയ്യാം. അതിനു വേണ്ടി ഒരു ഗ്രൂപ്പ് ഉണ്ടായിക്കിട്ടിയാല്‍ മതിയായിരുന്നു.
ReplyDeleteഇത്തരം കാര്യങ്ങൾക്കെങ്കിലും ഒരു സംഘടനയുണ്ടെങ്കിൽ ആശിച്ചുപോകുന്നു എന്ന് പലരും പല സന്ദര്‍ഭങ്ങളിലും പറയുന്നത് വായിച്ചിട്ടുണ്ട് . അപ്പോഴെല്ലാം എനിക്ക് തോന്നിയിരുന്ന ഒരു സംശയം ഈ ബ്ലോഗ്ഗര്‍ കമ്മ്യൂണിറ്റിയില്‍ ഉള്ളവരില്‍ മുക്കാല്‍ ഭാഗവും സ്വന്തം ഐഡന്റി വെളിപ്പെടുത്താതെ വെര്‍ച്വല്‍ ഐഡന്റിയില്‍ മാത്രം ബ്ലോഗ് ചെയ്യുന്നവരും എക്കാരണത്താലും റീയല്‍ ഐഡന്റിറ്റി പരസ്യാമാക്കാന്‍ തയ്യാറില്ലാത്തവരുമാണ് . റീയല്‍ ഐഡന്റിറ്റി വെളിപ്പെടുത്തി എഴുതണം എന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ പറഞ്ഞപ്പോഴേക്കും എനിക്കെതിരെ ഒരു പടയോട്ടം തന്നെ ബ്ലോഗില്‍ ഉണ്ടായി . വെര്‍ച്വല്‍ ഐഡന്റിക്കാര്‍ സംഘടനയുണ്ടാക്കിയാല്‍ എങ്ങനെയാണ് നിയമപരമായൊക്കെ മുന്നോട്ട് പോകാന്‍ കഴിയുക ? അതിന് ഒരു ബ്ലോഗറുടെ ഉത്തരം ഇങ്ങനെ ആയിരുന്നു : പാസ് വേര്‍ഡ് എന്റെ കൈയില്‍ ഉണ്ടല്ലോ എന്നായിരുന്നു . കേരള ബ്ലോഗ് അക്കാദമി ഇങ്ങനെയൊരു വിവിധോദ്ദേശ സംഘടന ആക്കി രൂപാന്തരപ്പെടുത്തണം എന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു . പക്ഷെ അപ്പോള്‍ ഒരു സാങ്കേതിക തടസ്സം ഞാന്‍ കണ്ടു . റജിസ്ട്രേഷന്‍ ചെയ്യുമ്പോള്‍ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലും ബൈലോയിലും വെറും പാസ് വേര്‍ഡ് പോര . പേരും വിലാസവും എഴുതി സൈന്‍ ചെയ്യണം . അങ്ങനെ ഒരു പത്ത് ബ്ലോഗ്ഗേര്‍സിനെ മലയാളത്തില്‍ കണ്ടെത്തുക എളുപ്പമല്ല . ഏതായാലും ഞാന്‍ എന്റെ ആഗ്രഹം പുറത്തെടുത്തില്ല . ഭയം കൊണ്ടാണ് . അപ്പോഴെക്കും വിവാദങ്ങള്‍ കൊണ്ട് അക്കാദമിയെ ഒരു വഴിക്കാക്കാനുള്ള ശ്രമങ്ങളും തുടങ്ങി . സിബു ഒരു ആഗ്രഹം ഇവിടെ പ്രകടിപ്പിച്ചത് കണ്ട് ഇത്രയും എഴുതിപ്പോയതാണ് . അനോണി പ്രശ്നത്തില്‍ എന്റെ നിലപാട് മാറ്റി എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു . ആരും മേക്കിട്ട് കയറാന്‍ വരണ്ട . മലയാളം ബ്ലോഗ്ഗേര്‍സിനായി സംഘടന വേണം എന്ന അഭിപ്രായവും ഇപ്പോള്‍ എനിക്കില്ല എന്നും ആണയിടുന്നു .
ReplyDeleteപാവം അഞ്ചര കണ്ടി
ReplyDeleteസംഘടന!
ReplyDeleteഎന്നത്തേക്ക് പിളരും?
എത്രായി പിളരും?
ഇത്തരം കാര്യങ്ങൾക്കായി ഒരു സോഷ്യൽ ഇൻഫ്രാസ്റ്റ്രച്ചർ വേണം. അത് സംഘടനയുടെ രൂപത്തിലായാലും കുഴപ്പമില്ല. അതിൽ എല്ലാ ബ്ലോഗ്ഗർമാരും അംഗങ്ങളാവേണ്ട കാര്യമൊന്നുമില്ല. അല്ലാതെ വേറേ വഴികളും ആലോചിക്കാം. ഒരു ഉദാഹരണത്തിനു്. ഒരു ഇൻഷൂറൻസ് കമ്പനി പോലെ. ഹരീയുടെ കേസ് പോലെ ലീഗൽ സഹായം ആവശ്യമുണ്ടാവും എന്നുള്ളവരെല്ലാം അവിടെ നിന്നും ഒരു പൊളിസി എടുക്കുന്നു. കമ്പനി ഇതുപൊലുള്ള സംഭവത്തിൽ അവർക്ക് വേണ്ടി ഫൈറ്റ് ചെയ്യുന്നു. ഒന്നിലധികം ലീഗൽ ഇൻഷൂറൻസ് ഫോർ ബ്ലോഗ്ഗർസ് സ്ഥാപനങ്ങളും ആവാം. അപ്പൊ ഫ്രീ മാർക്കറ്റും വർക്ക് ചെയ്യും. അതിൽ ചേരുന്ന ബ്ലോഗ്ഗർമാരുടെ പ്രൈവസി കാത്തു സൂക്ഷിക്കാൻ ആ കമ്പനി ബാധ്യസ്ഥവുമാണ്.
ReplyDeleteഞാൻ ഉദ്ദേശിച്ചത് ICRPC പോലെയോ മറ്റോ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ്. അവർ കൺസ്യൂമർ പ്രശ്നങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു ഉപഭോക്താവിന് താൻ വാങ്ങിയ സേവനത്തെ/ഉല്പന്നത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ഇവരുമായി ബന്ധപ്പെടാം. കുറഞ്ഞ ഒരു ഫീസിൽ (250 രൂപ) അംഗത്വമെടുക്കുന്നവർക്ക് ആദ്യത്തെ കേസ് (അതായത് അവർക്ക് വക്കീൽ നോട്ടീസ് അയയ്ക്കുന്നതു വരെ) സൌജന്യമായി അവർ ചെയ്യും. മിക്കവാറും കേസുകളും വക്കീൽ നോട്ടീസോടെ പരിഹരിക്കപ്പെടും. തുടർന്നു മുന്നോട്ട് കേസ് നടത്തുവാൻ വേറെ ഫീസുണ്ട്. ഇതുപോലെ ബൂലോഗത്തും ആവാമല്ലോ! ഇതുമായി പരിചിതമായ വക്കീലന്മാർക്ക് ഇങ്ങിനെയൊന്ന് ചിന്തിക്കാവുന്നതാണ്. ഇപ്പോൾ ഒരു ചിത്രം മോഷ്ടിക്കപ്പെട്ടു, എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവുമില്ല. ഒരു വക്കീലിനെയോ മറ്റോ വെച്ച് ഒറ്റയാൾക്കായി വാദിക്കുന്നതും പല കാരണങ്ങൾ കൊണ്ടും പ്രായോഗികമല്ലാതെയാവാം.
ReplyDelete@ അങ്കിൾ,
ന്യായമായ ഫീസ് എന്നുദ്ദേശിച്ചത്, ഇരുകൂട്ടർക്കും തൃപ്തികരമായ ഫീസ് എന്നാണ്. കൊള്ളഫീസ് ഈടാക്കരുത് എന്നു മാത്രം. അല്ലെങ്കിൽ, അവർ വാദിച്ചു നേടിത്തരുന്ന രൂപയുടെ ഇത്ര ശതമാനം എന്ന രീതിയിലുമാവാം ഫീസ്.
--
ഞാന്‍ ഒന്നു പറയട്ടെ,
ReplyDeleteഇത് എനിക്ക് സിബുച്ചേട്ടനോട് പറയാനുള്ളത്...
ഞാന്‍ എല്ലാ ദിവസവും എന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രങ്ങള്‍ എടുക്കാറുണ്ട്...അതൊക്കെ എല്ലാവര്‍ക്കും മെയില്‍ ചെയ്യും...ആ ചിത്രങ്ങളില്‍ ഞാന്‍ എന്റെ പേരോ ഒന്നും വയ്ക്കില്ല...
ചിലപ്പോഴൊക്കെ എനിക്ക് മറുപടി കിട്ടും “ശിവാ...ഞാന്‍ ഇതൊക്കെ ഞാന്‍ എന്റെ പിക്കാസ/ഫ്ലിക്കര്‍ ആഡ് ചെയ്യുന്നു. നിനക്ക് സമ്മതമാണല്ലോ. എന്ന് സസ്നേഹം, ---------”
അപ്പോള്‍ എനിക്കും സന്തോഷം തോന്നും അവര്‍ അത് ഇഷ്ടപ്പെടുന്നതു കൊണ്ടാണല്ലോ അവര്‍ അങ്ങനെയൊക്കെ ചെയ്യുന്നതെന്ന്...
അവര്‍ ചെയ്യുന്ന ഒരു ഉപകാരം കൂടി ഉണ്ട്....അവര്‍ അത് അങ്ങനെ പിക്കാസ/ഫ്ലിക്കറില്‍ ആഡ് ചെയ്യുമ്പോള്‍ കൃത്യമായും അവരുടെ സിഗ്നേച്ചര്‍ അതില്‍ കാണും...അപ്പോള്‍ എനിക്ക് വിഷമം തോന്നും...
ആയതിനാല്‍ ഇപ്പോള്‍ ആര്‍ക്കും അങ്ങനെ മെയില്‍ ചെയ്യാറില്ല...
പിന്നെ ഞാന്‍ ബൂലോകത്തെ കൂട്ടുകാര്‍ക്ക് മെയില്‍ ചെയ്യുമായിരുന്നു....കാരണം ഞാന്‍ കരുതിയിരുന്നത് ഇവരൊന്നും മോഷ്ടിക്കില്ലാ എന്നായിരുന്നു....കാരണം മോഷണത്തിനെതിരായുള്ള ഇവരുടെയൊക്കെ വാദങ്ങളും പ്രതികരണവും കമന്റുകളും ഭയങ്കരമാണല്ലോ...എന്നാല്‍ അവരില്‍ ചിലര്‍ അതൊക്കെ തന്നെ ചെയ്തു...
എന്നെ ഏറെ സന്തോഷിപ്പിച്ച രണ്ടു മെയിലുകള്‍ ബൂലോകത്ത് നിന്നും കിട്ടി ഒന്ന് യാരിദിന്റെ “നീ എന്താ പുതിയൊരു ഫോട്ടോ ബ്ലോഗ് തുടങ്ങാത്തതെന്ന്” ഇനിയൊരെണ്ണം അപ്പുവേട്ടന്റെ “ഇതൊക്കെ ബ്ലോഗില്‍ ഇടൂ” എന്ന്. അവരോട് എനിക്ക് നന്ദിയുണ്ട്...എത്ര നല്ല മനസ്സാ അവര്‍ക്ക്...അവര്‍ പറഞ്ഞത് ഞാന്‍ അനുസരിച്ചു. ഞാന്‍ ഇപ്പോള്‍ അതൊക്കെ ബ്ലോഗിലിടാന്‍ ശ്രമിക്കുന്നു. രണ്ടെണ്ണം അങ്ങനെ പോസ്റ്റാക്കുകയും ചെയ്തു...അപ്പോള്‍ കിട്ടിയ കമന്റുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു...ഒരിക്കല്‍ കൂടി യാരിദിനും അപ്പുവേട്ടനും എന്റെ നന്ദി...
ഇനി ഞാന്‍ ചോദിക്കട്ടെ...ആദ്യം ഞാന്‍ സൂചിപ്പിച്ചവരെപ്പോലെ ഒരു മെയില്‍ അയച്ച് എന്റെ ഫോട്ടൊകള്‍ തട്ടിയെടുകത്ത് അവരുടേതാക്കി മാറ്റുന്നത് മോഷണമല്ല അല്ലേ!!
ഇതിനൊരു മറുപടി മാത്രം ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലാതെ ഇതിനെച്ചൊല്ലി ഇനിയൊരു വഴക്കിനോ വേറൊരു പോസ്റ്റിനോ ഞാന്‍ ഇല്ല....
സസ്നേഹം,
ശിവ.
REGISTRATION STARTED
ReplyDeleteNational Conference on Software Freedom
November 15, 16 - 2008
Cochin University of Science and Technology, Kochi
Registration for Delegates, Speakers, Organisers of Open Forum, Organisers of Workshop, Exhibitors, Product Demonstrators, Souvenir Columnists have started
Please register using the following link
http://nfm2008.atps.in/?page_id=659
National Conference on FREE SOFTWARE is being held on the 15th & 16th of November, 2008 at the campus of Cochin University of Science and Technology, Kochi.
For details of the Conference visit
http://nfm2008.atps.in/