...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Wednesday, June 27, 2007

ബ്ലോഗ് ഡൈജ്സ്റ്റിലേയ്ക്കുള്ള രചനകള്

ഗുണാളനും ഇക്കാസും കൂടിയിറക്കുന്ന ബ്ലോഗ് ഡൈജറ്റിലേയ്ക്ക് രചനകള്‍ വായനാലിസ്റ്റുകളില്‍ നിന്നും ആണ്‌ പൊക്കുന്നത്‌.

ഇനി ഇതില്‍ നിന്നും ബ്ലോഗിലില്ലാത്തവര്‍ക്ക്‌ എളുപ്പം മനസ്സിലാവാത്തവയും കോപ്പിറൈറ്റ് പ്രശ്നങ്ങളുള്ളവയും മാറ്റാനുണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ കൃതി അവസാനം ഡൈജെസ്റ്റില്‍ ഉണ്ടാവുമോ എന്ന്‌ ഗാരന്റിയില്ല.

ഏറ്റവും പ്രധാനം, എഴുത്തുകാരുടെ പെര്‍മ്മിഷനാണ്. എക്സ്ക്ലൂസീവ് റൈറ്റ്സ് ഒന്നും വേണ്ട. ഡൈജസ്റ്റിലിടാന്‍ മാത്രമുള്ള സമ്മതം ഈ പോസ്റ്റിന് കമന്റായി ഇട്ടാല്‍ മതി. സമ്മതമല്ലെങ്കില്‍ അതും പറയാം; കാരണമൊന്നും വേണമെന്നില്ല.

രണ്ടിനായാലും ബ്ലോഗിന്റെ പേര് പറഞ്ഞാല്‍ ഉപകാരം. ഓരോരുത്തരുടേയും പലബ്ലോഗുകളുള്ളതില്‍ നിന്നും ഏതാണ് ലിസ്റ്റില്‍ ഉള്ളതെന്ന്‌ ഒത്തുനോക്കുന്ന പണി ഒഴിവാവും. എഴുത്തുകാരന്റെ സമ്മതം കിട്ടിയാല്‍ താഴെയുള്ള പൈപ്പ്‌ വച്ച്‌ എല്ലാവര്‍ക്കും കാണാം:
ആളുകള്‍ കൂടുതല്‍ ഷെയര്‍ ചെയ്യുന്നതിനനുസരിച്ച്‌ കൂടുതല്‍ പോസ്റ്റുകള്‍ തിരഞ്ഞെടുക്കുന്ന പൈപ്പില്‍ വരും. അതുകൊണ്ട്‌ സമ്മതമോ വിസമ്മതമോ താഴെ പറയുന്ന രീതികളിലേതെങ്കിലും ആയാല്‍ എളുപ്പമുണ്ട്‌. കാരണം ഇത്‌ ഭാവിയില്‍ തിരഞ്ഞെടുക്കപ്പെടാവുന്നവയ്ക്കും ഇത്‌ ബാധകമാവുമല്ലോ.
  1. ‌‌‌---- എന്ന ബ്ലോഗിലെ ---- എന്ന കൃതിയൊഴിച്ച്‌ ബാക്കിയെന്തും എടുക്കാന്‍ സമ്മതം.
  2. ---- എന്ന കൃതിമാത്രം എടുക്കാന്‍ സമ്മതം.
  3. ---- എന്ന ബ്ലോഗ് ഉപയോഗിക്കാന്‍ സമ്മതമില്ല
ഇനി താഴെ പറയുന്ന കാര്യങ്ങള്‍ ഗുണാളനോ ഇക്കാസോ കണ്‍‌ഫേം ചെയ്താല്‍ ഉപകാരം. എന്റെ അറിവ്‌ വച്ച്‌...
  • ഇത്‌ ഒരു നോണ്‍ പ്രോഫിറ്റ് പരിപാടിയാണ്. ലാഭം എഴുത്തുകാര്‍ക്ക് വീതിക്കും. റേഷ്യോ അറിയില്ല.
  • കഴിയാവുന്നത്ര സുതാര്യമായിരിക്കും. അതിന്റെ ഭാഗമായാണ് പൈപ്പിലും വായനാലിസ്റ്റിലും ഉള്ള ഊന്നല്‍. ഇതിനുവേണ്ടി ചെയ്യുന്നതെല്ലാം പരസ്യമായി തന്നെ ചെയ്യുന്നു.
  • പല എഴുത്തുകാരുടേയും ഒന്നിലധികം കൃതികള്‍ക്ക് കണ്‍സെന്റ് കിട്ടിയിട്ടുണ്ടെങ്കിലും ഒരാളുടെ ഒരു കൃതി വച്ച്‌ മാക്സിമം എഴുത്തുകാരെ കവര്‍ ചെയ്യുന്ന രീതിയില്‍ കൊടുക്കണം എന്നാണ് വച്ചിട്ടുള്ളത്‌.
  • ഓരോ കൃതിയുടെ കൂടെയും ബ്ലോഗിന്റെ അഡ്രസ്സ്, എഴുത്തുകാരന്റെ തൂലികാനാമം, തന്നെ പറ്റി കൊടുത്തിരിക്കുന്ന വിവരണം, ഫോട്ടോ ഉണ്ടെങ്കില്‍ അതും വയ്ക്കും.
  • ബ്ലോഗില്‍ നിന്നും വായനാലിസ്റ്റ് വച്ച്‌ കൃതികളെ സെലക്റ്റ് ചെയ്ത്‌ പെര്‍മിഷന്‍ വാങ്ങിക്കൊടുക്കുന്ന പണിയാണ് എന്റേത്‌.
ഒരു കാര്യം പറയാന്‍ മറന്നു. ബ്ലോഗ് ഡൈജസ്റ്റിന്റെ പേര് വരമൊഴി മാഗസിന്‍ എന്നായിരിക്കും.

53 comments:

  1. ഒകെ സിബൂ. (സോയ സുനില്‍..ഊത്തക്കാട്...)

    ReplyDelete
  2. എനിക്കു സമ്മതം സിബൂ..
    എന്റെ ഇ-മെയില്‍ appusviews@gmail.com

    ReplyDelete
  3. എനിക്കും സമ്മതം സിബു . എന്റെ ഇ മെയില്‍ ariesnostalgic@gmail.com

    ReplyDelete
  4. തിരഞ്ഞെടുത്ത ലിസ്റ്റിലെ എന്റെ കൃതികളെ ബാധിക്കുന്ന സമ്മതക്കുറിപ്പ്.

    1. പ്രസ്തുത കൃതികള്‍ http://creativecommons.org/licenses/by-nc-nd/3.0/ എന്ന ലിങ്കിലെ നിബന്ധനകള്‍ അനുസരിച്ചു കൊണ്ട് പുനഃപ്രസിദ്ധീകരിക്കുവാന്‍ അനുവാദമുണ്ട്.

    2. NonCommercial എന്ന നിബന്ധന ലിസ്റ്റിലെ കൃതികളെ കേവലം ഒരു തവണത്തേയ്ക്ക് ഉപയോഗിക്കുന്നതിനായി ഇളവു ചെയ്തിരിക്കുന്നു.

    3. Attribution ബ്ലോഗ് url ഉം, ലേഖകന്റെ ബ്ലോഗ് നാമധേയവും കൃതികള്‍ക്കൊപ്പം പ്രസിദ്ധീകരിച്ചു കൊണ്ടായിരിക്കണം.

    ReplyDelete
  5. കരാറും നിബന്ധനയുമൊന്നുമില്ലാത്ത നല്ല പരിപൂര്‍ണ്ണ സമ്മതം!
    ഒപ്പം എന്റെ പോസ്റ്റ് നിര്‍ദ്ദേശിച്ചവര്‍ക്കും ഈ ഉദ്യമത്തിനു പിന്നിലുള്ളവര്‍ക്കും നന്ദി.

    http://chithrajaalakam.blogspot.com

    ReplyDelete
  6. നല്ല ഉദ്യമം.
    ഒരു കാര്യം ചോദിക്കട്ടേ...
    ഈ പേജില്‍ കാണുന്നവരുടെ ഷെയേഡ് ലിസ്റ്റല്ലേ ഇതിനായി ഉപയോഗിക്കുന്നത്?

    ഷെയേഡ് ലിസ്റ്റിനെക്കുറിച്ച് ഒരു പോസ്റ്റിടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങിനെ ഷെയേഡ് ലിസ്റ്റ് അതു വായിച്ച് ആരെങ്കിലും ഉണ്ടാക്കുവാന്‍ തയ്യാറായി, അത് കമന്റായി എന്റെ പോസ്റ്റില്‍ ഇടുവാന്‍ മനസുകാണിച്ചാല്‍,‍ ഈ ഷെയേഡ് ലിസ്റ്റിന്റെ കൂടെ അവയും ചേര്‍ക്കുവാന്‍ കഴിയുമോ? (എങ്കില് അതിന്റെ കാര്യവും പോസ്റ്റില്‍ പറയുവാനാണ്).

    മറ്റൊന്നു കൂടി: ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പ്രൊഫൈല്‍ ഉണ്ടെന്നു കരുതുക. അയാള്‍ അതു പരസ്യപ്പെടുത്തിയിട്ടുമില്ല. അദ്ദേഹത്തിന്റെ തന്നെ ഒരു പോസ്റ്റ്, മറ്റ് ഐഡികളുപയോഗിച്ച് ഷെയര്‍ ചെയ്താല്‍(എല്ലാ പേരുകളിലും ലിസ്റ്റ് ഉണ്ടാക്കി ഫീഡില്‍ ചേര്‍ക്കപ്പെട്ടിട്ടുമുണ്ട്) അതും ഇതിന്റെ കൂട്ടത്തില്‍ വരുമല്ലോ? അതൊഴിവാക്കുവാന്‍ എന്താണ് വഴി?
    --

    ReplyDelete
  7. ഹരീ.. വരമൊഴി വിക്കിയിലെ ആ ലിങ്കില്‍ നിന്നുള്ള വായനാലിസ്റ്റുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്‌. ആരുണ്ടാക്കുന്ന വായനാലിസ്റ്റുകളും വരമൊഴി വിക്കിയില്‍ ചേര്‍ക്കാം. ധൈര്യമായി ഒരു പോസ്റ്റിടൂ. എല്ലാവര്‍ക്കും ഗുട്ടന്‍സ് പിടികിട്ടും പോലെ എഴുതാനുള്ള ക്ഷമയും വശവും ഹരീക്കേ അറിയൂ.

    ഇപ്പോള്‍ അവിടെയുള്ള എല്ലാ വായനാലിസ്റ്റുകളും ഞാന്‍ ഡൈജസ്റ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്‌. എന്നാല്‍ എല്ലാകാലവും അങ്ങനെയായിരിക്കും എന്നൊരു തോന്നലില്ല. ബ്ലോഗുകളുടെ തുടക്കം പോലെ വായനാലിസ്റ്റിന്റെ തുടക്കവും. എല്ലാം മംഗളം. ഇപ്പോള്‍ ഞാന്‍ എല്ലാവരേയും വിശ്വസിക്കുന്നു.

    ഹരീ പറഞ്ഞപോലെ അബ്യൂസ് ചെയ്യുന്നവരെ കണ്ടുപിടിക്കാന്‍ വഴിയൊന്നും എനിക്കറിയില്ല. എന്നാല്‍ ഭാവിയില്‍ അബ്യൂസ് ചെയ്യുന്നു എന്ന്‌ പ്രത്യക്ഷത്തില്‍ കാണുന്നവരെ തീര്‍ച്ചയായും എന്റെ വായനാലിസ്റ്റ് അഗ്രിഗേറ്ററില്‍ നിന്നും ഒഴിവാക്കും. ഞാന്‍ ചെയ്യുന്നത്‌ ഇഷ്ടമായില്ലെങ്കില്‍ ആര്‍ക്കും പൈപ്പ്‌ ക്ലോണ്‍ ചെയ്തുപയോഗിക്കുകയും ആവാമല്ലോ.

    ReplyDelete
  8. കരാറും നിബന്ധനയുമൊന്നുമില്ലാത്ത പരിപൂര്‍ണ്ണ സമ്മതം!


    http://idangal.blogspot.com/

    ReplyDelete
  9. ഒരു നിബന്ധനയുമില്ലാതെ ബ്ലോഗ്‌ ഡൈജെസ്റ്റിലേയ്ക്ക്‌ എന്റെ ഏത്‌ ബ്ലോഗില്‍ നിന്നും/പോസ്റ്റില്‍ നിന്നും പൂര്‍ണ സമ്മതം.

    ReplyDelete
  10. നിബന്ധനകളില്ലാത്ത സമ്മതം

    ReplyDelete
  11. സമ്മതം :)

    http://saptavarnangal.blogspot.com/

    ReplyDelete
  12. സിബു,
    സമ്മതം കിട്ടിയവയുടെ ലിസ്റ്റില്‍ കൊല്ലം ബ്ലോഗില്‍ വന്ന എന്റെ പോസ്റ്റും കണ്ടു. ദേവനോ കൊല്ലം ബ്ലോഗിലെ മറ്റംഗങ്ങളോ ആണ് സമ്മതമറിയിച്ചതെങ്കിലും പ്രശ്നമില്ല. പക്ഷേ ഫോട്ടോഗ്രാഫുകള്‍ പ്രിന്റ് ചെയ്യണമെങ്കില്‍ ഉയര്‍‌ന്ന റെസൊല്യൂഷനുള്ളവ വേണമല്ലോ. അത് ആരുടെ പേര്‍‌ക്കാണ് അയക്കേണ്ടത്? എന്റെ ഇ-മെയില്‍ വിലാസം: harikric@gmail.com

    ReplyDelete
  13. പരിപൂര്‍ണ്ണസമ്മതം, എന്റെ കൃതികളും ബ്ലോഗില്‍ ദഹിക്കട്ടേ.

    ReplyDelete
  14. കവിതകള്‍ ബ്ലോഗ് ഡൈജസ്റ്റില്‍ വരുന്നതില്‍ സന്തോഷമേയുള്ളൂ. ലിസ്റ്റില്‍ കൊടുത്തിട്ടൂള്ള കവിതകളില്‍ രണ്ടെണ്ണം മറ്റു പ്രസിദ്ധീകരണങ്ങളില്‍ ഇതിനകം വന്നിട്ടുള്ളതാണ്. [അന്ധവിശ്വാസത്തിന്റെ അഞ്ച് കവിതകള്‍(കലാകൌമുദി), കമ്യൂണിസ്റ്റ് പച്ച (മാധ്യമം)]
    അവ വീണ്ടും പ്രസിദ്ധീകരിക്കുന്നത് ഭംഗിയാവില്ലല്ലോ. മറ്റ് നാലു കവിതകള്‍ പരിഗണിക്കുന്നതിന് സമ്മതം. കവിതകള്‍ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ എന്റെ യഥാര്‍ത്ഥ പേരില്‍(ടി.പി.വിനോദ്)ആവണമെന്ന് താത്പര്യം.
    നന്ദി...
    tpv1979@gmail.com

    ReplyDelete
  15. ഈ പോസ്റ്റ് നേരത്തേ വായിച്ചതാണ്.എന്റെ പോസ്റ്റ് ഉള്‍പ്പെടുത്തുന്നതില്‍ വിരോധമൊന്നുമില്ലാത്തതുകൊണ്ട് അത് സൂചിപ്പിച്ചില്ലെന്നേയുള്ളൂ.


    http://prathibhasha.blogspot.com/

    ReplyDelete
  16. കുമാറേ, ആമ്പിയന്‍ മീഡിയ ഒഴികെയുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ സമ്മതമാണെന്ന്‌ കരുതുന്നു. അത്‌ അങ്ങനെ മാര്‍ക്ക് ചെയ്തിട്ടുണ്ട്‌. “കാറ്റഗറികളെ പിടിച്ചുതിന്നുന്ന ബ്രാന്റുകള്‍“ ആവശ്യത്തിന് റെക്കമെന്റ് ചെയ്യപ്പെടാത്തതിനാല്‍ ഇപ്പോ ചേര്‍ത്തിട്ടില്ല. അത്‌ മോശം എന്നര്‍ത്ഥം ഒരിക്കലുമില്ല. ഓരോരുത്തരും വായനാലിസ്റ്റ്‌ തുടങ്ങിയ ശേഷം വായിച്ചത്‌ മാത്രമാണ് സാധാരണ മാര്‍ക്ക് ചെയ്യാറ്‌. അതുകൊണ്ട് പലരുടേയും പണ്ടുവന്ന പല നല്ല പോസ്റ്റുകളും ഇപ്പോഴും സെലക്റ്റ് ചെയ്യപ്പെട്ടിട്ടില്ല.

    ലാപുട, അങ്ങനെ ചെയ്യാം.

    ReplyDelete
  17. സിബു

    “ഉദ്ധരേദാത്മനാത്മാന“മോ “പാവം വിധി”യോ പ്രസിദ്ധീകരിക്കുന്നതില്‍ എനിയ്ക്കു സന്തോഷമേ ഉള്ളൂ.
    നന്ദി
    ജ്യോതിര്‍മയി.

    ReplyDelete
  18. സുമ്മാ എടുങ്ക സാര്‍.

    ReplyDelete
  19. എന്റെ രണ്ടു പോസ്റ്റുകള്‍ കണ്ടു.

    അവയില്‍ “ദീര്‍ഘദര്‍ശനം” വളരെ വ്യക്തിപരമായതിനാല്‍ ഇങ്ങനെയൊരു സംരംഭത്തില്‍ നിന്നും ദയവായി ഒഴിവാക്കുക.

    Prayer (പ്രാര്‍ത്ഥന) ചേര്‍ത്തോളൂ. പക്ഷേ അതിലെ അവസാനത്തെ ഖണ്ഡിക (പിന്മൊഴിയെയും കമന്റുകളെയും പറ്റിയുള്ളതു്) ദയവായി ഒഴിവാക്കുക. അതിനു പോസ്റ്റിന്റെ പ്രധാന തീമുമായി ബന്ധമില്ല.

    ReplyDelete
  20. ഷെയേഡ് ലിസ്റ്റുകള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഒരു ചെറിയ ലേഖനം എഴുതിയിട്ടുണ്ട്. ഇവിടെ കാണാം. താത്പര്യമുള്ളവര്‍ ഷെയേഡ് ലിസ്റ്റ് ഉണ്ടാക്കി ഫീഡ് ലിങ്ക് കമന്റായി പോസ്റ്റ് ചെയ്യുവാനും പറഞ്ഞിട്ടുണ്ട്. ശ്രദ്ധിക്കുമെന്നു കരുതുന്നു... :)
    --

    ReplyDelete
  21. ബ്ലോഗ് ഡൈജസ്റ്റില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ പിന്നീട് മറ്റിടങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളതാണോ?.
    ആത്മകവിത,അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ ആറ് വറ്ഷങ്ങള്‍,കുഞ്ഞാക്കമ്മ ഇവ ഒഴിച്ച്, ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള എന്റെ ബാക്കി എല്ലാ കവിതകളും ഡൈജസ്റ്റില്‍ പ്രസിദ്ധീകരിക്കാന്‍ സമ്മതമാണ്‍.
    pramodcusat@gmail.com
    www.pramaadam.blogspot.com

    ReplyDelete
  22. സിബു,

    ഇതു (കുട്ടികളികള്‍) എടുക്കൂ
    http://vanithalokam.blogspot.com/2007/05/blog-post.html

    ഇതും(ലഹോഹ്)
    http://dalydavis.blogspot.com/2006/12/lahoh.html
    ഇതും (അടുക്കള)
    http://dalydavis.blogspot.com/2007/06/blog-post.html
    ഒഴിവാക്കൂ.

    ഡയജസ്റ്റുകാര്‍ ലിങ്കുകള്‍ ഒക്കെ എന്തു ചെയ്യും?

    ReplyDelete
  23. സിബൂ,
    കൂമന്‍പള്ളി എന്ന ബ്ലോഗിനെ പ്രിന്റില്‍ വിടാതെ വച്ചിരിക്കുകയാണ്‌. മറ്റേതു ബ്ലോഗില്‍ നിന്നും ഏതു പോസ്റ്റും എടുത്തു പ്രിന്റാന്‍ പ്രീ-സമ്മതം ഇതിനാലെ അറിയിച്ചിരിക്കുന്നു.

    ഒരു ഡൗവുട്ട്- ഇല്ലെ പറഞ്ഞ തിബത്തന്‍ പ്രവാസികള്‍ കമന്റായുണ്ടായതും (ചുള്ളിക്കാടിന്റെ പോസ്റ്റിനു) താഴെ വന്ന കമന്റു ചര്‍ച്ചയാല്‍ പൂര്‍ത്തിയായതുമായ ഒന്നാണ്‌(ഇപ്പോഴും തീര്‍ന്നിട്ടില്ല, ശ്രീ. കെ പി സുകുമാരന്റെ കമന്റ് ഞാന്‍ ഇന്നാണൂ കണ്ടത്) അതെല്ലാം പോസ്റ്റില്‍ മേര്‍ജ്ജ് ചെയ്താണോ പ്രിന്റില്‍ വരുന്നത്?

    ReplyDelete
  24. എന്റെ പോസ്റ്റ് ആരും നിര്‍ദ്ദേശിച്ചിരിക്കാന്‍ വഴിയില്ല.പുതിയതാണ്.വായനക്കാരും കുറവ് എന്തായാലും കുഴപ്പമില്ലെന്നു തോന്നുന്നു എങ്കില്‍ പരിഗണിക്കുക എനിക്കു സമ്മതം.

    ReplyDelete
  25. സനാതനാ,
    എനിക്കൊരു എഡിറ്റര്‍ റോളും ഇവിടെയില്ല. വായനാലിസ്റ്റുപയോഗിക്കുന്ന ജനം നല്ലതെന്ന്‌ പറഞ്ഞവയ്ക്ക് പ്രസിദ്ധീകരണാനുമതി ചോദിക്കുന്നു. അത്രേ ഉള്ളൂ. പോസ്റ്റ് നല്ലതാണെങ്കില്‍ വായനക്കാര്‍ അത്‌ ഷെയര്‍ ചെയ്യും എന്നെനിക്കുറപ്പുമുണ്ട്‌.

    ദേവാ,
    ബ്ലോഗത്തില്‍ ഒരു കൊല്ലം കറങ്ങിനടന്നാല്‍ മാത്രം വായനക്കാരന് മനസ്സിലാവുന്ന രചനകള്‍ ഒഴിവാക്കുന്ന പണി എഡിറ്ററായ ഇക്കാസിന്റെ ആണ്. അതേസമയം ദേവന്റെ പോസ്റ്റിന്റെ തുടക്കത്തില്‍ ‘ചുള്ളിക്കാട് --- എന്ന പുസ്തകത്തെ അധികരിച്ചെഴുതിയ ‘അഭയാര്‍ഥിയുടെ വേദന’ എന്ന പോസ്റ്റിനുള്ള ദേവന്റെ മറുപടിയാണ് ഇത്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക്‌ (പോസ്റ്റിന്റെ അഡ്രസ്സ്) സന്ദര്‍ശ്ശിക്കുക’ എന്നൊരു വാചകം എഴുതിയാല്‍ പോരേ. എല്ലാം ഭംഗിയായില്ലേ. എന്തായാലും കമന്റുകള്‍ എഡിറ്റ് ചെയ്ത്‌ ഉള്‍പ്പെടുത്താന്‍ പരിപാടിയുണ്ടെന്ന്‌ തോന്നുന്നില്ല.

    കുമാറേ, പരാജിതാ,
    ഫോട്ടോയുടെ കാര്യം ഞാന്‍ ഇക്കാസിന്റെ ശ്രദ്ധയില്‍പ്പെടുത്താം..

    പ്രമോദേ,
    ഡൈസ്ജറ്റില്‍ വന്നവയെ മറ്റിടങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് വിരോധമുണ്ടെന്ന്‌ തോന്നുന്നില്ല. അവര്‍ക്ക്‌ വിരോധമുണ്ടെങ്കിലേ ഉള്ളൂ. ഓരോ കൃതിയുടേയും കോപ്പിറൈറ്റ് എഴുത്തുകാരന് സ്വന്തമാണ്. കോപ്പിറൈറ്റ് വാങ്ങി അതിന് പ്രതിഫലം തന്നിട്ടല്ലല്ലോ ഡൈജസ്റ്റ് പ്രസിദ്ധീകരിക്കുന്നത്‌.

    ReplyDelete
  26. സിബു ചേട്ടന്റെയും ബാക്കി ബ്ലോഗ് കൂട്ടുകാരുടെയും ഈ സഹകരണത്തിനു നന്ദി എങ്ങനെ പറയണം എന്ന് മാത്രം അറിയില്ല.
    ഇവിടെ സമ്മതമറിയിച്ചവയടക്കം ‘സ്വതന്ത്ര മലയാളം വരമൊഴി’യിലേക്ക് ലിസ്റ്റ് ചെയ്ത ഓരോ വിഭാഗത്തിലേക്കുമുള്ള രചനകള്‍ വായിച്ചു വരുന്നു. (ഞാന്‍ മാത്രമല്ല കെട്ടോ :) )
    അച്ചടിച്ചു വരുന്നവയില്‍ പൂര്‍ണ്ണമായ പകര്‍പ്പവകാശം എഴുത്തുകാരനില്‍ത്തന്നെ സംരക്ഷിച്ചിരിക്കുന്നു. ഓരോ കൃതിയുടെ കൂടെയും ബ്ലോഗിന്റെ അഡ്രസ്സ്, എഴുത്തുകാരന്റെ തൂലികാനാമം, തന്നെ പറ്റി കൊടുത്തിരിക്കുന്ന വിവരണം, ഫോട്ടോ ഉണ്ടെങ്കില്‍ അതും വയ്ക്കും എന്നതില്‍ തര്‍ക്കമില്ല. ഫോട്ടോ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ക്ക് ഓരോ എഴുത്തുകാരെയും ഇ മെയിലില്‍ ബന്ധപ്പെടാം. ലാഭകരമായ പരിപാടിയായി മുന്നോട്ടു പോയാല്‍ ചെലവുകഴിച്ചു ബാക്കി വരുന്നത് മുഴുവന്‍ എഴുത്തുകാര്‍ക്ക് നല്‍കാന്‍ തന്നെയാണ് തീരുമാനം. തുടര്‍ന്നുള്ള പ്രവര്‍ത്തന പുരോഗതി അപ്പപ്പോള്‍ അറിയാനും അഭിപ്രായം രേഖപ്പെടുത്താനും http://mobchannel.blogspot.com കൂടി കാണുക. നന്ദി

    ReplyDelete
  27. സിബു പറഞ്ഞതു പോലെ തന്നേ ഇതൊരു നോണ്‍ പ്രോഫിറ്റ്‌ പരിപാടി ആണൂ. ഇതില്‍ മറ്റു കുത്തകകളുടെ സ്വാധീനം ഇല്ല എന്നു ഉറപ്പ്‌ ,അതു പോലെ തന്നേ വേര്‍ഡ്‌ പ്രേസ്സും സ്വന്തം സൈറ്റുകളും ഉപയോഗിച്ചു ബ്ലൊഗ്ഗിംഗ്‌ നടത്തുന്നവര്‍ക്കും ഇതിലേക്കു കൃതികള്‍ അയച്ചു തരാവുന്നതാണു .. പൂര്‍ണ്ണമായും ഓപെണ്‍ സോര്‍സിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടൂ പ്രവര്‍ത്തിക്കണം എന്നു കരുതുന്നു. ഇതൊടൊപ്പം തന്നേ ബ്ലൊഗ്ഗര്‍.കോം പ്രഷറുകള്‍ ഒഴിവാക്കാനായീ , ഞാന്‍ അതിലേ ബ്ലൊഗിങ്ങില്‍ നിന്നും
    പിന്മാറുന്നു ..

    ReplyDelete
  28. എന്നോട് സമ്മതം ചോദിച്ചതില്‍ വളരെ സന്തോഷം....

    എന്റെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പക്ഷേ എനിക്ക് സമ്മതമല്ലാ.....

    ബ്ലോഗ് ഡൈജസ്റ്റ് ടീമും സിബുവും ക്ഷമിക്കണം...

    ReplyDelete
  29. മൌനം സമ്മത ലക്ഷണമെന്ന പുരാതന നയായം സമ്മതെന്ന വിവിക്ഷയ്ക്ക് വഴിയൊരുക്കുമോ എന്ന സംശയം മൂത്തതിനാല്‍,

    എന്റെ പോസ്റ്റുകള്‍ ഇതിലേക്ക് തരാന്‍ സമ്മതമല്ല എന്നറിയിക്കുകയാണു്.

    കാരണം ഗന്ധര്‍വ്വ‌രുടെ ഡിലീറ്റി പോയ ഒരു പോസ്റ്റില്‍ എഴുതിയിട്ടതായിരുന്നു, വീണ്ടും ഇവിടെ, ഫോര്‍ ദ റെക്കോര്‍ഡ്സ്:

    പ്രിന്റെഡ് എഡിഷന്.കോപ്പി റൈറ്റില് - താല്പര്യമില്ലാത്തവര്ക്കും , കോപ്പി റൈറ്റുകളും പേറ്റെന്റുകളും പുരോഗതിയെ തടയുന്നു എന്നും നിങ്ങള് കരുതുന്നുണ്ടെങ്കില് തീര്ച്ചയായും മോബ്ചാനെലില് അംഗങ്ങളാവൂ... ലിങ്ക്

    കോപ്പിറൈറ്റ് അവകാശങ്ങളും നിയമങ്ങളും മാനിക്കാത്ത ഒരു പ്രസ്ഥാനം, എഴുത്തുകാരനു ( പ്രത്യേകിച്ചും) ഒരു കാലത്തും കുറെ ഹൈപ്പല്ലാതെ പ്രത്യേകിച്ച് ഒന്നും നേടിക്കൊടുക്കാന് പോകുന്നില്ല എന്ന് എന്റെ വിശ്വാസമാകുന്നു.

    ഉദാഹരണത്റ്റിനു, പെഡോഫീലൊരാള്‍ നടത്തുന്ന ഡേ കെയരിലേക്ക് കുട്ടികളെ വിടേണ്ട എന്ന ഔചിത്യത്തിന്റെ മറ്റൊരു മുഖം.

    നന്ദി.

    ReplyDelete
  30. എനിക്ക്‌ സമ്മതം. ഇഷ്ടമുള്ള പോസ്റ്റുകള്‍ എടുക്കാം.

    ReplyDelete
  31. "parajithan said...
    സമ്മതം കിട്ടിയവയുടെ ലിസ്റ്റില്‍ കൊല്ലം ബ്ലോഗില്‍ വന്ന എന്റെ പോസ്റ്റും കണ്ടു. ദേവനോ കൊല്ലം ബ്ലോഗിലെ മറ്റംഗങ്ങളോ ആണ് സമ്മതമറിയിച്ചതെങ്കിലും പ്രശ്നമില്ല"
    അയ്യയ്യോ!
    പരാജിതന്റെ പോസ്റ്റിനു ഞാനെങ്ങനെ സമ്മതമറിയിക്കാന്‍? അതൊരുമാതിരി അയലോക്കക്കാരന്റെ ആഞ്ഞിലിമരം കാട്ടി അഡ്വാന്‍സ് വാങ്ങുന്ന പോലെ അല്ലേ?
    എന്റെ സമ്മതം എന്റെ പോസ്റ്റുകള്‍ക്കു മാത്രം.

    ReplyDelete
  32. ദേവാ പരാജിതാ, സംഭവിച്ചതിങ്ങനെ ആണ്. വേണു സമ്മതം തന്നപ്പോള്‍ ഞാന്‍ ചെന്ന്‌ വേണുവിന്റെ പ്രൊഫൈലില്‍ നോക്കി ഏതൊക്കെ ബ്ലോഗുകളാണ് വേണുവിനുള്ളത്‌ എന്ന്‌. കൊല്ലം ബ്ലോഗിലൊഴികെയുള്ളതൊന്നും സെലക്റ്റഡ് ലിസ്റ്റില്‍ കണ്ടില്ല. അപ്പോള്‍ കരുതി കൊല്ലം ബ്ലോഗായിരിക്കും വേണു ഉദ്ദേശിച്ചതെന്ന്‌. അങ്ങനെ, അത്‌ അപ്പാടെ പെര്‍മിറ്റഡ് ലിസ്റ്റില്‍ ഇട്ടു; അത്‌ പരാജിതന്റെ പോസ്റ്റും കണ്‍സന്റ് കിട്ടിയലിസ്റ്റില്‍ കൊണ്ടുവന്നു. സോറി. പരാജിതാ, ഇപ്പോള്‍ സ്റ്റാറ്റസ് സമ്മതം എന്നുതന്നെയല്ലേ.

    ഏവൂരാനേ, ബാക്കിയുള്ളവരേ, മറുപടി പറഞ്ഞില്ലെങ്കില്‍ സമ്മതം എന്നൊന്ന്‌ കരുതിയിട്ടേ ഇല്ല. സെലക്റ്റഡ് ലിസ്റ്റില്‍ പ്രസിദ്ധീകരിക്കാന്‍ കിട്ടിയാല്‍ സന്തോഷം എന്നുതോന്നുന്ന പോസ്റ്റുകളാണ്. സമ്മതമല്ല എന്നറിയിച്ചവരുടെയെല്ലാം അപ്പോള്‍ തന്നെ, ആ ലിസ്റ്റില്‍ നിന്നും എടുത്ത് മാറ്റിയിട്ടുണ്ട്. സമ്മതമുള്ള പോസ്റ്റുകള്‍ സെലക്റ്റഡ് ലിസ്റ്റിലും കണ്‍സന്റ് ലിസ്റ്റിലും വരും.

    ReplyDelete
  33. സിബു, :)
    എന്റെ രണ്ട് പോസ്റ്റുകളും ചേര്‍‌ക്കാന്‍ സമ്മതം തന്നെ. ജനാര്‍‌ദ്ദനന്‍ ചേട്ടനെക്കുറിച്ചുള്ള ലേഖനത്തോടൊപ്പമുള്ള ചിത്രങ്ങള്‍ (ഉയര്‍‌ന്ന റെസൊലൂഷനുള്ളവ) ഇക്കാസിന്റെ മെയില്‍ കിട്ടിയാലുടന്‍ തന്നെ ആവശ്യമുള്ള വലിപ്പത്തില്‍ അയയ്ക്കുന്നതാണ്.

    ReplyDelete
  34. എനിക്കു സമ്മതം സിബൂ..

    ReplyDelete
  35. പരിപൂര്‍ണ്ണ സമ്മതം

    http://www.malabar-express.blogspot.com/

    ReplyDelete
  36. കൊടുത്തോളൂ, സമ്മതം. പഴയ പോസ്റ്റ് ആയതു കൊണ്ടു ഇപ്പോളാണു അറിയിപ്പു കണ്ടതു

    ReplyDelete
  37. താല്‍പര്യമില്ല.

    ReplyDelete
  38. സിബുവിന്റെ കുറിപ്പു കാണാന് വൈകി. എന്റെ ഏതു ലേഖനം വേണമെങ്കിലും പേര്, യു. ആര്. എല്. സഹിതം അതേപടി പ്രസിദ്ധീകരിക്കാം. മാറ്റം വരുത്തുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുന്നെങ്കില് ആ വിവരം കൂടി താഴെ ഒരു കുറിപ്പായി ചേര്ക്കണം. വാണിജ്യാവശ്യത്തിനോ അല്ലാതെയോ ഉപയോഗിക്കുന്നതില് ഒരു വിരോധവുമില്ല. കൂലി ആവശ്യമില്ല.

    http://absolutevoid.blogspot.com
    sebinajacob@gmail.com

    സെബിന്

    ReplyDelete
  39. http://odradekk.blogspot.com/2007/05/blog-post.html

    ഇത് ഇടാന്‍ എനിക്ക് സമ്മതം. സിബുവിന്റെ പോസ്റ്റ് കാണാന്‍ വൈകി..

    കെ.പി.രാജേഷ്

    ReplyDelete
  40. ഞാനും ഇതു കാണുന്നത് ഇപ്പോഴാണ്.
    പരിപൂര്‍ണ്ണ സമ്മതം.

    ReplyDelete
  41. ഈ ഡൈജസ്റ്റ് പ്രസിദ്ധീകരിച്ചോ? updates നോക്കിയിട്ട് എങ്ങും കാണുന്നില്ല.

    ഇതിന്റെ കോപ്പി എവിടെയാണ്‍ കിട്ടുക?

    ReplyDelete
  42. ithu evide kayari vayikkam? ippozhanu kanunnathu..agreeing with this

    ReplyDelete
  43. ഇതൊക്കെ പണ്ടു കഴിഞ്ഞുപോയതല്ലേ. ഇനി ബ്ലോഗ് ഡൈജസ്റ്റ് ഒന്നുമില്ല.

    ReplyDelete