ഗുണാളനും ഇക്കാസും കൂടിയിറക്കുന്ന ബ്ലോഗ് ഡൈജറ്റിലേയ്ക്ക് രചനകള്‍ വായനാലിസ്റ്റുകളില്‍ നിന്നും ആണ് പൊക്കുന്നത്.
- ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നവയുടെ ലിസ്റ്റ്. (പൈപ്പായതുകൊണ്ട് ഒരല്‍പ്പം സമയം കൊടുക്കണേ. ഒരു രക്ഷയുമില്ലെങ്കില്‍ ഈ ലിസ്റ്റ് ഉപയോഗിക്കാം.)
ഏറ്റവും പ്രധാനം, എഴുത്തുകാരുടെ പെര്‍മ്മിഷനാണ്. എക്സ്ക്ലൂസീവ് റൈറ്റ്സ് ഒന്നും വേണ്ട. ഡൈജസ്റ്റിലിടാന്‍ മാത്രമുള്ള സമ്മതം ഈ പോസ്റ്റിന് കമന്റായി ഇട്ടാല്‍ മതി. സമ്മതമല്ലെങ്കില്‍ അതും പറയാം; കാരണമൊന്നും വേണമെന്നില്ല.
രണ്ടിനായാലും ബ്ലോഗിന്റെ പേര് പറഞ്ഞാല്‍ ഉപകാരം. ഓരോരുത്തരുടേയും പലബ്ലോഗുകളുള്ളതില്‍ നിന്നും ഏതാണ് ലിസ്റ്റില്‍ ഉള്ളതെന്ന് ഒത്തുനോക്കുന്ന പണി ഒഴിവാവും. എഴുത്തുകാരന്റെ സമ്മതം കിട്ടിയാല്‍ താഴെയുള്ള പൈപ്പ് വച്ച് എല്ലാവര്‍ക്കും കാണാം:
- ഇതുവരെ സമ്മതം കിട്ടിയിട്ടുള്ളത്. വെരിഫൈ ചെയ്യാന്‍ മറക്കരുത്. ഇതും പൈപ്പാണ്. അതിന്റെ അസ്കിതകളുണ്ട്. ഈ ലിസ്റ്റില്‍ ഇതുവരെയുള്ളത് കളക്റ്റ് ചെയ്തിട്ടുണ്ട്.
- ---- എന്ന ബ്ലോഗിലെ ---- എന്ന കൃതിയൊഴിച്ച് ബാക്കിയെന്തും എടുക്കാന്‍ സമ്മതം.
- ---- എന്ന കൃതിമാത്രം എടുക്കാന്‍ സമ്മതം.
- ---- എന്ന ബ്ലോഗ് ഉപയോഗിക്കാന്‍ സമ്മതമില്ല
- ഇത് ഒരു നോണ്‍ പ്രോഫിറ്റ് പരിപാടിയാണ്. ലാഭം എഴുത്തുകാര്‍ക്ക് വീതിക്കും. റേഷ്യോ അറിയില്ല.
- കഴിയാവുന്നത്ര സുതാര്യമായിരിക്കും. അതിന്റെ ഭാഗമായാണ് പൈപ്പിലും വായനാലിസ്റ്റിലും ഉള്ള ഊന്നല്‍. ഇതിനുവേണ്ടി ചെയ്യുന്നതെല്ലാം പരസ്യമായി തന്നെ ചെയ്യുന്നു.
- പല എഴുത്തുകാരുടേയും ഒന്നിലധികം കൃതികള്‍ക്ക് കണ്‍സെന്റ് കിട്ടിയിട്ടുണ്ടെങ്കിലും ഒരാളുടെ ഒരു കൃതി വച്ച് മാക്സിമം എഴുത്തുകാരെ കവര്‍ ചെയ്യുന്ന രീതിയില്‍ കൊടുക്കണം എന്നാണ് വച്ചിട്ടുള്ളത്.
- ഓരോ കൃതിയുടെ കൂടെയും ബ്ലോഗിന്റെ അഡ്രസ്സ്, എഴുത്തുകാരന്റെ തൂലികാനാമം, തന്നെ പറ്റി കൊടുത്തിരിക്കുന്ന വിവരണം, ഫോട്ടോ ഉണ്ടെങ്കില്‍ അതും വയ്ക്കും.
- ബ്ലോഗില്‍ നിന്നും വായനാലിസ്റ്റ് വച്ച് കൃതികളെ സെലക്റ്റ് ചെയ്ത് പെര്‍മിഷന്‍ വാങ്ങിക്കൊടുക്കുന്ന പണിയാണ് എന്റേത്.