...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Wednesday, June 27, 2007

ബ്ലോഗ് ഡൈജ്സ്റ്റിലേയ്ക്കുള്ള രചനകള്

ഗുണാളനും ഇക്കാസും കൂടിയിറക്കുന്ന ബ്ലോഗ് ഡൈജറ്റിലേയ്ക്ക് രചനകള്‍ വായനാലിസ്റ്റുകളില്‍ നിന്നും ആണ്‌ പൊക്കുന്നത്‌.

ഇനി ഇതില്‍ നിന്നും ബ്ലോഗിലില്ലാത്തവര്‍ക്ക്‌ എളുപ്പം മനസ്സിലാവാത്തവയും കോപ്പിറൈറ്റ് പ്രശ്നങ്ങളുള്ളവയും മാറ്റാനുണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ കൃതി അവസാനം ഡൈജെസ്റ്റില്‍ ഉണ്ടാവുമോ എന്ന്‌ ഗാരന്റിയില്ല.

ഏറ്റവും പ്രധാനം, എഴുത്തുകാരുടെ പെര്‍മ്മിഷനാണ്. എക്സ്ക്ലൂസീവ് റൈറ്റ്സ് ഒന്നും വേണ്ട. ഡൈജസ്റ്റിലിടാന്‍ മാത്രമുള്ള സമ്മതം ഈ പോസ്റ്റിന് കമന്റായി ഇട്ടാല്‍ മതി. സമ്മതമല്ലെങ്കില്‍ അതും പറയാം; കാരണമൊന്നും വേണമെന്നില്ല.

രണ്ടിനായാലും ബ്ലോഗിന്റെ പേര് പറഞ്ഞാല്‍ ഉപകാരം. ഓരോരുത്തരുടേയും പലബ്ലോഗുകളുള്ളതില്‍ നിന്നും ഏതാണ് ലിസ്റ്റില്‍ ഉള്ളതെന്ന്‌ ഒത്തുനോക്കുന്ന പണി ഒഴിവാവും. എഴുത്തുകാരന്റെ സമ്മതം കിട്ടിയാല്‍ താഴെയുള്ള പൈപ്പ്‌ വച്ച്‌ എല്ലാവര്‍ക്കും കാണാം:
ആളുകള്‍ കൂടുതല്‍ ഷെയര്‍ ചെയ്യുന്നതിനനുസരിച്ച്‌ കൂടുതല്‍ പോസ്റ്റുകള്‍ തിരഞ്ഞെടുക്കുന്ന പൈപ്പില്‍ വരും. അതുകൊണ്ട്‌ സമ്മതമോ വിസമ്മതമോ താഴെ പറയുന്ന രീതികളിലേതെങ്കിലും ആയാല്‍ എളുപ്പമുണ്ട്‌. കാരണം ഇത്‌ ഭാവിയില്‍ തിരഞ്ഞെടുക്കപ്പെടാവുന്നവയ്ക്കും ഇത്‌ ബാധകമാവുമല്ലോ.
  1. ‌‌‌---- എന്ന ബ്ലോഗിലെ ---- എന്ന കൃതിയൊഴിച്ച്‌ ബാക്കിയെന്തും എടുക്കാന്‍ സമ്മതം.
  2. ---- എന്ന കൃതിമാത്രം എടുക്കാന്‍ സമ്മതം.
  3. ---- എന്ന ബ്ലോഗ് ഉപയോഗിക്കാന്‍ സമ്മതമില്ല
ഇനി താഴെ പറയുന്ന കാര്യങ്ങള്‍ ഗുണാളനോ ഇക്കാസോ കണ്‍‌ഫേം ചെയ്താല്‍ ഉപകാരം. എന്റെ അറിവ്‌ വച്ച്‌...
  • ഇത്‌ ഒരു നോണ്‍ പ്രോഫിറ്റ് പരിപാടിയാണ്. ലാഭം എഴുത്തുകാര്‍ക്ക് വീതിക്കും. റേഷ്യോ അറിയില്ല.
  • കഴിയാവുന്നത്ര സുതാര്യമായിരിക്കും. അതിന്റെ ഭാഗമായാണ് പൈപ്പിലും വായനാലിസ്റ്റിലും ഉള്ള ഊന്നല്‍. ഇതിനുവേണ്ടി ചെയ്യുന്നതെല്ലാം പരസ്യമായി തന്നെ ചെയ്യുന്നു.
  • പല എഴുത്തുകാരുടേയും ഒന്നിലധികം കൃതികള്‍ക്ക് കണ്‍സെന്റ് കിട്ടിയിട്ടുണ്ടെങ്കിലും ഒരാളുടെ ഒരു കൃതി വച്ച്‌ മാക്സിമം എഴുത്തുകാരെ കവര്‍ ചെയ്യുന്ന രീതിയില്‍ കൊടുക്കണം എന്നാണ് വച്ചിട്ടുള്ളത്‌.
  • ഓരോ കൃതിയുടെ കൂടെയും ബ്ലോഗിന്റെ അഡ്രസ്സ്, എഴുത്തുകാരന്റെ തൂലികാനാമം, തന്നെ പറ്റി കൊടുത്തിരിക്കുന്ന വിവരണം, ഫോട്ടോ ഉണ്ടെങ്കില്‍ അതും വയ്ക്കും.
  • ബ്ലോഗില്‍ നിന്നും വായനാലിസ്റ്റ് വച്ച്‌ കൃതികളെ സെലക്റ്റ് ചെയ്ത്‌ പെര്‍മിഷന്‍ വാങ്ങിക്കൊടുക്കുന്ന പണിയാണ് എന്റേത്‌.
ഒരു കാര്യം പറയാന്‍ മറന്നു. ബ്ലോഗ് ഡൈജസ്റ്റിന്റെ പേര് വരമൊഴി മാഗസിന്‍ എന്നായിരിക്കും.

പൈപ്പുകൊണ്ടൊരു ബ്ലോഗ് റോള്‍

ഇത്‌ പൈപ്പും ഗൂഗിള്‍ റീഡറും വച്ച്‌ ഓട്ടോമാറ്റിക്കായി ഉണ്ടാക്കുന്ന ബ്ലോഗ് റോളാണ്. പൈപ്പ്‌ ഇവിടെ. റീഡറില്‍ ഇപ്പോഴില്ലാത്ത പുതിയ ബ്ലോഗുകളെ കണ്ടുപിടിക്കലാണ് പൈപ്പിന്റെ പണി. റീഡര്‍ പുതിയത്‌ കിട്ടുന്നമുറയ്ക്ക്‌ എടുത്തുവയ്ക്കും. റീഡര്‍ 1000 എന്റ്രികള്‍ വരെ സൂക്ഷിക്കാം എന്നതുകൊണ്ട്‌ മലയാളത്തില്‍ അവസാനം പോസ്റ്റിട്ട ആയിരം ബ്ലോഗുകളാണ് ലിസ്റ്റില്‍ കുറച്ചുകഴിഞ്ഞാല്‍ ഉണ്ടാവുക. അഞ്ച്‌ ദിവസം കൊണ്ട്‌ 250 ബ്ലോഗ്‌ കവിഞ്ഞിരിക്കുന്നു..

Thursday, June 7, 2007

ബ്ലോഗ് പ്രിന്റൌട്ട് എടുക്കുമ്പോള്‍...

പലപ്പോഴും ബ്ലോഗ് പ്രിന്റൌട്ട് എടുക്കുമ്പോള്‍ സൈഡ് ബാറിലെ സ്ഥലം വെറുതേ പോകും.

അതൊഴിവാക്കാന്‍ ഫയര്‍ഫോക്സില്‍ പ്ലാറ്റിപ്പസ്സ് ഉപയോഗിക്കാം. പ്ലാറ്റിപ്പസ്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുമ്പ്‌ ഗ്രീസ്‌മങ്കി കൂടി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.

ഇനി പ്രിന്റൌട്ട് എടുക്കേണ്ട ബ്ലോഗിലേയ്ക്ക്‌ പോവുക. പ്ലാറ്റിപ്പസ് ടൂള്‍ബാറില്‍ isolate സെലക്റ്റ് ചെയ്യുക. എന്നിട്ട് പിന്റൌട്ടില്‍ വേണ്ട ടെക്സ്റ്റ് മാത്രം പിങ്ക്‌ ഹൈലറ്റ് ചെയ്ത്‌ ക്ലിക്ക് ചെയ്യുക. ഇത്‌ പെര്‍ഫെക്റ്റ് ചെയാന്‍ ഒന്നുരണ്ട് ട്രയല്‍ വേണ്ടിവന്നേക്കാം.



ഇനി കിട്ടുന്ന പ്രിന്റ്പ്രിവ്യൂ നോക്കുക. അതില്‍ നമുക്കാവശ്യമുള്ളതേ ഉള്ളൂ.



ഇനി പേജ് സെറ്റപ്പിലെ മാര്‍ജിനും മറ്റും ഇല്ലാതാക്കിയാല്‍ അങ്ങനേയും കുറേ പേപ്പര്‍ ലാഭിക്കാം.



[സ്ക്രീന്‍ഷോട്ടുകള്‍ക്ക്‌ കടപ്പാട് കുമാറിന്റെ ജനശ്രദ്ധയാകര്‍ഷിക്കുന്ന ആമ്പിയന്റ് മീഡിയ എന്ന ബ്ലോഗ്പോസ്റ്റ് ]

Friday, May 11, 2007

ദിനപത്രം കണ്ടിരുന്നോ കൂട്ടുകാരേ...

കെവിനുണ്ടാക്കിയ ആദ്യത്തെ യഥാര്‍ഥ ബ്ലോഗ് പോര്‍ട്ടല്‍ (അഗ്രിഗേറ്ററല്ല; കാറ്റഗറൈസറല്ല) നിങ്ങള്‍ കണ്ടിരുന്നോ.. ഇതാ ഇവിടേയ്ക്ക്‌ ചെല്ലൂ: ദിനപത്രം

(കമന്റിട്ട്‌ കമന്റുവാരുന്നതിനിടയ്ക്ക് മിസ്സായതായിരിക്കും. സാരമില്ല)

Wednesday, May 9, 2007

ബ്ലോഗര്‍ പ്രശ്നം മാറിക്കിട്ടി

ബ്ലോഗര്‍2-ന്റെ ഏറ്റവും വലിയ പ്രശ്നമായിരുന്നു. താഴെയുള്ള ചിത്രത്തിലേത്‌:

എല്ലാം തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ നോക്കൂ.

Tuesday, May 8, 2007

ചക്കിലാട്ടിയ നല്ല ഡീസലുണ്ട്..

ലിങ്കൊന്നു കാണൂ

ജൂസ്ഡ് വേണോ ജൂസ്ഡ്

ദോ ഈ ജൂസ്ഡ് എന്നുപറഞ്ഞ കുന്ത്രാണ്ടത്തിന്റെ ഇന്‍‌വീറ്റേഷന്‍ വേണ്ടവരൊക്കെ ഒരു ഷെയേര്‍ഡ് വായനാ ലിസ്റ്റുണ്ടാക്കി അയച്ചു തന്നേ ;)

Wednesday, April 25, 2007

ഒരു എളിയ തുടക്കം

ഈ ടൈറ്റില്‍ ഈ പുതിയ ബ്ലോഗിനെ കുറിച്ചൊന്നുമല്ല. ഇത്‌ അറിയിപ്പുകളെഴുതിയിടാനുള്ള ഒരു ചെറുവക ബ്ലോഗ് മാത്രം.

എന്നാല്‍ ആദ്യത്തെ അറിയിപ്പ്‌ നിസാരനല്ല. അത്‌ റീഡേര്‍സ് ലിസ്റ്റിനെ പറ്റിയാണ്. ഇതാ പതുക്കെ, വളരെ പതുക്കെ, ചിലര്‍ റീഡേര്‍സ് ലിസ്റ്റ് ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ഈ ലിസ്റ്റുകളുടെ സ്റ്റേറ്റ്മെന്റ് വളരെ സിവിക് ആയ ഒന്നാണ്: ‘ഇതാ എനിക്കിഷ്ടപ്പെട്ട ബ്ലോഗുകള്‍. നിനക്കിഷ്ടമായതൊന്ന്‌ പങ്കുവയ്ക്കാമോ’. അത്രേയുള്ളൂ. എന്നാല്‍ ലാര്‍ജ് സ്കേലില്‍ ഇത്‌ ബ്ലോഗ് പോലെ തന്നെ വിപ്ലവാത്മകമാണ്. ഓരോ എഴുത്തുകാരനേയും പ്രസാധകനാക്കുകയാണ് ബ്ലോഗുകള്‍ ചെയ്തതെങ്കില്‍ ഓരോ വായനക്കാരനേയും പ്രസാധകനാക്കുകയാണ് റീഡേര്‍സ് ലിസ്റ്റുകള്‍. ഇനി ഇപ്പോഴുള്ള മൂന്നു ലിസ്റ്റുകള്‍:
സിദ്ധാര്‍ത്ഥന്‍
സിബു
വിഷ്ണു

സിദ്ധനും വിഷ്ണുവും ഇത്‌ അവരുടെ ബ്ലോഗില്‍ സൈഡ്ബാറിലായി ചേര്‍ത്തിട്ടുമുണ്ട്‌.
സിദ്ധാര്‍ത്ഥന്റെ ബ്ലോഗ്
വിഷ്ണുവിന്റെ ബ്ലോഗ്

ഓരോരുത്തരും സ്വന്തം റീഡേര്‍സ് ലിസ്റ്റ് ഉണ്ടാക്കുന്ന മുറയ്ക്ക്‌ വരമൊഴി പോര്‍ട്ടലില്‍ അവ ചേര്‍ക്കാനും ഉദ്ദേശിക്കുന്നു.

റീഡേര്‍സ് ലിസ്റ്റ് ഉണ്ടാക്കുക വളരെ ലളിതം. ഗൂഗിള്‍ റീഡര്‍ ഇതിനൊരു ഉപാധിയാണ്. ആദ്യം ബ്ലോഗുകള്‍ ഗൂഗിള്‍ റീഡറിലൂടെ വായിക്കണം. അതിന് ബ്ലോഗുകള്‍ ഫീഡായി റീഡറില്‍ സബ്സ്ക്രൈബ് ചെയ്യണം. അതിന് ഇത്രയേ ചെയ്യാനുള്ളൂ:

http://reader.google.com > Add subscription > Paste the blog or feed address > click add

Example for blog name: http://arkjagged.blogspot.com (മൊത്തം ചില്ലറ)
Example for feed address: (വിഷ്ണുവിന്റെ വായനാലിസ്റ്റിന്റേത്)

ഇനി മലയാളം ബ്ലോഗുകള്‍ മൊത്തമായും വേണമെങ്കില്‍ ഞാനുണ്ടാക്കിയ ഈ യാഹൂ പൈപ്പിന്റെ ഫീഡെടുത്തോളൂ: ലിങ്ക്
(ഞാനിതെഴുതുമ്പോള്‍ മലയാളംബ്ലോഗ്സ്.ഇന്‍ ഡൌണാണ്; തനിമലയാളത്തില്‍ ഫീഡ് കണ്ടില്ല)

ഷെയര്‍ ചെയ്യാന്‍ റീഡറില്‍ ഇഷ്ടപ്പെട്ട പോസ്റ്റിന്റെ താഴെയുള്ള ഷെയര്‍ എന്ന ഐക്കണില്‍ ഞെക്കിയാല്‍ മതി. അത്‌ തെളിയും. ഓട്ടോമാറ്റിക്കായി നിങ്ങള്‍ ഷെയര്‍ ചെയ്യുന്നവ ഒരു ഫീഡായി കിട്ടും. അതിന്റെ അഡ്രസ്സ് കിട്ടാന്‍:
http://reader.google.com > Settings > Tags > Your shared items > View public page

ഈ പബ്ലിക് പേജ് എല്ലാവര്‍ക്കും ചൂടോടെ വിളമ്പുക :)

കൂടുതല്‍ പണ്ടിവിടെ എഴുതിയിരുന്നു.