...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Friday, July 4, 2008

ബ്ലോഗറിൽ പുതിയ രണ്ട്‌ ഫീച്ചറുകൾ

ഈ പറയുന്ന രണ്ടുകാര്യങ്ങളും http://bloggerindraft.blogspot.com നിന്നുള്ളതാണ്‌.

എന്നേപ്പോലെ ചില ടീംസുണ്ട്‌; ഓരോ സമയത്തായി പത്തിരുപത് ബ്ലോഗുകളുണ്ടാക്കി, എല്ലാം എങ്ങനെ മാനേജ്‌ ചെയ്യണമെന്നു പിടിയില്ലാത്തവർ. അവർക്കാണ്‌ ഇത്‌ ഏറ്റവും ഗുണം ചെയ്യുക.

ഇനി മുതൽ രണ്ടുബ്ലോഗുകൾ കൂടി മെർജ്‌ ചെയ്യാനാവും. ക എന്ന ബ്ലോഗിനെ ച എന്ന ബ്ലോഗിലേയ്ക്ക്‌ മെർജ്‌ ചെയ്യണമെന്നു വയ്ക്കുക. ചെയ്യേണ്ടതിങ്ങനെയാണ്‌:

ആദ്യം ക എന്ന ബ്ലോഗിന്റെ സെറ്റിംഗ്സിൽ പോയി അതിനെ എക്സ്പോർട്ട്‌ ചെയ്യണമെന്നു പറയുക. ആ ബ്ലോഗ്‌ മൊത്തമായി ഒരു ഫയലായി കിട്ടും. അതിനെ അറിയാവുന്നൊരിടത്ത്‌ എടുത്തുവയ്ക്കുക.

ഇനി ഡാഷ്ബോർഡിലൂടെ ച എന്ന ബ്ലോഗിന്റെ സെറ്റിംഗ്സിലെത്തുക. അവിടെ ബ്ലോഗിലേയ്ക്ക്‌ ഇമ്പോർട്ട്‌ ചെയ്യണമെന്നുപറയുക. അതിനായി നേരത്തെ ക-യിൽ നിന്നും കിട്ടിയ ഫയൽ കൊടുക്കുക. വേണമെങ്കിൽ ധൈര്യസമേതം എല്ലാം നേരെ ച-യിൽ പോസ്റ്റ്‌ ചെയ്യുവാൻ ടിക്‌ ചെയ്യാം. അല്ലെങ്കിൽ ബ്ലോഗിന്റെ എഡിറ്റ്‌ പോസ്റ്റുകളിൽ പോയി ഓരോന്നോരോന്നായി ച-യിലിടുകയും ആവാം. കമന്റുകളും അവ പോസ്റ്റ്‌ ചെയ്ത ദിവസവും എല്ലാം അതുപോലെ തന്നെ കിട്ടും.


ഒരു വാണിംഗ്‌: ഏതാണ്ട്‌ പുതിയ കുറേ പോസ്റ്റുകളെഴുതിയിടുമ്പോലെ തന്നെയാണ്‌ ഇമ്പോർട്ടും നടക്കുന്നതു. അതുകൊണ്ട്‌, പുതിയ പോസ്റ്റിടുമ്പോഴും കമന്റുവരുമ്പോഴും സംഭവിക്കുന്നവയൊക്കെ ഇമ്പൊർട്‌ ചെയ്യുമ്പോഴും സംഭവിക്കും. മറുമൊഴിയിലേയ്ക്കോ മറ്റോ കമന്റ്‌ ഫോർവേഡ്‌ വച്ചിട്ടുണ്ടെങ്കിൽ തെറിയഭിഷേകം കേൾക്കാം എന്നുറപ്പ്‌. അതുകൊണ്ട്‌ ഇതു ചെയ്യും മുമ്പ്‌ മറുമൊഴിയിലേയ്ക്കുള്ള ഫോർവേഡ്‌ തൽക്കാലത്തേയ്ക്ക്‌ ഒന്നു നിറുത്തുന്നതു നന്നായിരിക്കും.

ക എക്സ്പോർട്ട്‌ ചെയ്തപ്പോൾ കിട്ടിയ ഫയലിനെ ക-യുടെ ബാക്കപ്പ്‌ ആയി ഉപയോഗിക്കുകയും ആവാം.

പിന്നെ, കമന്റ്‌ സെറ്റിംഗ്സിൽ കമന്റ്‌ എഴുതാനുള്ള സ്ഥലം ബ്ലോഗിനോടൊപ്പം വരുത്താനുള്ള ഓപ്ഷനും ആയിക്കഴിഞ്ഞു.

ഗൂഗിൾ മലയാളത്തിനു ഫയർഫോക്സ്‌ പ്ലഗിൻ

ഇവിടെ നിന്നെടുക്കുക