...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Wednesday, June 27, 2007

ബ്ലോഗ് ഡൈജ്സ്റ്റിലേയ്ക്കുള്ള രചനകള്

ഗുണാളനും ഇക്കാസും കൂടിയിറക്കുന്ന ബ്ലോഗ് ഡൈജറ്റിലേയ്ക്ക് രചനകള്‍ വായനാലിസ്റ്റുകളില്‍ നിന്നും ആണ്‌ പൊക്കുന്നത്‌.

ഇനി ഇതില്‍ നിന്നും ബ്ലോഗിലില്ലാത്തവര്‍ക്ക്‌ എളുപ്പം മനസ്സിലാവാത്തവയും കോപ്പിറൈറ്റ് പ്രശ്നങ്ങളുള്ളവയും മാറ്റാനുണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ കൃതി അവസാനം ഡൈജെസ്റ്റില്‍ ഉണ്ടാവുമോ എന്ന്‌ ഗാരന്റിയില്ല.

ഏറ്റവും പ്രധാനം, എഴുത്തുകാരുടെ പെര്‍മ്മിഷനാണ്. എക്സ്ക്ലൂസീവ് റൈറ്റ്സ് ഒന്നും വേണ്ട. ഡൈജസ്റ്റിലിടാന്‍ മാത്രമുള്ള സമ്മതം ഈ പോസ്റ്റിന് കമന്റായി ഇട്ടാല്‍ മതി. സമ്മതമല്ലെങ്കില്‍ അതും പറയാം; കാരണമൊന്നും വേണമെന്നില്ല.

രണ്ടിനായാലും ബ്ലോഗിന്റെ പേര് പറഞ്ഞാല്‍ ഉപകാരം. ഓരോരുത്തരുടേയും പലബ്ലോഗുകളുള്ളതില്‍ നിന്നും ഏതാണ് ലിസ്റ്റില്‍ ഉള്ളതെന്ന്‌ ഒത്തുനോക്കുന്ന പണി ഒഴിവാവും. എഴുത്തുകാരന്റെ സമ്മതം കിട്ടിയാല്‍ താഴെയുള്ള പൈപ്പ്‌ വച്ച്‌ എല്ലാവര്‍ക്കും കാണാം:
ആളുകള്‍ കൂടുതല്‍ ഷെയര്‍ ചെയ്യുന്നതിനനുസരിച്ച്‌ കൂടുതല്‍ പോസ്റ്റുകള്‍ തിരഞ്ഞെടുക്കുന്ന പൈപ്പില്‍ വരും. അതുകൊണ്ട്‌ സമ്മതമോ വിസമ്മതമോ താഴെ പറയുന്ന രീതികളിലേതെങ്കിലും ആയാല്‍ എളുപ്പമുണ്ട്‌. കാരണം ഇത്‌ ഭാവിയില്‍ തിരഞ്ഞെടുക്കപ്പെടാവുന്നവയ്ക്കും ഇത്‌ ബാധകമാവുമല്ലോ.
  1. ‌‌‌---- എന്ന ബ്ലോഗിലെ ---- എന്ന കൃതിയൊഴിച്ച്‌ ബാക്കിയെന്തും എടുക്കാന്‍ സമ്മതം.
  2. ---- എന്ന കൃതിമാത്രം എടുക്കാന്‍ സമ്മതം.
  3. ---- എന്ന ബ്ലോഗ് ഉപയോഗിക്കാന്‍ സമ്മതമില്ല
ഇനി താഴെ പറയുന്ന കാര്യങ്ങള്‍ ഗുണാളനോ ഇക്കാസോ കണ്‍‌ഫേം ചെയ്താല്‍ ഉപകാരം. എന്റെ അറിവ്‌ വച്ച്‌...
  • ഇത്‌ ഒരു നോണ്‍ പ്രോഫിറ്റ് പരിപാടിയാണ്. ലാഭം എഴുത്തുകാര്‍ക്ക് വീതിക്കും. റേഷ്യോ അറിയില്ല.
  • കഴിയാവുന്നത്ര സുതാര്യമായിരിക്കും. അതിന്റെ ഭാഗമായാണ് പൈപ്പിലും വായനാലിസ്റ്റിലും ഉള്ള ഊന്നല്‍. ഇതിനുവേണ്ടി ചെയ്യുന്നതെല്ലാം പരസ്യമായി തന്നെ ചെയ്യുന്നു.
  • പല എഴുത്തുകാരുടേയും ഒന്നിലധികം കൃതികള്‍ക്ക് കണ്‍സെന്റ് കിട്ടിയിട്ടുണ്ടെങ്കിലും ഒരാളുടെ ഒരു കൃതി വച്ച്‌ മാക്സിമം എഴുത്തുകാരെ കവര്‍ ചെയ്യുന്ന രീതിയില്‍ കൊടുക്കണം എന്നാണ് വച്ചിട്ടുള്ളത്‌.
  • ഓരോ കൃതിയുടെ കൂടെയും ബ്ലോഗിന്റെ അഡ്രസ്സ്, എഴുത്തുകാരന്റെ തൂലികാനാമം, തന്നെ പറ്റി കൊടുത്തിരിക്കുന്ന വിവരണം, ഫോട്ടോ ഉണ്ടെങ്കില്‍ അതും വയ്ക്കും.
  • ബ്ലോഗില്‍ നിന്നും വായനാലിസ്റ്റ് വച്ച്‌ കൃതികളെ സെലക്റ്റ് ചെയ്ത്‌ പെര്‍മിഷന്‍ വാങ്ങിക്കൊടുക്കുന്ന പണിയാണ് എന്റേത്‌.
ഒരു കാര്യം പറയാന്‍ മറന്നു. ബ്ലോഗ് ഡൈജസ്റ്റിന്റെ പേര് വരമൊഴി മാഗസിന്‍ എന്നായിരിക്കും.

പൈപ്പുകൊണ്ടൊരു ബ്ലോഗ് റോള്‍

ഇത്‌ പൈപ്പും ഗൂഗിള്‍ റീഡറും വച്ച്‌ ഓട്ടോമാറ്റിക്കായി ഉണ്ടാക്കുന്ന ബ്ലോഗ് റോളാണ്. പൈപ്പ്‌ ഇവിടെ. റീഡറില്‍ ഇപ്പോഴില്ലാത്ത പുതിയ ബ്ലോഗുകളെ കണ്ടുപിടിക്കലാണ് പൈപ്പിന്റെ പണി. റീഡര്‍ പുതിയത്‌ കിട്ടുന്നമുറയ്ക്ക്‌ എടുത്തുവയ്ക്കും. റീഡര്‍ 1000 എന്റ്രികള്‍ വരെ സൂക്ഷിക്കാം എന്നതുകൊണ്ട്‌ മലയാളത്തില്‍ അവസാനം പോസ്റ്റിട്ട ആയിരം ബ്ലോഗുകളാണ് ലിസ്റ്റില്‍ കുറച്ചുകഴിഞ്ഞാല്‍ ഉണ്ടാവുക. അഞ്ച്‌ ദിവസം കൊണ്ട്‌ 250 ബ്ലോഗ്‌ കവിഞ്ഞിരിക്കുന്നു..

Thursday, June 7, 2007

ബ്ലോഗ് പ്രിന്റൌട്ട് എടുക്കുമ്പോള്‍...

പലപ്പോഴും ബ്ലോഗ് പ്രിന്റൌട്ട് എടുക്കുമ്പോള്‍ സൈഡ് ബാറിലെ സ്ഥലം വെറുതേ പോകും.

അതൊഴിവാക്കാന്‍ ഫയര്‍ഫോക്സില്‍ പ്ലാറ്റിപ്പസ്സ് ഉപയോഗിക്കാം. പ്ലാറ്റിപ്പസ്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുമ്പ്‌ ഗ്രീസ്‌മങ്കി കൂടി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.

ഇനി പ്രിന്റൌട്ട് എടുക്കേണ്ട ബ്ലോഗിലേയ്ക്ക്‌ പോവുക. പ്ലാറ്റിപ്പസ് ടൂള്‍ബാറില്‍ isolate സെലക്റ്റ് ചെയ്യുക. എന്നിട്ട് പിന്റൌട്ടില്‍ വേണ്ട ടെക്സ്റ്റ് മാത്രം പിങ്ക്‌ ഹൈലറ്റ് ചെയ്ത്‌ ക്ലിക്ക് ചെയ്യുക. ഇത്‌ പെര്‍ഫെക്റ്റ് ചെയാന്‍ ഒന്നുരണ്ട് ട്രയല്‍ വേണ്ടിവന്നേക്കാം.ഇനി കിട്ടുന്ന പ്രിന്റ്പ്രിവ്യൂ നോക്കുക. അതില്‍ നമുക്കാവശ്യമുള്ളതേ ഉള്ളൂ.ഇനി പേജ് സെറ്റപ്പിലെ മാര്‍ജിനും മറ്റും ഇല്ലാതാക്കിയാല്‍ അങ്ങനേയും കുറേ പേപ്പര്‍ ലാഭിക്കാം.[സ്ക്രീന്‍ഷോട്ടുകള്‍ക്ക്‌ കടപ്പാട് കുമാറിന്റെ ജനശ്രദ്ധയാകര്‍ഷിക്കുന്ന ആമ്പിയന്റ് മീഡിയ എന്ന ബ്ലോഗ്പോസ്റ്റ് ]