...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Wednesday, April 25, 2007

ഒരു എളിയ തുടക്കം

ഈ ടൈറ്റില്‍ ഈ പുതിയ ബ്ലോഗിനെ കുറിച്ചൊന്നുമല്ല. ഇത്‌ അറിയിപ്പുകളെഴുതിയിടാനുള്ള ഒരു ചെറുവക ബ്ലോഗ് മാത്രം.

എന്നാല്‍ ആദ്യത്തെ അറിയിപ്പ്‌ നിസാരനല്ല. അത്‌ റീഡേര്‍സ് ലിസ്റ്റിനെ പറ്റിയാണ്. ഇതാ പതുക്കെ, വളരെ പതുക്കെ, ചിലര്‍ റീഡേര്‍സ് ലിസ്റ്റ് ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ഈ ലിസ്റ്റുകളുടെ സ്റ്റേറ്റ്മെന്റ് വളരെ സിവിക് ആയ ഒന്നാണ്: ‘ഇതാ എനിക്കിഷ്ടപ്പെട്ട ബ്ലോഗുകള്‍. നിനക്കിഷ്ടമായതൊന്ന്‌ പങ്കുവയ്ക്കാമോ’. അത്രേയുള്ളൂ. എന്നാല്‍ ലാര്‍ജ് സ്കേലില്‍ ഇത്‌ ബ്ലോഗ് പോലെ തന്നെ വിപ്ലവാത്മകമാണ്. ഓരോ എഴുത്തുകാരനേയും പ്രസാധകനാക്കുകയാണ് ബ്ലോഗുകള്‍ ചെയ്തതെങ്കില്‍ ഓരോ വായനക്കാരനേയും പ്രസാധകനാക്കുകയാണ് റീഡേര്‍സ് ലിസ്റ്റുകള്‍. ഇനി ഇപ്പോഴുള്ള മൂന്നു ലിസ്റ്റുകള്‍:
സിദ്ധാര്‍ത്ഥന്‍
സിബു
വിഷ്ണു

സിദ്ധനും വിഷ്ണുവും ഇത്‌ അവരുടെ ബ്ലോഗില്‍ സൈഡ്ബാറിലായി ചേര്‍ത്തിട്ടുമുണ്ട്‌.
സിദ്ധാര്‍ത്ഥന്റെ ബ്ലോഗ്
വിഷ്ണുവിന്റെ ബ്ലോഗ്

ഓരോരുത്തരും സ്വന്തം റീഡേര്‍സ് ലിസ്റ്റ് ഉണ്ടാക്കുന്ന മുറയ്ക്ക്‌ വരമൊഴി പോര്‍ട്ടലില്‍ അവ ചേര്‍ക്കാനും ഉദ്ദേശിക്കുന്നു.

റീഡേര്‍സ് ലിസ്റ്റ് ഉണ്ടാക്കുക വളരെ ലളിതം. ഗൂഗിള്‍ റീഡര്‍ ഇതിനൊരു ഉപാധിയാണ്. ആദ്യം ബ്ലോഗുകള്‍ ഗൂഗിള്‍ റീഡറിലൂടെ വായിക്കണം. അതിന് ബ്ലോഗുകള്‍ ഫീഡായി റീഡറില്‍ സബ്സ്ക്രൈബ് ചെയ്യണം. അതിന് ഇത്രയേ ചെയ്യാനുള്ളൂ:

http://reader.google.com > Add subscription > Paste the blog or feed address > click add

Example for blog name: http://arkjagged.blogspot.com (മൊത്തം ചില്ലറ)
Example for feed address: (വിഷ്ണുവിന്റെ വായനാലിസ്റ്റിന്റേത്)

ഇനി മലയാളം ബ്ലോഗുകള്‍ മൊത്തമായും വേണമെങ്കില്‍ ഞാനുണ്ടാക്കിയ ഈ യാഹൂ പൈപ്പിന്റെ ഫീഡെടുത്തോളൂ: ലിങ്ക്
(ഞാനിതെഴുതുമ്പോള്‍ മലയാളംബ്ലോഗ്സ്.ഇന്‍ ഡൌണാണ്; തനിമലയാളത്തില്‍ ഫീഡ് കണ്ടില്ല)

ഷെയര്‍ ചെയ്യാന്‍ റീഡറില്‍ ഇഷ്ടപ്പെട്ട പോസ്റ്റിന്റെ താഴെയുള്ള ഷെയര്‍ എന്ന ഐക്കണില്‍ ഞെക്കിയാല്‍ മതി. അത്‌ തെളിയും. ഓട്ടോമാറ്റിക്കായി നിങ്ങള്‍ ഷെയര്‍ ചെയ്യുന്നവ ഒരു ഫീഡായി കിട്ടും. അതിന്റെ അഡ്രസ്സ് കിട്ടാന്‍:
http://reader.google.com > Settings > Tags > Your shared items > View public page

ഈ പബ്ലിക് പേജ് എല്ലാവര്‍ക്കും ചൂടോടെ വിളമ്പുക :)

കൂടുതല്‍ പണ്ടിവിടെ എഴുതിയിരുന്നു.


34 comments:

  1. എല്ലാവരുടെയും ബ്ലോഗിലുള്ള ബ്ലോഗുറോളില് നിന്നു് ഇതു് എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

    ReplyDelete
  2. ഇതെന്തോ ഉപയോഗിച്ചിട്ടത്ര സുഖമാകുന്നില്ല..
    ശീലമാകാത്തതു കൊണ്ടായിരിക്കാം :-)

    ReplyDelete
  3. കെവിനേ, ഈ ലിസ്റ്റില്‍ അവനവന് വായിച്ചിഷ്ടപ്പെട്ടത്‌ മാത്രമേ ഉള്ളൂ. ഒരാള്‍ വായിക്കുന്നത്‌ വല്ലപ്പോഴുമായിരിക്കാം; ഇഷ്ടപ്പെടുന്നത് അപൂര്‍വ്വമായിരിക്കാം; എന്നാല്‍ പലരുടെ ഇത്തരം ലിസ്റ്റുകള്‍ ചേര്‍ത്താല്‍ തരക്കേടില്ലാത്ത ഒരു മാഗസിന്‍ ഓരോരുത്തര്‍ക്കും‌ സ്വന്തമായി.

    ചവറുമാത്രം എപ്പോഴും തരുന്ന ഫീഡുകളെ ഒഴിവാക്കുകയും ചെയ്യാവുന്നതിനാല്‍ കണ്ട്രോള്‍ വായനക്കാരന്റെ കയ്യില്‍ തന്നെ.

    സിജു, ഗൂഗിള്‍ റീഡറിന് വായനാ സുഖം കുറവായിരിക്കാം. ക്രിട്ടിക്കലായ ഈ ഫീച്ചര്‍ തരുന്ന ഫീഡ് റീഡര്‍ അതുമാത്രമേ എനിക്കറിയൂ. വേറേ അറിയുമെങ്കില്‍ പങ്കുവയ്ക്കാന്‍ മറക്കരുതേ..

    ReplyDelete
  4. വായനാലിസ്റ്റുണ്ടാക്കൂ എന്ന്‌ കിട്ടുന്നവന്റെയൊക്കെ കാലുപിടിച്ച്‌ പറയുന്നുണ്ട്‌. ഇന്ന്‌ വലയില്‍ വീണത്‌ സാക്ഷാല്‍ പെരിങ്ങോടന്‍. ദാ പെരിങ്ങോടനെന്താ വായിക്കുന്നത്‌ എന്ന്‌ നോക്കൂ.. "you are what you read" പണ്ടാരങ്ങാണ്ട് പറഞ്ഞിട്ടുണ്ടല്ലോ.

    പെരിങ്ങോടന്‍ ആള്‌ ചില്ലറയല്ല എന്ന്‌ ഇപ്പോ മനസ്സിലായില്ലേ ;)

    ReplyDelete
  5. സിബുവേട്ടാ‍്...പെരിങ്ങോടന്റെ ലിങ്കില്‍ ക്ലിക്കു ചെയ്തപ്പോള്‍ പണ്ടാരമടങ്ങുന്ന ഭാഷയാണല്ലോ.[:D]

    ReplyDelete
  6. പ്രമോദേ.. സോറി. അത്‌ ഫീഡായിരുന്നു. ഈ ലിങ്കില്‍ നിന്നും പെരിങ്ങോടനെ ക്ലിക്കിക്കോ.

    ReplyDelete
  7. ഇന്ന്‌ വേറെ ഒരു പുലി വലയില്‍ കുടുങ്ങി. ആ പുലിയുടെ വായന ഇതാ

    വേഗമാവട്ടേ.. കടന്നുവരൂ.. കടന്നുവരൂ.. ഒരു കുഞ്ഞു വായനാഫീഡുണ്ടാക്കൂ. വലിയൊരു വായനാസാമ്രാജ്യം സ്വന്തമാക്കൂ.

    ReplyDelete
  8. ഹല്ലോ സിബു ചേട്ടാ..ഞാന്‍ ഒരു ചെറിയ ലിസ്റ്റ് തയ്യാറാക്കി.ഇതാണ്‍ അതിന്റ്റെ ഫീഡ്.
    http://www.google.com/reader/public/atom/user/06732597598461891956/state/com.google/starred
    ഇനി ഇത് എന്താണ്‍ ചെയ്യേണ്ടത്?

    ReplyDelete
  9. ഇനി കോണ്ഫിഗറേഷനൊന്നുമില്ല പ്രമോദേ. ദോ ഈ ലിങ്കില് ഇതുവരെ അറിയാവുന്ന ഫീഡുകള് കൊടുത്തിരിക്കുന്നു. ഇഷ്ടമുള്ളതൊക്കെ സബ്സ്ക്രൈബ് ചെയ്തുപയോഗിക്കൂ. ഇഷ്ടപ്പെട്ട പോസ്‌റ്റുകള് കണ്ടാല് ഷെയര് ചെയ്യാന് മറക്കണ്ട.

    ReplyDelete
  10. ഗൂഗിള്‍ റീഡറുപയോഗിക്കാന്‍ ഒരു എളുപ്പമില്ലാത്തതിനാലാ‍ണ് പലരും ഇത് ‌ഉപയോഗിക്കാത്തതെന്ന്‌ കേട്ടു. അത്‌ ശരിയല്ല. ചില ഫീച്ചറുകളെ പറ്റി അറിയാത്തതിനാലാണ് അങ്ങനെ തോന്നുന്നത്‌. നിങ്ങളുടെ ബ്ലോഗ് വായനാ ശീലങ്ങള്‍മാറ്റാതെ തന്നെ ബ്ലോഗുകള്‍ നല്ലതാണെന്ന്‌ മാര്‍ക്ക് ചെയ്യാം. വഴി ഇവിടെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്‌. അതുപോലെ, നിങ്ങള്‍ക്കിഷ്ടപ്പെട്ട ബ്ലോഗുകളിലെ പുതിയ പോസ്റ്റുകളെ പറ്റിയുള്ള നോട്ടിഫിക്കേഷന്‍ കിട്ടാനും എളുപ്പമാണ്. അതിനെ പറ്റി ഇവിടെ.

    ReplyDelete
  11. ബ്ലോഗിലെ കമന്റുകള്‍ എങ്ങനെ ഫോര്‍മാറ്റ്‌ ചെയ്യാമെന്ന്‌ ഇവിടെ പറഞ്ഞിരിക്കുന്നു. പക്ഷേ അതനുസരിച്ച്‌ ഫോര്‍മാറ്റ്‌ ചെയ്ത കമന്റുകള്‍ നമ്മുടെ കമന്റ്‌ ബോക്സില്‍ എടുക്കുന്നില്ല. html tags b,i and a മാത്രമേ accept ചെയ്യുന്നുള്ളൂ. പ്രതിവിധി പറഞ്ഞു തരാമോ?

    ReplyDelete
  12. അങ്കിളേ, പ്രതിവിധിയൊന്നുമില്ല. കമന്റില്‍ സമ്മതിക്കാത്ത റ്റാഗുകളൊക്കെ എടുത്തുകളയുക മാത്രമേ ഉള്ളൂ പോംവഴി. ഏതായിരുന്നു എടുത്തുകളയാന്‍ പറഞ്ഞ ടാഗ്?

    ReplyDelete
  13. ഞാന്‍ ഒന്നുരണ്ട്` വാക്കുകളുടെ നിറങ്ങളും വേറൊരു വാക്കിന്‌ അടിവരയും ഇട്ടു. പക്ഷേ ആ ടാഗകളൊന്നും കമന്റുബോക്സിനിഷ്ടപ്പെട്ടില്ല. മറുപടിക്ക്‌ നന്ദി, സിബു.

    ReplyDelete
  14. ഇതാ ദേവന്റെ ഷെയേര്‍ഡ് ഫീഡ്.

    ഇതുവരെ കിട്ടിയതെല്ലാം ഇവിടെ. അടുത്തുതന്നെ ബാക്കിയുള്ളവരും ഷെയേര്‍ഡ് ലിസ്റ്റുകള്‍ തുടങ്ങും എന്ന്‌ പ്രതീക്ഷിക്കുന്നു.

    ReplyDelete
  15. ദാ ധാരാളം പേര് വായനാലിസ്റ്റുകളുമായി എത്തിയിരിക്കുന്നു. അതില് ഡാലിയും, പൊന്നപ്പനും, ഇഞ്ചിയും, സാജനും ഒക്കെയുണ്ട്. വായനാലിസ്റ്റുകള് ഓരോരുത്തരുടേയും സെല്ഫ് എക്പ്രഷനായിരിക്കുമ്പോള് തന്നെ, ബാക്കിയുള്ളവര്ക്കത് ഉപയോഗപ്പെടുകയും ചെയ്യുന്നു. എങ്ങനെ എളുപ്പം വായനാലിസ്റ്റുണ്ടാക്കാം എന്നതിനെ പറ്റി സ്ക്രീന്ഷോട്ടുകളോടുകൂടിയ വിവരണം ഇവിടെ. ഇതുവരെയുള്ള വായനാലിസ്റ്റുകള് ഇവിടേയും.

    ഇനി ബ്ലോഗെഴുതുന്നവരോടൊരു ചോദ്യം... നിങ്ങളുടെ പോസ്റ്റുകള് ആരുടെയൊക്കെ വായനാലിസ്റ്റുകളില് പ്രത്യക്ഷപ്പെടുന്നുണ്ട്? ഈ ചോദ്യത്തിന്റെ പ്രാധാന്യം മനസ്സിലാവുന്നുണ്ടല്ലോ അല്ലേ..

    ReplyDelete
  16. "നിങ്ങളുടെ പോസ്റ്റുകള് ആരുടെയൊക്കെ വായനാലിസ്റ്റുകളില് പ്രത്യക്ഷപ്പെടുന്നുണ്ട്?"

    ഇതിനുള്ള മാനദണ്ഡവും ഒരു പരിധി വരെ സുഹൃത് വലയങ്ങള്‍ തന്നെയാകില്ലേ :)

    ReplyDelete
  17. സിബൂ:
    ഇത് ചില ക്ലിക്കുകളും ക്ലബ്ബുകളും ഉണ്ടാകാന്‍ വഴി വയ്ക്കുകയില്ലേ? ഇപ്പോള്‍ത്തന്നെ ചില ക്ലിക്കുകളുടെ ലക്ഷണം കണ്ടു തുടങ്ങുന്നുണ്ട്.

    “നിങ്ങളുടെ പോസ്റ്റുകള്‍ ആരുടെയൊക്കെ വായനാലിസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്?” ഇതൊരു ഡെയ്ഞ്ചെറസ് ക്വസ്റ്റ്യനാണ്‍.എന്റാണിതിന്റെ ഉത്തരം?
    “പോപുലര്‍” ആയിട്ടുള്ളവരുടെ ലിസ്റ്റ് നോക്കി പോസ്റ്റുകള്‍ തരം തിരിയ്ക്കുന്ന രീതി വരുമോ എന്നു പേടിക്കണം.

    ReplyDelete
  18. എതിരവന്‍ കതിരവന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. ഞാന്‍ ആ ലിസ്റ്റ് കണ്ടപ്പോള്‍ പ്രശസ്തരുടെ ലിസ്റ്റ് ആണ് ആദ്യം നോക്കിയത്. സ്വാഭാവികമായും അങ്ങിനെ ആവും എല്ലാവരും ചെയ്യുക എന്ന് തോന്നുന്നു. അതില്‍ തെറ്റില്ല. പക്ഷെ സ്വന്തം ലിസ്റ്റ് ഉണ്ടാ‍ക്കുമ്പോള്‍ അത്തരം പ്രലോഭനത്തില്‍ വീഴാതെ നോക്കുക, ആരേയും അന്തമായി അനുകരിക്കാതെ അവനവന്റെ സ്വന്തം അഭിപ്രായപ്രകാരം മാത്രം ലിസ്റ്റ് ഉണ്ടാക്കുക. ഓരോ ബ്ലോഗറും നിര്‍ബന്ധബുദ്ധിയോടെ ഇത് ചെയ്യുകയെന്നതായിരിക്കും ഇത്തരമൊരു ലിസ്റ്റ് അതിന്റെ ശരിയായ അര്‍ത്ഥത്തിലും രീതിയിലും മുന്നോട്ട് പോകാനുള്ള വഴി.

    ReplyDelete
  19. ഒരു പിന്‍‌മൊഴി/കമന്റ് ഇഫക്റ്റ് തന്നെ ഇതിനും കിട്ടുമോ? എന്റെ പോസ്റ്റ് അപ്പുറത്തെ റീഡറിലുള്ളതുകൊണ്ട് അയാളുടെ ഒരു പോസ്റ്റ് എന്റെ ലിസ്റ്റിലിട്ടില്ലെങ്കില്‍ മോശമല്ലേ എന്നൊക്കെയുള്ള ചിന്തകള്‍ ....

    ബ്ലോഗെന്നപോലെ, റീഡറും പോപ്പുലറായിക്കഴിഞ്ഞാല്‍ എല്ലാവരുടെ ലിസ്റ്റിലും ധാരാളം പോസ്റ്റുകള്‍ (അവര്‍ വായിക്കുന്നതാണെങ്കിലും അല്ലെങ്കിലും) വരുന്ന സ്ഥിതിവിശേഷം വരുമോ? അങ്ങിനെയെങ്കില്‍ തിരഞ്ഞെടുത്ത പോസ്റ്റുകള്‍ വായിക്കാന്‍ വരുന്നവര്‍ക്ക് ഇപ്പോഴുള്ള കണ്‍ഫ്യൂഷന്‍ അപ്പോഴുമുണ്ടാവുമല്ലോ (അല്ലെങ്കില്‍ ഇന്നയിന്ന ആള്‍ക്കാരുടെ ലിസ്റ്റാണ് എനിക്കിഷ്ടം എന്ന് തീരുമാനിച്ച് അത് മാത്രം ഫോളോ ചെയ്യണം-പക്ഷേ അവിടെയും പ്രശ്‌നം വരുമോ?)

    പെരിങ്ങോടന്‍ പറഞ്ഞതുപോലെ ഒരു പഴയ പോസ്റ്റ് ആദ്യമായി വായിക്കാന്‍ വരുന്നയാള്‍ക്ക് അയാളുടെ പോസ്റ്റില്‍ കിട്ടിയ കമന്റുകളുടെ സ്വാധീനമില്ലാതെ പോസ്റ്റ് വായിക്കാന്‍ പറ്റും എന്നൊരു സൌകര്യമുണ്ട്. പക്ഷേ പ്രോബബിലിറ്റി തിയറി പ്രകാരം അത് ഗൂഗിള്‍ റീഡറില്‍ കൂടി മാത്രം സാധ്യമാകുന്നതിനുള്ള സാധ്യത എത്രത്തോളമുണ്ട് എന്നൊരു സംശയം. അങ്ങിനത്തെ പോസ്റ്റുകള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ വഴിയും ആള്‍ക്കാര്‍ക്ക് വായിക്കാന്‍ പറ്റുമല്ലോ.

    ReplyDelete
  20. ചോദ്യങ്ങള്‍ക്ക്‌ നന്ദി. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ആദ്യമേ ചോദിച്ചാല്‍, ഭാവിയിലുള്ള വലിയ ബുദ്ധിമുട്ടൊഴിവാവുമല്ലോ :)

    വായനാലിസ്റ്റുകളെ ഒരു സാമൂഹികസേവനം മാത്രമായി കണ്ടാല്‍ ശരിയാവില്ല. എഴുത്തുപോലെ, ഒരു സെല്‍ഫ് എക്പ്രഷന്‍ തന്നെയാണ് വായനയും. you are what you read. എഴുത്തിലെ പോലെ, ഒരാളുടെ സെല്‍ഫ് എക്പ്രഷന്‍ മറ്റൊരാള്‍ക്ക്‌ ഉപകാരമായിത്തീരുന്നു. അതുകൊണ്ട് ഇതിന് ഭാവിയുണ്ടെന്നെന്റെ പക്ഷം.

    അങ്ങനെ വായന ഒരു കലാരൂപത്തിന്റെ പദവിയിലെത്തുന്നു. ഏതൊരുകലാരൂപവും പോലെ, സമാനഹൃദയനെ അന്വേഷിക്കുക തന്നെയാണ് വായനാലിസ്റ്റുകളിലൂടെ ഒരു വായനക്കാരനും ചെയ്യുന്നത്‌. അവിടെ ക്ലിക്കുകളുണ്ടായേ തീരൂ. (ക്ലിക്കുകള്‍ക്കള്‍ ഉണ്ടാവാതിരിക്കേണ്ടത്‌ ഒരു കച്ചവടമാധ്യമത്തിന്റെ മാത്രം ആവശ്യമാണ്) ഇന്നുവരേയും സമാനഹൃദയനിലേയ്ക്കുള്ള അന്വേഷണം നയിച്ചിരുന്നത്‌ എഴുത്തുകാരനാണ്. എന്നാല്‍, എഴുത്തുകാരുടേതിനേക്കാള്‍ പത്തോ നൂറോ ഇരട്ടിയാണ് വായനക്കാര്‍. എഴുത്തുകാരുടെ എണ്ണം കുറവായതിനാല്‍, അവര് തമ്മില്‍ പരസ്പരമുള്ള പുറം ചൊറിയല്‍ അവിടെ വലിയൊരു പ്രശ്നമാവില്ല. ഉള്ള എഴുത്തുവച്ചുതന്നെ, ധാരാളം പെര്‍മ്യൂട്ടേഷന്‍സ് സാധ്യമാ‍യതിനാലും, വായനക്കാരുടെ എണ്ണം കൂടുതലായതിനാലും, എഴുത്തിനേക്കാള്‍ ഡൈനാമിക്കാവും വായനയുടെ പ്രപഞ്ചം. അതുകൊണ്ട്‌ തന്നെ, വായനാലിസ്റ്റുകള്‍ എഴുത്തുകാരനെ ഉപകരണമാക്കി ആ അന്വേഷണത്തിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നു.

    ഈ ഒരു വ്യൂപോയിന്റില്‍ നിന്നു നോക്കിയാല്‍, ഒരു വായനാലിസ്റ്റില്‍ ഒരുവായനക്കാരന്റെ പരിച്ഛേദം തന്നെയാണ് കാണുക. അതില്‍ അവന്റെ ഇഷ്ടങ്ങളും കൂറും വെറുപ്പും എല്ലാം ഇടകലര്‍ന്നിരിക്കും. വായനാലിസ്റ്റുകള്‍ സബ്സ്ക്രൈബ് ചെയ്യുന്നവന്‍ അവന് യോജിച്ചവമാത്രം സബ്‌സ്ക്രൈബ് ചെയ്യും. ദിവസവും 100 പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യുന്നവയോ, സ്വന്തം കൃതിമാത്രം പബ്ലിഷ് ചെയ്യുന്നവയോ സബ്സ്ക്രൈബ് ചെയ്യാനധികം പേരുണ്ടാവില്ല. അതുപോലെ, ഒരു ക്ലിക്കിലുള്ളവര്‍ ചേര്‍ന്ന്‌ അവരുടെ സ്വന്തം അഗ്രിഗേറ്റഡ് ഫീഡോ മറ്റോ ആയി ഒരു വേറിട്ട ശബ്ദം കണ്ടെത്തും. അത്‌ തന്നെയാവും അവരുടെ പോര്‍ട്ടലിന്റെ അടിത്തറ. അത്‌ പിന്നീട് ഒരു മാഗസിനോ; അച്ചടിയോ ആവാന്‍ അധികം വഴിയില്ല. ഇവിടെ അത്‌ ചെയ്യുന്നത്‌ എഴുത്തുകാരല്ല; വായനക്കാരാണെന്ന് പ്രത്യേകം ഓര്‍ക്കുക.

    വക്കാരീ, “പ്രോബബിലിറ്റി തിയറി പ്രകാരം അത് ഗൂഗിള്‍ റീഡറില്‍ കൂടി മാത്രം സാധ്യമാകുന്നതിനുള്ള സാധ്യത എത്രത്തോളമുണ്ട് എന്നൊരു സംശയം. അങ്ങിനത്തെ പോസ്റ്റുകള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ വഴിയും ആള്‍ക്കാര്‍ക്ക് വായിക്കാന്‍ പറ്റുമല്ലോ“ മനസ്സിലായില്ല. എന്ത്‌ പ്രൊബബിലിറ്റി?

    ReplyDelete
  21. സിബൂ, ഞാന്‍ ബ്ലോഗ് റോള്‍ വഴി ഒരാള്‍ ഇഷ്ടമുള്ള ബ്ലോഗ് തിരഞ്ഞെടുത്ത് വായിക്കുന്നതും ഗൂഗിള്‍ റീഡര്‍ വഴി മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്ന ബ്ലോഗ് അയാള്‍ തിരഞ്ഞെടുത്ത് വായിക്കുന്നതും തമ്മിലുള്ള സാധ്യതയോ മറ്റോ ആണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു-പ്രത്യേകിച്ചും ഗൂഗിള്‍ റീഡര്‍ പ്രചാരത്തിലായി ബ്ലോഗുള്ള എല്ലാവരും റീഡറും ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍.

    (മിക്കവാറും ആ ഭാഗം കട്ട് ചെയ്യുന്നത് തന്നെയാവും ഉചിതം-എനിക്കിപ്പോള്‍ ഉല്‍‌പ്രേക്ഷയായി) :)

    ReplyDelete
  22. ഞാനീ സംഭത്തിനെ കണ്ടത് ഇങ്ങിനെയാണ്. ആദ്യം ഉപയോഗിച്ചപ്പൊ എനിക്ക് വലിയ ഇഷ്ടപ്പെട്ടൊന്നുമില്ല. ഞാനിത് ഉപയോഗിച്ച് നോക്കി തുടങ്ങുന്നതേയുള്ളൂ. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ നിറുത്തും.

    ഇപ്പോള്‍ വിചാരിക്കുന്നത് ഇങ്ങിനെ, ഒരു പുതിയ ഈമെയില്‍ ഫോര്‍വേര്‍ഡ് കിട്ടുമ്പോള്‍ ഭയങ്കര നല്ലതാണെങ്കില്‍ കൂട്ടുകാരുമായി പങ്കു വെകുന്ന പോലെ. ഇതില്‍ പക്ഷെ ഞാന്‍ അയച്ചു കൊടുക്കണ്ട, ഇഷ്ടപ്പെട്ടത് ഷേര്‍ എന്ന് ഞെക്കിയാല്‍ മതി. അപ്പോള്‍ ബ്ലോഗ് വായിക്കാത്തവരൊ, അതിനു മൊത്തം സമയം കിട്ടാത്തവര്‍ക്കൊ ഒക്കെ എന്റെ ലിസ്റ്റ് സബ്സ്ക്രബ് ചെയ്താല്‍ മതി. എന്റെ വായന ഇഷ്ടപ്പെടുന്നവര്‍ക്ക് എന്റെ ലിസ്റ്റ് ഇഷ്ടപ്പെടുമായിരിക്കും എന്ന വിശ്വാസത്തില്‍.
    സത്യം പറഞ്ഞാ ഞാന്‍ നോക്കുമ്പൊള്‍ കുറേ ബുജികള്‍ അല്ലെങ്കില്‍ സീരിയസ് എന്ന് ഞാന്‍ കരുതുന്നവരുടെ മാത്രം ലിസ്റ്റ് കണ്ടു. എന്നാല്‍ നമ്മളെപ്പോലുള്ള സാധാരണക്കാര്‍ക്കും ലിസ്റ്റ് വേണമല്ലൊ എന്ന് കരുതിയാണ്. കാരണം അവരുടെ മാത്രം ലിസ്റ്റൊക്കെ ഉള്ളൂവെങ്കില്‍ ഒരുപാട് സാധാരണ ബ്ലോഗുകളിലെ പോസ്റ്റുകള്‍ കാണാതെ പോവും എന്ന് കരുതുന്നതുകൊണ്ട്.

    ബിന്ദൂട്ടിനെ പോലെ ഒരാള്‍ ലിസ്റ്റ് കാര്യമായി തന്നെ ഉണ്ടാക്കുകയാണെങ്കില്‍, ഞാന്‍ ആളുടെ മാത്രം ലിസ്റ്റ് സബ്സ്ക്രബ് ചെയ്ത് ഞാന്‍ ലിസ്റ്റ് ഒന്നും ഉണ്ടാക്കാതെ മിണ്ടാതിരിക്കും എന്ന് തോന്നുന്നു.

    പിന്നെ വല്ല്യമ്മായി പറഞ്ഞതിന്റെ നേരെ വിപരീതമാണ് എന്റെ പ്രശ്നം. കൂട്ടുകാരുടെ പോസ്റ്റുകള്‍ ഷേര്‍ ചെയ്യാന്‍ എനിക്ക് ഭയങ്കര ചമ്മത്സ്. അയ്യേ, ഇത് ഇയാളെ ഇഷ്ടായത്കൊണ്ടാണൊ ഞാന്‍ ഷേര്‍ ചെയ്യണേയെന്ന് ഒരു കുറ്റബോധം. അതോണ്ട് അത് വളരെ ആലോചിച്ച് ശ്രദ്ധിച്ചാണ് വായിച്ച് ഇഷ്ടപ്പെട്ടാല്‍ പോലും ഞാന്‍ ഷേര്‍ ചെയ്യണത്... :). പരമാവധി എയര്‍ പിടിച്ച് കൂട്ടുകാരുടെ ഷെയര്‍ ആക്കിപ്പിക്കാണ്ട് നോക്കും.
    ഹിഹിഹി :)

    ReplyDelete
  23. ഇഞ്ജിപ്പെണ്ണിന്റെ പരിപാടി കോള്ളാം

    ReplyDelete
  24. ഇതുവരെ 17 പേര്‍ വായനാലിസ്റ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനെ പോപ്പുലാരിറ്റിയുടെ ഓര്‍ഡറില്‍ ഈ പൈപ്പില്‍ ഇട്ടിട്ടുണ്ട്.

    ReplyDelete
  25. കുറുമാനേ, ഒന്ന്‌ റിഫ്രഷ് അടിക്കുമോ? അത്‌ എല്ലാ ഫീഡുകളും കളക്റ്റ് ചെയ്യുന്നതുകൊണ്ട്‌ നേരം എടുക്കുന്നതാണ്‍. ഒരു ഫീഡായി സബ്സ്ക്രൈബ് ചെയ്യുന്നതാണ് ഉത്തമം.

    ReplyDelete
  26. യാഹൂ പൈപ്പ്‌ വച്ചുണ്ടാക്കിയിട്ടുള്ള ഈ സിസ്റ്റം ഡിഗ്ഗ് പോലെ പ്രവര്ത്തിക്കും. എത്ര പേര് റെക്കമെന്റ് ചെയ്തിട്ടുള്ള പോസ്റ്റുകളാണ്‌ വേണ്ടത്‌ എന്ന്‌ സ്പെസിഫൈ ചെയ്താല് അതിനനുസരിച്ച് പോസ്റ്റുകളുടെ ലിസ്റ്റ്/ഫീഡ്‌ കിട്ടും. അധികം വായിക്കുന്നവര് ഈ സംഖ്യ ഒന്നോ രണ്ടോ ആക്കി വയ്ക്കണം. ഏറ്റവും അടിപൊളി മാത്രം വായിച്ചാല് മതി എന്നവര് നാലോ അഞ്ചോ ആണ്‌ ഇന്നത്തെ സ്ഥിതിയില്‍ കൊടുക്കേണ്ടത്. അങ്ങനെ ഓരോരുത്തര്ക്കും അവരവരുടെ വായനാശീലമനുസരിച്ചുള്ള ഫീഡുകള് കിട്ടും. പൂജ്യമിട്ടാല്‍ ഇതുവരെ ആരും റെക്കമന്റ് ചെയ്യാത്ത ബാക്കിയെല്ലാ പോസ്റ്റുകളും കിട്ടും. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

    ഇത്‌ സത്യത്തില് ഡിഗ്ഗിനേക്കാള് മെച്ചമാണ്‌. കാരണം ആരുടേയും ഡാറ്റ ഞാന് ഒരിടത്തും എടുത്തുവയ്ക്കുന്നില്ല ഡാറ്റാ ഡിപ്പന്ഡന്സി ഒട്ടുമില്ല എന്നര്ത്ഥം. നാളെ ഒരാള്ക്ക്‌ ഇതുപോലെ ഒന്നുണ്ടാക്കണമെങ്കില് അഞ്ചുമിനുട്ട് നേരത്തെ പണിയേ ഉള്ളൂ. ഒരു സെര്വറും അഡ്മിനും ഒന്നും വേണ്ട. ഗൂഗിള് സെര്ച്ചുകളും ഗൂഗിള് റീഡറും ആവശ്യാനുസരണം യാഹൂ പൈപ്പില് പ്ലഗ് ചെയ്താല് മാത്രം മതി. എന്റെ കോഡ് യാഹൂ പൈപ്പില്‍ നിന്ന്‌ ധൈര്യമായി കോപ്പിയടിച്ചോളൂ.

    പതിവുപോലെ ഉപകാരപ്പെടും എന്ന്‌ കരുതുന്നു. ഉപയോഗിക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ എഴുതിയാല്‍ ഉപകാരമായി.

    ReplyDelete
  27. ഇടങ്ങളും ഇന്ന്‌ റീഡ് തുടങ്ങിയിരിക്കുന്നു: ലിങ്ക്‌

    ഇതുവരെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ക്കിഷ്ടപ്പെട്ട പോസ്റ്റുകള്‍ കാണാനിവിടേയ്ക്ക്‌ പോവുക

    ReplyDelete
  28. രണ്ട് ലിങ്കും ഒന്നാണോ?

    ReplyDelete
  29. സൂ നന്ദി. ഇടങ്ങളുടെ ലിങ്ക്‌ തെറ്റായിരുന്നു. ഇതാ ശരിയായ ലിങ്ക്‌

    ReplyDelete
  30. ഇതാ ഉമേഷും കല്യാണിയും ഫീഡുകള്‍ ഉണ്ടാക്കിയിരിക്കുന്നു.

    ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റുകള്‍ - 7 ഷെയറിംഗുകള്‍ - കണ്ണൂസിന്റെ ഏപ്രില് 11 വക്കാരിയുടെ കെന്ഗോ നികാവയുടെ വാച്ച് ആണ്.

    നിങ്ങളുടെ പോസ്റ്റുകള്‍ ആരെങ്കിലും ഷെയര്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍: ലിങ്ക്
    എങ്ങനെ വായനാലിസ്റ്റ് ഉണ്ടാക്കാം എന്നറിയാന്‍: ലിങ്ക്‌

    ReplyDelete
  31. വരമൊഴിഗുരുവേ,

    ഇതുമുഴുവന്‍ ഓഫ്‌ ടോപിക്കാണ്‌, ക്ഷമിക്കണം.

    Backup സംവിധാനം ഉള്ളതുകൊണ്ട്‌ മലയാളമെഴുതാന്‍ ഞാന്‍ വരമൊഴി എഡിറ്റര്‍ മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. എന്നാല്‍ വരമൊഴിയില്‍ കാണുന്ന ചില്ലക്ഷരങ്ങളും, line break ം 'മറുമൊഴിയില്‍' ശരിയായി കാണുന്നില്ല. പരിഹാരം നിര്‍ദ്ദേശിക്കാമോ?.

    പ്രത്യേകിച്ച്‌ കാരണമൊന്നുമില്ലാത്തതിനാല്‍ 'മറുമൊഴി' യോട്‌ എനിക്കലര്‍ജി ഇല്ല. അക്കാരണത്താല്‍ ഇതി് മറുപടി നിഷേധിക്കരുതന്നപേക്ഷ

    ReplyDelete