...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Thursday, April 3, 2008

ഗൂഗിളിന് പോസ്റ്റുകള്‍ കാണാതാവുമ്പോള്‍

ഇതാ ഒഫീഷ്യല്‍ ഡോക്യുമെന്റേഷന്‍.

ഗൂഗിള് ചതിച്ചു എന്ന് പറഞ്ഞുള്ള പോസ്റ്റുകള്ക്ക് ഉദാഹരണങ്ങള്:
http://nilanizhal.blogspot.com/2008/04/blog-post_01.html
http://capturinghistories.blogspot.com/2008/04/blog-post.html
http://mathilukalillathe.blogspot.com/2008/03/blog-post_8589.html

ഇതില് അവസാനത്തെ ഒഴികെ ബാക്കിയുള്ള രണ്ടും ഇന്നു ഗൂഗിളില് കിട്ടുന്നുണ്ട്.

പരാതിപ്പെടും മുമ്പ് 'site:http://nilanizhal.blogspot.com/2008/04/blog-post_01.html' എന്ന് നിങ്ങളുടെ ബ്ലോഗിനെ ബ്ലോഗ് സെര്ച്ചില് തിരയുക. പോസ്റ്റിന്റെ അഡ്രസ്സിനുമുമ്പില്‍ 'site:' എന്നു ചേര്‍ത്തിട്ടുവേണം സെര്‍ച്ച് ചെയ്യാന്‍.

കൂടാതെ നിങ്ങളുടെ സെറ്റിംഗ്സ് ശരിയാണൊ എന്നുറപ്പ് വരുത്തുക; ഇനി ദിവസം ക്ഷമിക്കുക.

ഇത്രയായിട്ടും വരുന്നില്ലെങ്കില്, പോസ്റ്റ് റിപബ്ലിഷ് ചെയ്യുക.

സാധ്യമെന്കില് ഒരു ഡമ്മി പോസ്റ്റുകൂടി ചെയ്യുക.

16 comments:

  1. സിബു, ഒരു ഓഫ് ടോപ്പിക് സംശയം. ഗൂഗിള് റീഡറില് ഏറ്റവും കൂടുതല് ഷെയര് ചെയ്യപ്പെടുന്ന മലയാളം ബ്ലോഗ് (പോസ്റ്റ് അല്ല) ഏതാണ് എന്നറിയാമോ. ഷെയര് ചെയ്യപ്പെടുന്ന ബ്ലോഗുകളുടെ റാങ്കിംഗ് അറിയാന് എന്തെങ്കിലും സംവിധാനം ഉണ്ടോ?

    ReplyDelete
  2. കുതിരവട്ടന്‍, അങ്ങനെയൊന്ന് എന്റെ അറിവിലില്ല. എന്നാല്‍ അങ്ങനെ ഒരു പൈപ്പെഴുതാന്‍ വളരെ എളുപ്പമാണ്. കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ കണ്ടുപിടിക്കുന്ന പൈപ്പിനെ ഒന്ന്‌ ചെറുതായി മാറ്റിയാല്‍ മതിയാവേണ്ടതാണ്‍.

    ReplyDelete
  3. ഒരു സിബുവെങ്കിലും ഉണ്ടാവണം.

    നന്ദിയുണ്ടേ.നിറഞ്ഞ നന്ദി.

    ReplyDelete
  4. പക്ഷെ സിബു മറ്റുള്ള ബ്ലോഗിലെ പോസ്റ്റുകള്‍ നേരത്തെ പോസ്റ്റ് ചെയ്തു കഴിഞ്ഞതിനു ശേഷം ഒരുമണിക്കൂറിനുള്ളില്‍ തന്നെ ഗൂഗിള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഈ ഒരു ബ്ലോഗിലെ ഒരു പോസ്റ്റും മറ്റു ബ്ലോഗീലെ പോസ്റ്റുകളെ പോലെ ഗുഗിള്‍ കാ‍ണിക്കുന്നില്ല, ടെമ്പ്ലേറ്റിന്റെ പ്രശ്നമായിരിക്കുമൊ അതു? സെറ്റിംഗ്സ് എല്ലാം സിബു പറഞ്ഞമാതിരിയാണ്‍ ചെയ്തിരിക്കുനത്. ടെമ്പ്ലേറ്റ് മാറ്റിയതുകൊണ്ടായിരിക്കുമൊ അങ്ങനെ സംഭവിച്ചതു??

    ReplyDelete
  5. വളരെ നന്ദി സിബു, ഞാന്‍ പുതുമുഖമാണ്‌ ബ്ളോഗില്‍ അതുകൊണ്ട്‌ അത്ര പിടി പോരാസാങ്കേതികമായ കാര്യങ്ങളില്‍. പക്ഷേ എണ്റ്റെ പ്രശ്നം ഗൂഗിളില്‍വരുന്നില്ല എന്നതല്ല. തീര്‍ച്ചയായുംവരുന്നുണ്ട്‌. പക്ഷേ പുതിയ പോസ്റ്റുകള്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ കഴിഞ്ഞാല്‍ തനിമലയാളം ഒാര്‍ഗ്‌, ചിന്ത ഒാര്‍ഗ്‌ എന്നിവിടങ്ങളില്‍ നിന്നും അപ്രത്യക്ഷമാകും. അതേ സമയം ചില പോസ്റ്റുകള്‍പ്രായമെത്തിയേ മരിക്കാറുള്ളു. ഉദാഹരണമായി, എണ്റ്റെ മറ്റൊരു ബ്ളോഗിലെ (ശിഖരവേരുകള്‍) പോസ്റ്റ്‌ (തുമ്പിക്കൈകള്‍ മുളയ്ക്കുന്നത്‌) ഏറെ ദിവസം മേല്‍പറഞ്ഞഒാര്‍ഗുകളില്‍ ഉണ്ടായിരുന്നു. ഒരുപക്ഷേഇപ്പൊഴും പഴയ പോസ്റ്റ്‌ ആയി കിടക്കുന്നുണ്ടാവാം. പക്ഷേ ചിലത്‌ അകാലമരണമടയുന്നു. അതിനെന്താവും കാരണമെന്നു അറിയാമെങ്കില്‍ഒന്നു പറഞ്ഞു തരണേ. ഏന്തായാലുംവളരെ നന്ദി. സിബു.

    ReplyDelete
  6. യാരിദ്, കൃത്യമായി ലിങ്ക് തരൂ, ഏത് പോസ്റ്റാണ് കാണാത്തതെന്ന്‌.

    ReplyDelete
  7. ഈ ഒരു ബ്ലോഗിലെ ഒരു പോസ്റ്റും ഗൂഗിളില്‍ മറ്റു ബ്ലോഗു പോസ്റ്റുകളെ പോലെ കാണിച്ചിട്ടില്ല

    ReplyDelete
  8. എന്റെ പോസ്റ്റുകള്‍ അപ്പോള്‍ ഗൂഗിളിലും വരുന്നില്ലേ?
    ചിന്തയില്‍ വരാത്തതു കൊണ്ടാണ് ഇങ്ങനെയിട്ടത്. കഴിഞ്ഞ രണ്ടു പോസ്റ്റുകളിനോടും ചിന്ത ഇതേ അവഗണന കാട്ടുന്നു.അതുവഴി നല്ല ട്രാഫിക് കിട്ടിക്കൊണ്ടിരുന്നതാണ് മുന്‍പ്‌.

    ReplyDelete
  9. ഇന്ന്‌ എന്റെ അറിവില്‍ 3 ബ്ലോഗുകളാണ് ഗൂഗിളില്‍ വരാത്തത്‌:

    http://mathilukalillathe.blogspot.com/, http://ananthapury.blogspot.com/, http://upabhokthakkal.blogspot.com/ ഞാന്‍ മുകളില്‍ പറഞ്ഞവ ചെയ്യാന്‍ ശ്രദ്ധിക്കണം.

    ഗൂഗിളില്‍ വരാഞ്ഞതുകൊണ്ടാവും ചിന്തയിലും വരാത്തത്‌

    ReplyDelete
  10. http://manmatham.blogspot.com/2007/10/blog-post_08.html
    http://manmatham.blogspot.com/2007/09/blog-post.html
    http://manmatham.blogspot.com/2008/03/blog-post.html
    http://manmatham.blogspot.com/2007/12/blog-post.html

    ഈ നാലു പേജുകള്‍ ഗൂഗിള്‍ കാണിക്കുന്നില്ല. മറ്റുളളവ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗൂഗിളിന് പ്രായപൂര്‍ത്തിയാകാത്തതാണോ കാരണം?

    ReplyDelete
  11. മാരീചന്റെ പോസ്റ്റുകളും ഞാന്‍ എന്റെ പ്രശ്നങ്ങളുടെ ലിസ്റ്റിലേയ്ക്കെടുത്തുവയ്ക്കാം. എന്തുകൊണ്ട് കാണിക്കുന്നില്ല എന്നറിയില്ല. ബ്ലോഗ് സെര്‍ച്ചിലില്ലെങ്കിലും വെബ് സെര്‍ച്ചില്‍ മാരീചന്റെ ആദ്യലിങ്ക്‌ വരുന്നുണ്ട്.(മറ്റുള്ളത്‌ പരിശോധിച്ചില്ല) അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണിക്കുന്ന വാണിംഗ് ഇതാണ്: “Some readers may find the content of this blog objectionable. In general, Google does not review nor do we endorse the content of this or any blog. For more information about our content policies, please visit the Blogger“. അതായത്‌ ധാരാ‍ളം പേര്‍ ഈ പോസ്റ്റ് ഫ്ലാഗ് ചെയ്തിട്ടുണ്ടെന്ന്‌. അതെന്തിനവര്‍ ചെയ്തു എന്നത്‌ വായനക്കാരോട് തന്നെ ചോദിക്കുക.

    ReplyDelete
  12. സിബു, അത് വായനക്കാര്‍ ചെയ്തതല്ല. ഞാന്‍ തന്നെ ചെയ്തതാണ്. സെറ്റിംഗ്സില്‍ അഡല്‍റ്റ് കണ്ടന്റാണോ അല്ലയോ എന്ന് ചോദിച്ചിരുന്നു. അതേയെന്ന് ഉത്തരം നല്‍കി. ഇന്നാണ് അത് ചെയ്തതും (ഏപ്രില്‍ അഞ്ച്, 2008). അതൊരു വിഷയമല്ല.

    ReplyDelete
  13. സിബു എല്ലാവരും ലിങ്ക് കൊടുക്കുന്ന് അതിനു ഞാന്‍ എന്താണു ചെയ്യെണ്ടത്
    കമ്മ്ന്റില്‍ ലിങ്കു കൊടുക്കുന്ന വിദ്യ കുടി ഒന്നു പറഞു തരണം

    ReplyDelete
  14. hi mashe,
    how can we arrane the post in groups/labels..instead of archives,,
    waiting for sugestions..

    gini

    ReplyDelete
  15. താങ്ങളുടെ ബ്ലോഗ്‌ നന്നായിരിക്കുന്നു, എന്റെ ബ്ലോഗ്‌ http://itworld-malayalamincomputer.blogspot.com/ കണ്ട്‌ അഭിപ്രായങ്ങള്‍ അയക്കണമേ, പക്ഷെ എന്തേ http://www.ckalari.com ല്‍ കണ്ടില്ല? വേഗം താങ്ങളുടെ ബ്ലോഗ്‌ www.ckalari.com ലെ മലയാള ബ്ലോഗ്‌ ജാലകത്തില്‍ സമര്‍പ്പിച്ച്‌ ബ്ലോഗ്‌ പ്രസിദ്ധമാക്കൂ

    ReplyDelete