...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Thursday, May 8, 2008

വരമൊഴിപ്പുതുമകൾ

വരമൊഴി 1.7.1 റിലീസ്‌ ചെയ്തു. ഇത്‌ പതിവു സ്ഥലത്തുനിന്നു തന്നെ ഡൗൺലോഡ്‌ ചെയ്യാം. ഫീച്ചറുകൾ ഇവയൊക്കെയാണ്‌:

- നേരെ യുണീക്കോഡിൽ എഡിറ്റ്‌ ചെയ്യാം; എക്സ്‌പോർട്ട്‌ ആവശ്യമില്ല
- യുണീക്കോഡ്‌ 5.1 ലെ പുതിയ ചില്ലുകൾ ഉപയോഗിക്കുന്നു.
- അഞ്ജലി പഴയതും പുതിയതുമായ ചില്ലുകളെ കാണിക്കും.
- അഞ്ജലിയിൽ ന്റ മൈക്രോസോഫ്റ്റ്‌ രീതിയിലും വരമൊഴി രീതിയിലും ഒരുപോലെ കാണിക്കുന്നു.
- അഞ്ജലിയിലെ കാണാൻ ക്ലിഷ്ടതയുള്ള സ്റ്റാക്കിംഗ്‌ കൂട്ടക്ഷരങ്ങൾ എടുത്തുമാറ്റിയിരിക്കുന്നു.
- വിസ്തയിലെ വരമൊഴി പ്രശ്നവും അഞ്ജലി പ്രശ്നവും തീർത്തിരിക്കുന്നു.
- വരമൊഴി ഇൻസ്റ്റാളർ തന്നെ ഫോണ്ട്‌, കീമാൻ, ആഡോണുകൾ എന്നിവയും ആവശ്യാനുസരണം ഇൻസ്റ്റാൾ ചെയ്യുന്നു
- മൊഴി സ്കീമിൽ R എന്നെഴുതിയാൽ ഋ എന്നും rr എന്നെഴുതിയാൽ ർ-യും വരുന്ന പോലെ ആക്കി. എന്നാൽ മുമ്പുപയോഗിച്ചുകൊണ്ടിരുന്ന രീതികളെല്ലാം അതുപോലെ വർക്ക്‌ ചെയ്യുകയും ചെയ്യും. അതായത്‌ paaRa എന്നെഴുതിയാൽ 'പാറ' തന്നെ വരും; ഋഷി എന്നെഴുതാൻ r^shi ധാരാളം മതി. എന്നാൽ ശരിയായ രീതി paarra, Rshi എന്നിങ്ങനെ ആണെന്നു മാത്രം.

20 comments:

  1. Thanks a lot. My Keyman kept crashing with the new computer- Vista. Hope this one goes better.

    ReplyDelete
  2. ഗുപ്താ, കീമാനിൽ വ്യത്യാസങ്ങളില്ല; ചില്ലുകൾ മാറ്റിയതൊഴികെ. അതുകൊണ്ട്‌ അത്‌ വിസ്തയിൽ ഇനിയും ക്രാഷ്‌ ചെയ്യാൻ നല്ല സാധ്യതയുണ്ട്‌ :(

    ReplyDelete
  3. നന്ദി.
    ആശംസകള്‍.
    T ഷര്‍ട്ടിന്റെ വില കണ്ടപ്പോള്‍ ഒന്നു ഞെട്ടി. പിന്നെയാണു
    click Here Varamozhi mannually
    കണ്ടത്.
    താങ്ക്സ്.

    ReplyDelete
  4. Ithinu thottu mumpathey release njan french keyboard layout setup cheytha oru systemthil ittu, appam keyman was not working . May be the tavulosoft engine has some problems. any way this one try out cheythu kalayaam, kollavunna oru editor ippalum malayalathil illa ennathoru kuravanu, NILA try cheythu, features undenkilum type cheythittu praanthu pidikkunnu. Cibu Nila use cheythittundo , athey poleyulla features adutha releasukalil plan undo?

    ReplyDelete
  5. മാഷെ..

    എന്റെ നന്ദി സ്വീകരിക്കണമേ..ഞാന്‍ ഡൌണ്‍ലോഡ് ചെയ്തു. ബൂലോകത്തില്‍ വരുവാന്‍ പറ്റിയത് മലയാളം ടൈപ്പുചെയ്യാന്‍ പറ്റിയതിനാലാണ്. ഇത്തരം നല്ലകാര്യങ്ങള്‍ പ്രതിഫലേഛയില്ലതെ ചെയ്യുന്ന താങ്കള്‍ക്ക് എല്ലാവിധ സൌഭാഗ്യങ്ങളും വന്നു ചേരട്ടേയെന്നു ആശംസിക്കുന്നു.
    സ്നേഹപൂര്‍വ്വം..

    ReplyDelete
  6. In my ubuntu machine varamozhi was not displaying fonts correctly(Font matweb was there). Anyway I hope this would solve the issue and I can use varmozhi in linux also.

    ReplyDelete
  7. സിബൂ ഒരു Thanks പറയണമെന്ന് രണ്ടു വര്‍ഷമായി ആലൊചിക്കുന്നു - ദേ പറഞ്ഞു - “താങ്ക്സ്”

    ReplyDelete
  8. ഗുണാളാ.. ഇല്ല അങ്ങനെ ഒരു പ്ലാനും ഇല്ല. നോട്ട്‌പാഡ്‌ പോലെ സിമ്പിളായ ഒരു അപ്ലിക്കേഷൻ ആയിത്തന്നെയായി വരമൊഴിയെ കൊണ്ടുപോകാനാണ്‌ താൽപര്യം . പകരം, ശ്രദ്ധമുഴുവൻ മലയാളം ടൈപ്പ്‌ ചെയ്യുന്നതെങ്ങനെ എളുപ്പമാക്കാം എന്നതിലെയ്ക്ക്‌ തന്നെ ഇടും. അതിലുള്ള എന്റെ എക്സ്പെരിമെന്റ്സ്‌ പ്രദർശിപ്പാനുള്ള ഇടമാണ്‌ സത്യത്തിൽ വരമൊഴി എഡിറ്റർ. ഇനി ആർക്കെങ്കിലും വരമൊഴി ഉപയോഗിച്ച്‌ ധാരാളം റിച്ച്‌ എഡിറ്റിംഗ്‌ ഫീച്ചറുകളുള്ള ഒന്നുണ്ടാക്കാൻ താൽപര്യമുണ്ടെങ്കിൽ അതും ആവാമല്ലോ.. കോഡും മറ്റും ഓപ്പണാണല്ലോ.

    കുതിരവട്ടാ, വരമൊഴി ലിനക്സിൽ(cygwin) ഡെവലപ്‌ ചെയ്ത്‌ വിൻഡോസിൽ പാക്കേജ്‌ ചെയ്തെടുക്കുന്ന ഒരു എഡിറ്ററാണ്‌. അതുകൊണ്ട്‌ ലിനക്സിൽ എന്തായാലും വർക്ക്‌ ചെയ്യും. പിന്നെ, ഉബുണ്ടുവിൽ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെ, യുണീക്കോഡ്‌ റെണ്ടറിംഗ്‌ പ്രശ്നങ്ങൾ തീർക്കുന്നതെങ്ങനെ എന്നൊന്നും എനിക്കത്ര വശം പോരാ.. അതിനായി SMC സൈറ്റ്‌ കാണൂ.

    ReplyDelete
  9. ഇന്നു രാവിലെയും വിചാരിച്ചതേയുള്ളൂ, google
    transliteration എത്ര ഭേദം, ഒരു വിൻ‌ഡൊയിൽ type ചെയ്ത് അതിൽ നിന്നു തന്നെ കൊപ്പി ചെയ്യാമല്ലൊ. Just that,it try to be bit too smart :-(

    അപ്പൊഴെക്കും പുതിയ വരമൊഴി എത്തിക്കഴിഞ്ഞു. താങ്ക്സ് ഉണ്ടേ!!! (നന്ദി മാത്രമേ ഉള്ളൂ!!!)

    ReplyDelete
  10. ബാബൂ, ഗൂഗിളും വരമൊഴിയും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ടേ.. പിന്നെ, ഫിലോസഫിയിലും. വരമൊഴി ഒരു കൃത്യമായ ട്രാൻസ്‌ലിറ്ററേഷൻ അടിസ്ഥാനമാക്കിയാണ്‌. കുറേ സിമ്പ്ലിഫിക്കേഷൻസ്‌ ചെയ്തിട്ടുണ്ടന്നേ ഉള്ളൂ. എന്നാൽ ഗൂഗിളാവട്ടേ, അങ്ങനെ ഒരു സ്കീം ബേസ്ഡല്ല; അതൊരു വലിയ ലേണിംഗ്‌ സിസ്റ്റമാണ്‌. ഓരോരുത്തരും സെലക്റ്റ്‌ ചെയ്യുന്നതിനനുസരിച്ച്‌ ശരിയായ രീതികൾ പഠിച്ചുകൊണ്ടിരിക്കും. രണ്ടിനും രണ്ടിന്റേതായ ഗുണവും ദോഷവുമുണ്ട്‌.

    ReplyDelete
  11. സിബു,
    ഈ സ്ക്രീന്ഷോട്ട് നോക്കൂ. പുതിയ വരമൊഴിയില് എക്ഷ്പൊര്ട് ചെയ്താലും പ്രശ്നങ്ങള് ഉണ്ട്.

    ReplyDelete
  12. സിബൂ, നന്ദി, പുതിയ വരമൊഴിയ്ക്ക്. പുതിയത് (1.7.1 )ഇൻസ്റ്റാൾ ചെയ്തു അതിന്റെ കൂടെയുള്ള കീമാൻ 1.0.3 ഉം. ഇപ്പോൾ ചില്ലുകളൊക്കെ വട്ടത്തിനകത്തെ R ആയി മാറി. നോട്ട്പാഡിൽ ഫോണ്ട് അഞ്ജലിയാണെങ്കിൽ കുഴപ്പമില്ല. പക്ഷെ രചനയാക്കിയാൽ ചില്ലുകൾ മാറും. വരമൊഴിയിലെ ഉനികോഡിനു പ്രശ്നമില്ല പക്ഷേ വിക്കി പോലുള്ളിടത്തു പേസ്റ്റു ചെയ്യുമ്പോൾ ചിലുകൾ വീണ്ടും R ആയി മാറുന്നു. മൊഴി 1.1.0 യ്ക്ക് ഈ കുഴപ്പമുണ്ടായിരുന്നില്ല. അഞ്ജലിയുടെ പുതിയ വെർഷൻ തന്നെയാണുപയോഗിക്കുന്നത്. അതു നോക്കി.

    ReplyDelete
  13. കുതിരവട്ടന്‍,
    ഗ്നു/ലിനക്സില്‍ മലയാളം കോപി പേസ്റ്റ് ചെയ്ത് എഴുതേണ്ട കാര്യമൊന്നുമില്ലല്ലോ. സ്വനലേഖ ട്രാന്‍സ്ലിറ്ററേഷന്‍ ബേസ്ഡ് Input method ആണു്. ഇനിയിപ്പൊ മൊഴി സ്കീം തന്നെ വേണമെന്നുണ്ടെങ്കില്‍ ഏവൂരാന്‍ജിയുടെ മൊഴിയും ഉണ്ടല്ലോ. എല്ലാ ലിങ്കുകളും http://smc.org.in ല്‍ ഉണ്ടു്.

    വെള്ളെഴുത്തു്,
    നിങ്ങള്‍ അഞ്ജലി ഫോണ്ടു് ഉപയോഗിക്കുകയാണെങ്കില്‍ മാത്രമേ അറ്റോമിക്‍ ചില്ലു കാണുള്ളൂ. ബാക്കിയുള്ള രചന, മീര, ദ്യുതി, ലോഹിത്, സാമ്യക്, ലഘുമലയാളം, സുറുമ, malOtf തുടങ്ങിയവയിലൊന്നും അവ കാണില്ല.

    ReplyDelete
  14. വെള്ളെഴുത്ത്‌, സന്തോഷ്‌ പറഞ്ഞപോലെ, രചന ഇപ്പോഴും യുണീക്കൊഡ്‌ 5.1ൽ എത്തിയിട്ടില്ലാത്തതിനാലാണങ്ങനെ. രചന 5.1 ആവും വരേയ്ക്കും അഞ്ജലി ഉപയോഗിക്കുകയേ പോംവഴിയുപദേശിക്കാനുള്ളൂ.

    കുതിരവട്ടൻ, ലിനക്സിലെ perl/Tk, എന്തുകൊണ്ട്‌ ശരിയായ റെൻഡറിംഗ്‌ എഞ്ചിൻ ഉപയോഗിക്കുന്നില്ല എന്നെനിക്കറിയില്ല. അതുപോലെ, geditൽ കോപ്പിചെയ്തതിൽ ചില്ലുകൾ വേറേ പോലെ വരുന്നതിനുകാരണം, രചനയിലില്ലാത്തതിനാൽ ചില്ലുകളത്‌ കുറുമ്പി ഫോണ്ടിൽ നിന്നും എടുക്കുന്നതിനാലാണ്‌. ഡിഫാൾട്ട്‌ ഫോണ്ട്‌ കുറുമ്പിയോ അഞ്ജലിയോ ആക്കിയാൽ പ്രശ്നം തീരേണ്ടതാണ്‌.

    ReplyDelete
  15. സ്വനലേഖ പണ്ടു ഉപയോഗിച്ചു നോക്കി ഇഷ്ടപ്പെടാതിരുന്നതാണ്‍. ഏവൂരാന്റെ മൊഴി ഇപ്പൊ നോക്കി ഇഷ്ടപ്പെട്ടു. ഞാന്‍ ഇപ്പോള്‍ ജിഎഡിറ്റില്‍ ടൈപ്പ് ചെയ്തിട്ടു കമന്റ് ബോക്സില്‍ പേസ്റ്റ് ചെയ്യുകയാണ്‍. നേരിട്ടു കമന്റ് ബോക്സില്‍ ടൈപ്പ് ചെയ്യാന്‍ എന്തെന്കിലും വഴിയുണ്ടോ?

    ReplyDelete
  16. കുതിരവട്ടാ,
    ഇത് SMC list ല്‍ ചോദിക്കൂ.
    http://libregeek.blogspot.com/2008/04/ubuntu-804-review-by-malayalam-user.html ഒരു വഴി ഇതിലുണ്ട്. scim-bridge ഉപയോഗിച്ചുള്ള വഴി ഏവൂരാന്റെ ബ്ലോഗിലുമുണ്ട്.

    ReplyDelete
  17. സിബൂ,
    ഒരുവിധം എല്ലാ മലയാളം ഫോണ്ടുകളും ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. പുതിയ രീതിയിലെ ചില്ലാണെന്നു തോന്നുന്നു, ഒരു ചതുരം മാത്രം കാണുന്നു. പുതിയ ‘അഞ്ജലി’ എവിടെ കിട്ടും?

    (പുതിയ ഫോണ്ടിട്ടാല്‍ പ്രശ്നം തീരുമെന്നു കരുതുന്നു.)

    ReplyDelete
  18. ഇപ്പൊഴുള്ള അഞ്ജലി ഫോണ്ട്‌ ഡിലീറ്റ്‌ ചെയ്ത്‌ വരമൊഴി ഒന്നുകൂടി ഇൻസ്റ്റാൾ ചെയ്താൽ എല്ലാം ശരിയാവേണ്ടതാണ്‌. അല്ലെങ്കിൽ ഇവിടെ നിന്നും എടുത്തൊളൂ

    ReplyDelete
  19. ആ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല. http://varamozhi.wikia.com/wiki/Varamozhi നിന്നും അഞ്ജലി ഡൌണ്‍‌ലോഡ് ചെയ്തിരുന്നു മുന്‍പ് തന്നെ. ഇപ്പോള്‍ അത് ഡിലീറ്റ് ചെയ്ത് വരമൊഴി വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്തു.

    ഈ ബ്ലോഗിലെ അവസാന രണ്ട് പോസ്റ്റുകള്‍ പുതിയ ചില്ലുപയോഗിച്ച് എഴുതിയതാണെങ്കില്‍ ആ ചില്ലുകള്‍ കാണാം. എന്നാല്‍ സിബുവിന്റെ കമന്റില്‍ ഇപ്പോളും ചതുരങ്ങള്‍ തന്നെ.

    പുതിയ വരമൊഴിയിലെഴുതി export ചെയ്യുമ്പോള്‍ ചില്ല് കാണുന്നുണ്ട്.
    നന്ദി.

    ReplyDelete
  20. ആ ലിങ്ക്‌ തെറ്റിപ്പോയി. ഈ ലിങ്ക്‌ ആണുദ്ദേശിച്ചത്‌.

    ഫോണ്ട്‌ സെറ്റിംഗ്സ്‌ ശരിയാണെന്നുറപ്പുവരുത്തുമോ? എനിക്ക്‌ സ്ക്രീൻഷോട്ടുകൾ അയച്ചുതന്നാൽ എന്താണ്‌ പ്രശ്നമെന്നുപറയാൻ എളുപ്പമാണ്‌.

    ReplyDelete