...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Friday, October 19, 2007

വരമൊഴിക്ക്‌ ഗൂഗിള്‍ മറുമൊഴി

എല്ലാം ഈ ലിങ്ക്‌ പറയും: http://www.google.com/transliterate/indic/Malayalam

വരമൊഴിയും മൊഴിയും ഒക്കേയും മറന്നേക്കൂ.. മലയാളം മംഗ്ലീഷില്‍ ചുമ്മാ അങ്ങ്‌ എഴുതുക.

തെറ്റുകള്‍ക്ക് എന്തെങ്കിലും പാറ്റേണ്‍ കാണുന്നുണ്ടെങ്കില്‍ അറിയിക്കുക. മഷീന്‍ ലേണിംഗ് ആണ് ഉള്ളില്‍ ചെയ്യുന്നത്‌. അതുകൊണ്ട് പലതും പഠിച്ചുവരാന്‍ സമയമെടുക്കും. എന്നാല്‍ ചെറുതും സാധാരണ കാണുന്നതുമായ വാക്കുകള്‍ എല്ലാം ശരിക്ക്‌ തന്നെ വരേണ്ടതാണ്.

(ഒരു കാര്യംകൂടി ഗൂഗിളില്‍ ഞാനും ഉമേഷും കൂടി ചെയ്തതാണ് ഇത് എന്നൊരു കിംവദന്തിയെ കെട്ടഴിച്ചുവിടരുതേ)

72 comments:

 1. നന്നായിരിക്കുന്നു.. നല്ല UI ...
  പെട്ടെന്ന് കണ്ട രണ്ട് പ്രശ്നങ്ങള്

  Raam -> രാം (expected റാം )
  enthE ->എന്തെ (എന്തേ)

  ReplyDelete
 2. അപ്പൊ നിങ്ങള്‍ ഇതിന്റെ പിന്നില്‍ പനിതിട്ടില്ലേ? ഇതു അവിടെ ടൈപ്പ് ചെയ്തതാണ്.

  അവിടെ ‘ണ’ അടിക്കാന്‍ പറ്റിയില്ല :-(

  ReplyDelete
 3. Thanks a lot cibu for the info, there are tool to type tamil also. I think now anyone can type in any indian language without any problem. google is great!!!

  ReplyDelete
 4. പരിശോധിച്ചു. നന്നായി വരുന്നുണ്ട് . അഭിനന്ദനങ്ങള്‍ . ഇതു ഗൂഗിളില്‍ ടൈപ് ചെയ്തതാ .

  ReplyDelete
 5. വളരെ സന്തോഷം. ഇതും അവിടെ ടൈപ്പ് ചെയ്തത് ആണ്. ( ഒന്നിച്ച് എഴുതുമ്പോള്‍ ചില പ്രശ്നം കാണുന്നു.)'pRaSnanngaL' ennezhuthaan patiyilla.

  ReplyDelete
 6. പ്രശ്നങ്ങള്‍ = prasnangal എന്ന് സിമ്പിളായി എഴുതിയാല്‍ പോരേ?

  raam, enthe, panithittille എന്നിവയില്‍ വാക്കില്‍ ക്ലിക്ക് ചെയ്താല്‍ ഉദ്ദേശിക്കുന്നത്‌ സെലക്റ്റ് ചെയ്യാം. പതുക്കെ ഗൂഗിള്‍ പഠിക്കും :)

  ReplyDelete
 7. ചില്ല് എങ്ങനെ എഴുതും? പ്രത്യേകിച്ച് വല്ലതും ചെയ്യണോ? ഞാന്‍ ശ്രമിച്ചിട്ട് പറ്റുന്നില്ല!!!

  ReplyDelete
 8. ബുദ്ധിയുള്ള കമ്പ്യൂട്ടര്‍ എന്ന വിശേഷണം അന്വര്‍ഥമാക്കുന്നത് മിക്കപ്പോഴും ഗൂഗിള്‍ ആണല്ലോ. ഇതും നന്നായി. മെഷീന്‍ ലേണിങ് നല്ല സാങ്കേതികതയാണ്, എല്ലാവര്‍ക്കും അവരവരുടെ പാറ്റേണുകള്‍ ഉപയോഗിച്ചു ശീലിക്കാം.

  ReplyDelete
 9. Cibu chettaa,
  I could not type ഞ്ഞ. Sorry for english. My keyman stalled.

  ReplyDelete
 10. ജിന്‍സ്ബോണ്ടേ, ദില്‍ബാ, എഴുതാനുദ്ദേശിച്ച വാക്കേതാണ് എന്ന്‌ പറയൂ.. ഒറ്റ അക്ഷരമായി പറയുന്നതില്‍ കാര്യമില്ല. ഓരോ ഇംഗ്ലീഷ് അക്ഷരവും അതിന്റെ കോണ്ടക്സ്റ്റ് നോക്കിയാണ്‍ മലയാളത്തിലേയ്ക്ക്‌ കണ്‍‌വെര്‍ട്ട് ചെയ്യുന്നത്‌. ഞാന്‍ വിന്‍‌ഡോസില്‍ മാത്രമേ നോക്കിയുള്ളൂ. ഫയര്‍ഫോക്സ് 3, ഐ‌ഇ7 എന്നിവയില്‍ avan എന്നെഴുതുമ്പോള്‍ ചില്ല്‌ വരുന്നുണ്ട്.

  ReplyDelete
 11. 'Na' വരുന്നില്ല, പകരം 'ന' വരുന്നു

  ReplyDelete
 12. ഇതു കൊള്ളാലോ . ഇനി ഇപ്പോ ഇവിടെ ടൈപ്പ് ചെയ്യാം ഗൂഗിള്‍ പഠിക്കട്ടെ.

  ReplyDelete
 13. ശരിയാക്കി ചേട്ടായി...
  ഞാന്‍ അതു പഠിപ്പിച്ചു കൊടുത്തു...

  പിന്നെ ഈ സദ്‌വാരം എങ്ങനെ എഴുതും? കീ ബോര്‍ഡില്‍ ZWNJ ഒന്നും കണ്ടില്ല...

  പുതിയ വല്ല രീതിയും ആണോ?

  anyway, i liked it...
  hope it reduces a lot work for many!!!
  me got used to Lalitha so no worry!!

  ReplyDelete
 14. നന്നായിരിക്കുന്നു. ഗൂഗിളെങ്കിലും നമുക്കു വേണ്ടി, നമ്മുടെ ഭാഷക്കു വേണ്ടി ഇതു പോലെ ചെയ്യുന്നില്ലായിരുന്നെങ്കില്‍് കുറച്ചു കാലത്തിനു ശേഷം നമ്മുടെ മാതൃഭാഷ മണ്ണടിഞ്ഞു പോയേനെ.
  ഇത്രയും അവിടെ ടൈപ് ചെയ്തതാണ്.
  ഞാന്‍ ഇതു വരെ Quillpad ആണ് യൂസ് ചെയ്തിരുന്നത്‌. അതുമായി നോക്കുമ്പോള്‍ അത്ര വേഗത്തില്‍ ടൈപ് ചെയ്യാന്‍ പറ്റുന്നില്ല. Quillpad ഒന്നു ടെസ്റ്റ് ചെയ്തു നോക്കൂ.-http://www.quillpad.com/malayalam/

  ReplyDelete
 15. നല്ല പോസ്റ്റ്.
  നല്ല ടൂള്‍.
  അതിലും നല്ല ടിപ്പണി.

  ReplyDelete
 16. സദ്‌വാരം മാത്രമല്ല പ്രശ്നം. ജോയ്നര്‍മാരെ ഓര്‍ത്തു്വെക്കാന്‍ ഗൂഗിളിനു് സൌകര്യമില്ലാത്തതു് കൊണ്ട് എന്റെ പേരു് ഞാന്‍ എന്നും എഡിറ്റ് ചെയ്തോണ്ടിരിക്കണം.(ആണവചില്ല് വരുന്നതു് വരെ). അല്ലെങ്കില്‍ ആ ഗൂഗിള്‍ പേജു് അടക്കാതെ വെച്ചോണ്ടിരിക്കണം.
  കൊയ്‌രാളയുടെ കാര്യം നോണ്‍ജോയ്നര്‍ ശരിയാക്കുന്നതു് വരെ കട്ടപ്പൊക.

  എന്തായാലും സംഭവം കൊള്ളാം.(നാണമില്ലേടോ തനിക്കു് (എനിക്കു്) എപ്പഴും കുറ്റം പറഞ്ഞു് നടക്കാന്‍)

  ReplyDelete
 17. വെറുതെ അങ്ങ് ടൈപ്പ് ചെയ്യുക. ശരിക്കും അത് തന്നെ. എന്നാ കൌതുകം. എന്റെ വല്യ പ്രശ്നങ്ങളില്‍ ഒന്നായിരുന്നു ഈ "സൗന്ദര്യം" എന്ന വാക്കിലെ "സൗ". അതും ഇവിടെ ശരിയായി. എന്തായാലും ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിമാനിക്കാം.

  ഇത് അതില്‍ ടൈപ്പ് ചെയ്തതാണ്.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 18. ഇതു നന്നായി. നന്ദിയുണ്ട് വളരെയധികം.

  ReplyDelete
 19. മൊത്തത്തില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്..
  ശരിയായി വരുമായിരിക്കും.. അല്ലാതെയെവിടെപ്പോകാനാ..

  ReplyDelete
 20. ഒരാള് ആദ്യം എഴുതുന്നത് സ്വന്തം പേരായിരിക്കും എന്നാണു കരുതിയിരുന്നത്. എന്നാല്‍ എന്റെ അനുഭവം അതല്ലല്ലോ തെളിയിക്കുന്നത്. സൌന്ദര്യം ഭൌതികം ഈ വാക്കുകളെല്ലാം കിട്ടുന്നുന്ടെല്ലോ. ഉഗ്രന്‍ പരിപാടി.

  those where typed using the new tool, you introduced. fabulous. nothing less could be said.

  ReplyDelete
 21. ഹൊ! ആദ്യം ഒന്നമ്പരന്നു. ഞാന്‍ ha ടൈപ്പ് ചെയ്ത് സ്പേസ് അടിച്ചപ്പോള്‍ ഒന്നും വരുന്നില്ല. പിന്നെയല്ലേ കാര്യം മനസ്സിലായത്; ഫുള്‍ വാക്ക് ടൈപ്പ് ചെയ്യണം എന്ന്. വലിയ കുഴപ്പമൊന്നും കാണുന്നില്ല. ഇതു മൊത്തം അവിടെ ടൈപ്പ് ചെയ്തതാണ്.

  ReplyDelete
 22. ഇതു വളരെ ഭംഗിയായിരിക്കുന്നു :) നന്ദി

  ReplyDelete
 23. സംഭവം കൊള്ളാം... എഡിറ്റ് ചെയ്യുവാനുള്ള ഓപ്ഷന്‍ വളരെ നന്നായിരിക്കുന്നു. ഫയര്‍‌ഫോക്സില്(മൂന്നിലല്ല, രണ്ടില്‍)‍ ചില്ല് ശരിയായല്ല കാണിക്കുന്നത്. ഈ സ്പേസ് ബാര്‍ അടിക്കുമ്പോള്‍ മാത്രം വാക്ക് മലയാളത്തിലാവുന്നത് അത്ര നന്നെന്ന് തോന്നിയില്ല. ഒരു പ്രിവ്യൂ പാനല്‍ കൂടി ഉണ്ടായിരുന്നെങ്കില്‍, അതാവുമായിരുന്നില്ലേ കൂടുതല്‍ നല്ലത്? മലയാളത്തിലായ ശേഷം, ആ വാക്കിന്റെ ഇംഗ്ലീഷില്‍ പോയി എഡിറ്റ് ചെയ്യണമെങ്കില്‍ എന്തു ചെയ്യണം? കീ-മാന്‍ പോലെയൊരു യൂട്ടിലിറ്റി ഗൂഗിള്‍ നിര്‍മ്മിക്കുമോ?
  --

  ReplyDelete
 24. ഉപയോഗിച്ചു നോക്കി. ഒരു പ്രയാസവും തോന്നിയില്ല.

  ReplyDelete
 25. തല്ലുകൊള്ളും
  എന്നെങ്ങനെ എഴുതിയിട്ടും കൊള്ളുന്നില്ല. മെഷീനെ ഈ വിദ്യ എങ്ങനെ പഠിപ്പിക്കും? രണ്ടെണ്ണം പൊട്ടിക്കട്ടോ?

  ReplyDelete
 26. സമയം കിട്ടുമ്പോള്‍ ടൈപ്പ് ചെയ്ത് സേവ് ചെയ്ത് വച്ചിട്ട് സൌകര്യപ്പെടുമ്പോള്‍ പോസ്റ്റ് ചെയ്യുകയാണെന്റെ പതിവ്. ഇതിലും സേവ് ചെയ്ത് വക്കാന്‍ പറ്റുമോ.

  ReplyDelete
 27. ഉപയോഗിച്ചത്രയും വളരെ നന്നായി തോന്നി. :)
  ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് ഹ്യദയം നിറഞ്ഞ നന്ദി.

  ReplyDelete
 28. സിദ്ധാര്‍ത്ഥാ don't do, don't do. എനിക്ക് തല്ലുകൊള്ളിക്കാന്‍ പറ്റുന്നുണ്ട്. ഇതാ കണ്ടില്ലേ.

  ReplyDelete
 29. ത്രിശങ്കൂന്ന് എങ്ങെനാ എഴുതുന്നത്?

  Please comment on my blogroll. Thrisanku Kerala Blog Roll

  ReplyDelete
 30. പൂര്‍ണ്ണമായും ഇം‍പ്രസ്സ്ഡ്! ഗ്രേയ്റ്റ് വര്‍ക്ക്!

  ReplyDelete
 31. സിബു ചേട്ടാ,
  ഇപ്പൊ ശരിയായി. ആരെങ്കിലും പഠിപ്പിച്ചതാണോ എന്നറിയില്ല. കലക്കന്‍ സെറ്റപ്പ് തന്നെ എന്തായാലും. ഗൂഗിളിനോട് ഇതിനുള്ള നന്ദി എന്നും ഉണ്ടായിരിക്കും മലയാളത്തിനും മലയാളികള്‍ക്കും.

  ReplyDelete
 32. ചെറിയ സംശയങ്ങള്‍ക്കൊക്കെയുള്ള ഉത്തരങ്ങള്‍ ഈ സൈറ്റിലുണ്ട്: http://www.google.com/transliterate/indic/about_ml.html

  എഴുതിയത്‌ ഉദ്ദേശിച്ചപോലെയല്ല വന്നതെങ്കില്‍ വാക്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. വേറേ ഓപ്ഷന്‍സ് കാണിക്കും. മിക്കവാറും അതിലുദ്ദേശിച്ചതുണ്ടാവും.

  ത്രിശങ്കു എന്ന്‌ thrishanku എന്നെഴുതി കിട്ടുന്നതില്‍ ക്ലിക്ക് ചെയ്യൂ. എന്തായാലും ഇതൊരു ബഗാണെന്ന്‌ തോന്നുന്നു.

  ഹരീ, എഴുതിയ ഇംഗ്ലീഷ് വാക്ക്‌ തിരുത്തണമെങ്കില്‍ 2 തവണ ബാക്ക്സ്പേസ് അടിച്ചാല്‍ മതി. മലയാളം പഴയ ഇംഗ്ലീഷ് ആയി മാറും. ഫയര്‍ഫോക്സ് 2-ല്‍ ചില്ല് സ്വതേ കാണാറില്ലല്ലോ.. ഗൂഗിള്‍ എന്തിനി ചെയ്യും എന്നതിനെ പറ്റി ഞാന്‍ പറയാന്‍ പാടില്ല. പബ്ലിക്കായതിനെ പറ്റി മാത്രമേ സംസാരിക്കാന്‍ പറ്റൂ :( ഞാന്‍ പറഞ്ഞല്ലോ ഇത്‌ മെഷീന്‍ ലേണീംഗ് ആണ്. അതുകൊണ്ട് സെര്‍വറിനോട് ചോദിച്ചാലേ എഴുതിയ വാക്കിന്റെ മലയാളം കിട്ടൂ. ഓരോ കീപ്രെസ്സിലും സെര്‍വറിനോട് ചോദിക്കാന്‍ പറ്റില്ലല്ലോ. മാത്രവുമല്ല, മൊത്തം വാക്കിന്റെ കോണ്ടക്സ്റ്റിലേ അതിന്റെ കണ്‍‌വെര്‍ഷന് സാംഗത്യമുള്ളൂ. പകുതിയില്‍ ചെയ്താല്‍ കിട്ടുന്നത്‌ ഒരു ഉപകാരവുമില്ലാത്ത ഒന്നായിരിക്കും.

  റാല്‍മിനോഫേ, zwnj പ്രശ്നമാണ്.. ഇതുവരെ വഴിയൊന്നും ഞാന്‍ കണ്ടില്ല.

  അങ്കിളേ.. ഇതില്‍ സേവ്‌ ചെയ്യാന്‍ പറ്റില്ല. മാത്രവുമല്ല അവിടെ നേരിട്ട് ടൈപ്പ് ചെയ്തതുമാത്രമേ മലയാളമാവൂ.. പെരിങ്ങോടന്റെ മലയാളം ഓണ്‍‌ലൈന്‍ പോലെ എന്ന്‌ കൂട്ടിയാല്‍ മതി.

  ReplyDelete
 33. വളരെ മനോഹരമായിരിക്കുന്നു. Capital-small combinations ഒന്നും ചെയ്യേണ്ട കാര്യമില്ല എന്നുള്ളത് വളരെ ഉപകാരപ്രദം ആണ്. അഭിനന്ദനങ്ങള്‍

  ദില്‍ബൂ ...... nja എന്ന് ടൈപ്പ് ചെയ്തിട്ട് ആ വാക്കില്‍ ഒന്നു വീണ്ടും ക്ലിക്ക് ചെയ്‌താല്‍ 'ഞ നഞ ഞ്ഞ ന്ഞ' മുതലായ അക്ഷരങ്ങള്‍ എല്ലാം സെലക്റ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടല്ലോ . അത് പോലെ സിദ്ധാര്തന്റെ തല്ലുകൊള്ളലും . വെറുതെ thallukollal എന്ന് ടൈപ് ചെയ്യൂ. എന്നിട്ട് കിട്ടുന്ന 'തല്ലുകൊല്ലാല്‍ ' ല്‍ ഒന്നു ക്ലിക്കൂ. അപ്പോക്കാണം കളി.

  ഹരീ ... എഡിറ്റ് ചെയ്യേണ്ട മലയാളം വാക്കിന്റെ അവസാനം കൊണ്ടു വച്ച് ഒരു ബാക്ക് സ്പേസ് അടിച്ചാല്‍ ഇംഗ്ലീഷ് വാക്ക് കിട്ടുന്നുണ്ട് അവിടെ എഡിറ്റ് ചെയ്യാം .

  ത്രിശങ്കു ഞാനും കുറേ നോക്കി ... കിം ഫലം .

  എന്തായാലും സംഭവം രസിച്ചു..:)

  ReplyDelete
 34. ശ്ശെ ... ഞാന്‍ എല്ലാം വെറുതെ എഴുതി.. അതിനു മുന്‍പ് സിബു പോസ്റ്റ് ചെയ്തു ...

  ഞാന്‍ കളിക്കുന്നില്ല.. :(

  ReplyDelete
 35. ത്രിശന്കു എന്നു കിട്ടി.

  edit-ല്‍ നിന്നും ‘ശ‘ select ചെയ്യേണ്ടി വന്നു.

  ReplyDelete
 36. ഇപ്പോള്‍ ത്രിശങ്കു ഓക്കെ. :)

  ReplyDelete
 37. വളരെ നല്ല സംരംഭം. ഗൂഗില്‍ വീണ്ടും അടിച്ചു ഒരു ഗോള്‍.
  അതിവിടെ കാട്ടിത്തന്ന സിബൂഗിളിനു നന്ദി.
  ഇത് അവിടെ ടൈപ്പ് ചെയ്തതല്ല. അവിടെ ടൈപ്പു ചെയ്തു നോക്കിയതൊക്കെ കടിച്ചാല്‍‌ പൊട്ടാത്ത മൊഴിയായിരുന്നു. മിക്കവാറും എല്ലാം പൊട്ടി. കുഡോസ് ഗൂഗിള്‍!

  ReplyDelete
 38. ഇതു കൊള്ളാമല്ലോ പരിപാടി. ഞാനിപ്പൊത്തനെ രണ്ട് പേര്‍ക്ക് ലിങ്ക് കൊടുത്തു. കാണിച്ചു തന്നതിന് സിബുചേട്ടന് നന്ദി.
  ഗൂഗിളിന്‍റെ ഓഎസ് ഇനി എന്നാണാവോ വരുന്നത്

  ReplyDelete
 39. എന്ത് പറയാന്‍ .അടിപൊളി എന്ന വാക്ക് ഉപയോഗിക്കാന്‍ ഇഷ്ടമല്ല എങ്കിലും പറഞ്ഞുപോകുന്നു

  ReplyDelete
 40. ഗ്രേറ്റ്. ഹിന്ദിയും എഴുതാം.

  ReplyDelete
 41. ഫയര്‍ഫോക്സ് 2 ല്‍ ചില്ലു് സാധാരണ കാണാറില്ല എന്നു് കരുതി ജോയ്നര്‍ ഒഴിവാക്കേണ്ടിയിരുന്നില്ല, പ്രത്യേകം കോഡ് മുഖാന്തിരം. അതവിടെ കിടന്നോട്ടെ. സ്റ്റൈല്‍ ഷീറ്റില്‍ രചനയോ അഞ്ജലിയോ കൊടുത്താല്‍ ഫയര്‍ഫോക്സ് 2-ലും ചില്ല് കാണാം. അങ്ങനെയല്ലേ എന്റെ ബ്ലോഗു് ഫയര്‍ഫോക്സ് 2-ല്‍ നല്ല വൃത്തിയില്‍ കാണുന്നതു്.
  സ്ക്രീന്‍ഷോട്ട് വേണമെങ്കി പറഞ്ഞാ മതി.

  ReplyDelete
 42. സിബു. ഗ്രേയ്റ്റ് വര്‍ക്ക്.പക്ഷേ “വൌ“ ന്ന് അടിയ്കാന്‍ പറ്റിയില്ല. അതോണ്ട് വൌ ഗ്രേയ്റ്റ് വര്‍ക്ക് ന്ന് വായിക്കൂ വായിക്കുമ്പോ....

  ബ്രാവോ സുലു സിബൂനും കൂട്ടര്‍ക്കും.

  അതുല്യ

  ReplyDelete
 43. நி போறயா? எப்போ வருவாய் திரும்பி? என்னுடைய அன்பே எல்லாரிடவும் சொல்லுங்கள்.

  സിബു തമിഴില്‍ ഒട്ടും ബഗ്ഗില്ല. കാപ്പിറ്റല്‍ സ്മാള്‍ എന്ന ഷിഫ്റ്റ് പ്രൊബ്ലോം ഇല്ല. ഗ്രേയ്റ്റ്
  ரொம்ப சந்தோஷம்.

  ReplyDelete
 44. ഗൂഗിളിന്റെ സ്കോറിംഗ് കൂടുന്നു. നന്ദി കാണിച്ചു തന്നതിന്.

  ReplyDelete
 45. മംഗ്ളീഷില്‍ ടൈപ്പ് ചെയ്യുന്നവര്‍ക്ക് ഇനി കഫേകളില്‍ നിന്നും ടൈപ്പ് ചെയ്യാം... നാം ഒരിക്കല്‍ കൂടി ഗൂഗിളിള്‍ ടീമിന് നന്ദി പറയേണ്ടിയിരിക്കുന്നു.

  ReplyDelete
 46. സംഭവംകൊള്ളാം.

  തെറ്റുകള്‍ ഒക്കെ വരുന്നുണ്ട്. റീമ എന്ന് ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ലെന്ന് ഭാര്യയുടെ പരാതി....

  വരമൊഴിയെ മറക്കാനൊന്നും പറ്റില്ല.

  ReplyDelete
 47. ഓപനുകളും സാധ്യതകളും ചാടിക്കേറി വരുന്നല്ലൊ. അതില്ലാതാക്കന്‍ പറ്റുമോ? എങ്ങനെ സേവും?

  ReplyDelete
 48. " വൈരുദ്ധ്യാധിഷ്ഠിത ഭൌതിക വാദം " എന്ന് ടൈപ്പ് ചെയ്തു. ഇനി എന്തും ടൈപ്പ് ചെയ്യാം :-)
  വാക്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്പെല്‍ ചെക്കര്‍ പോലെ എല്ലാ ഓപ്ഷന്‍സും കാണിക്കുന്നത് കൊണ്ട് എന്നെ പോലെ ഏത് വിവര ദോഷിക്കും ഉപയോഗിക്കാം. നന്നായി

  ReplyDelete
 49. സിബൂ...ഇത് സൂപ്പര്‍ തന്നെ.
  ഗൂഗിളിനും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

  ReplyDelete
 50. സിബു ഈ സോഫ്റ്റ്വെയര്‍ 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ഒരു സ്നേഹിതന്‍ രൂപപ്പെടുത്തിയിരുന്നു. അവനാണ് ആദ്യമായി എന്നെ ഈ രീതിയില്‍ ടൈപ്പ് ചെയ്യുന്നത് പഠിപ്പിച്ചത്. അവന്‍ ആ സോഫ്റ്റ് വെയര്‍ ആര്‍ക്കെങ്കിലും വിറ്റോ എന്ന്‍ എനിക്കറിയില്ല. ഇപ്പോഴും ചില പ്രശ്നങ്ങള്‍ കാണുന്നുണ്ട്. പരിഹരിക്കാന്‍ കഴിയുമെന്ന്‍
  വിശ്വസിക്കുന്നു. അഭിനന്ദനങ്ങള്‍

  ReplyDelete
 51. സിബൂ, അസ്സലായിട്ടുണ്ട്!! ബഗ്ഗൊക്കെ ഉപയോക്താക്കള്‍ക്ക് ശരിയാക്കാവുന്ന രീതി നന്നായി. എല്ലാവരും ഒന്നുത്സാഹിച്ചാല്‍ ഒന്നുരണ്ടു മാസത്തിനുള്ളില്‍ വലിയ ബഗ്ഗൊന്നുമില്ലാത്ത പ്രോഗ്രാമാവും ഇത്.

  GREAT GOOGLE!

  ReplyDelete
 52. thrishanku എന്ന് ടൈപ്പുചെയ്തപ്പോള്‍ ത്രിശങ്കു എന്നുവരുന്നുണ്ടല്ലോ. എന്താ പ്രശ്നം. സിബൂ, ഇതില്‍ റ്റൈപ്പുചെയ്യുന്ന വാചകങ്ങള്‍ മൈക്രോസോഫ്റ്റ് വേഡിലേക്ക് കോപ്പി പേസ്റ്റ് ചെയ്തപ്പോള്‍ ആകെ കുഴഞ്ഞൂമറിഞ്ഞു കാണുന്നല്ലോ. എന്താ കാര്യം? അതുപോലെ ഇതില്‍ റ്റൈപ്പുചെയ്യുന്നതിന് ഓണ്‍ ലൈനില്‍ നില്‍ക്കണം എന്നുണ്ടോ?

  ReplyDelete
 53. ഞാന്‍ ടൈപ്പ്‌ ചെയ്യാന്‍ മൊഴിസ്‌കീം ഉപയോഗിക്കുന്ന ആളല്ല. എന്നിട്ടും ഈ ഗൂഗിള്‍ ടൂളിന്റെ ആരാധകനാകാന്‍ ഒറ്റയടിക്ക്‌ കഴിഞ്ഞു. കാരണം, കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ കഴിയാതിരുന്നതില്‍ വ്യാകുലപ്പെട്ടിരുന്ന രണ്ട്‌ ചങ്ങാതിമാരുണ്ടായിരുന്നു. അവരെ ഇ-മെയില്‍ വഴി മലയാളം കമ്പോസിങ്‌ പഠിപ്പിക്കാന്‍ ശ്രമിച്ച്‌ കൈകുഴഞ്ഞിരിക്കുമ്പോഴാണ്‌ ഈ സംഭവം എത്തുന്നത്‌. രണ്ടാള്‍ക്കും ഇത്‌ അയച്ചു കൊടുത്ത്‌ അരമണിക്കൂറിനകം മലയാളത്തില്‍ ഇ-മെയില്‍ വന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഏതായാലും ഗൂഗില്‍ ടീം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.

  ReplyDelete
 54. ഇങ്ങനെ ഒരു സംവിധാനം സാധാരണക്കാര്‍ക്ക്, വളരെ ഉപയോഗപ്രദമായിരിക്കും. പിന്നെ മറ്റ് systems - ഉം ആയി കൂട്ടിച്ചേര്‍ത്ത് പലകാര്യങ്ങളും ചെയ്യാം. അടിപൊളി തന്നെ. :-) അഭിനന്ദങ്ങള്‍. ഒരു സംശയം ആളുകള്‍ ഇതില്‍ അടിച്ചു കയറ്റുന്ന വിവരങ്ങള്‍ക്ക് എന്ത് സംഭവിക്കും ? എവിടെയും എഴുതിക്കണ്ടില്ല. അത് സെര്ച്ചിലൊക്കെ വന്നു കളയുമോ ?

  Is there an API available to intergrate with third pary softwares ?

  ReplyDelete
 55. സിബു: ഫയര്‍ഫോക്സ് 2-ല്‍ ചില്ല് സ്വതേ കാണാറില്ലല്ലോ.. ഗൂഗിള്‍ എന്തിനി ചെയ്യും എന്നതിനെ പറ്റി ഞാന്‍ പറയാന്‍ പാടില്ല. പബ്ലിക്കായതിനെ പറ്റി മാത്രമേ സംസാരിക്കാന്‍ പറ്റൂ

  ഫയര്‍ഫോക്സ് 1 മുതല്‍ 2.0.0.8 വരെയുള്ള ഒരു വെര്‍ഷനിലും എനിക്ക് ചില്ലിനൊരു കുഴപ്പവുമില്ല. സ്ക്രീന്‍ഷോട്ട് വേണമെങ്കില്‍ അതും തരാം . howto പറയുന്നു avan എന്നെഴുതിയാല്‍ അവന്‍ എന്നാണ് വരേണ്ടതെന്ന് പക്ഷേ അവന് എന്നാണ് എനിക്കു വരുന്നത്. അവന്‍ എന്നാക്കാന്‍ ഭയങ്കര പാടാ.

  ReplyDelete
 56. ഇതു പോലെ ഒന്നു നോക്കി നടക്കുകായിരുന്നു.
  സന്തോഷം ഇതു സൂപ്പര്‍്.
  ടീമിനു മൊത്തം അഭിനന്ദനങ്ങള്‍

  ReplyDelete
 57. ഓഫിസിലിരുന്നു ഒരു വരി മലയാളം ടൈപ്പ് ചെയ്യാന്‍ മൊഴി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റാത്ത വിഷമം മാറി.

  note:cheyyaan ennezhuthiyathinu sesham coma idaan nokkumpol entho prasnam.

  ReplyDelete
 58. മുല്ലപ്പൂ, ആ പ്രശ്നം എനിക്ക്‌ ഉണ്ടാവുന്നില്ല. എന്റേത്‌ IE7+XP-sp2

  ReplyDelete
 59. IE6 xp-sp2 aanu entethu.
  athaavumo problem? or after a space only can i insert?

  ReplyDelete
 60. ഫ്രീ‍ബേഡേ, ഇതിലെഴുതുന്നതൊന്നും ഒരിടത്തും സ്റ്റോര്‍ ചെയ്യുന്നില്ല.

  ഗൂഗിള്‍ "ലേണ്‍" ചെയ്യുന്നതെങ്ങനെ , ഇങ്ങനെയല്ലാതെ. ലോക്കല്‍ പീസിയാണു് "ലേണ്‍" ചെയ്യുന്നതെങ്കില്‍ ഓണ്‍ലൈന്‍ ആവശ്യകതയെന്തിനു് ?
  ഗൂഗിളിന്റെ സേര്‍ച്ച് കാഷില്‍ നിന്നും മറ്റും പദങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നതു് എന്റെ പേരു് കൃത്യമായി (ചില്ലില്ലാതെ) വരുന്നതു് കൊണ്ടു് ഞാന്‍ അനുമാനിക്കുന്നു.

  വാക്യങ്ങള്‍ അതു്പോലെ സേവ് ചെയ്യുന്നില്ലായിരിക്കാം. പദങ്ങള്‍ സേവ് ചെയ്യപ്പെടുന്നുണ്ടു് എന്നു് തന്നെയാണു് എന്റെ അനുമാനം. അതു് തെറ്റാണെന്ന അഭിപ്രായവുമില്ല. പക്ഷെ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യുന്നില്ല എന്നു് പറയരുതു് എന്നു് മാത്രം.
  എനിക്കു് തെറ്റിയതാവട്ടെ !

  ReplyDelete
 61. www.quillpad.com
  ഓണ്‍ലൈന്‍ തമിഴ് റ്റൈപ്പിങ് എന്നോക്കെ അന്വേക്ഷിച്ച് നടന്നപ്പോ കിട്ടിയതാണു സിബു ഇത്.

  ReplyDelete
 62. அங்க்ங்கனே ஜிஇவிதத்தில் ஆட்யமாயித்ட் தமிழும் எழுதி! குர் நாலாயிட்டுள்ள ஆக்ரகாமாயிருன்னு. :) ரொம்ப நந்தி!
  vallathum manassilayaa?

  ReplyDelete
 63. ഏറ്റവും അവസാനമായി എന്റെയൊരു കമന്റും കിടക്കട്ടെ :)
  ദാ ഇവിടെ

  ReplyDelete
 64. മലയാളം എങ്ങിനേയാപ്പിച്ചിട്ടും ശരിയാകുന്നില്ലല്ലോ ?

  ReplyDelete
 65. മലയാളം എങ്ങിനേയാപ്പിച്ചിട്ടും ശരിയാകുന്നില്ലല്ലോ ?

  ReplyDelete
 66. അങ്ങനെ ഞാനും മലയാളം എഴുതാനും വായിക്കാനും പഠിച്ചേ !
  കാതിക്കോടന്‍

  ReplyDelete