...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Thursday, August 16, 2007

ഒരു മലയാളം വെല്ലുവിളി

ദേശ്‌രാഗം, സമ്പദ്‌രംഗം എന്നീ വാക്കുകള്‍ക്കുനടുവില്‍ ZWNJ എന്ന ഒരു പ്രത്യേക യുണീക്കോഡ് അക്ഷരം വച്ചിട്ടുണ്ട്‌. രണ്ടക്ഷരങ്ങള്‍ ചേര്‍ന്ന്‌ കൂട്ടക്ഷരമുണ്ടാവുന്നത്‌ തടയുകയാണ് ഇതു ചെയ്യുന്നത്‌. ZWNJ എടുത്തുമാറ്റിയാല്‍ അവ ‘ദേശ്രാഗം, സമ്പദ്രംഗം‘ എന്നിങ്ങനെ ആയി മാറും. ഈ ഉദാഹരണങ്ങളില് വാക്കുകള്‍ക്ക്‌ അര്ത്ഥം മാറുന്നില്ല. വായിക്കാന് വിഷമമാകുന്നു എന്നേ ഉള്ളൂ. എന്നാല് കൂട്ടക്ഷരത്തോടേയും കൂട്ടക്ഷരമില്ലാതേയും എഴുതിയാല്‍ അര്ത്ഥവ്യത്യാസമുണ്ടാവുന്ന വാക്കുകള്‍ കണ്ടുപിടിക്കാമോ? ശരിക്കും മലയാളത്തില്‍ ഉണ്ടാവാവുന്ന ഒറ്റവാക്കുകളാണ് പരിഗണിക്കുന്നത്‌. സ്പേസ് ചേര്‍ത്തും ചേര്‍ക്കാതേയും അര്‍ത്ഥവ്യത്യാസമുണ്ടാവുന്നവയല്ല ഉദ്ദേശിക്കുന്നത്‌.

യുണീക്കോഡില്‍ അത്ര ഇന്റ്യൂട്ടീവ് അല്ലാത്ത കൂട്ടക്ഷരങ്ങള്‍:

 1. ക്ര = ക + ചന്ദ്രക്കല + ര
 2. പ്ല = പ + ചന്ദ്രക്കല + ല
 3. ന്റ = ന + ചന്ദ്രക്കല + റ
 4. റ്റ = റ + ചന്ദ്രക്കല + റ

17 comments:

 1. സമ്പദ്​രംഗം, സദ്​വാര്‍ത്ത, അമൃത്​സര്‍ മുതലായവ ജോയ്​നര്‍ പോകുമ്പോള്‍ അര്‍ത്ഥം മറ്റൊന്നാവുന്നില്ലെന്നതു് ശരിയാകാം. എന്നാല്‍ അവയുടെ അര്‍ത്ഥം നഷ്ടപ്പെടുന്നില്ല എന്നു് പറയാനാവില്ല.
  അതു് പോലെ തന്നെയാണു് പാമ്പിനെ പാമ്​പ് എന്നെഴുതുന്നതും.
  നായ്ക്കനാല്‍ എന്നതു് നായ്​ക്കനാല്‍ എന്നെഴുതിയതിനു് ഞാന്‍ കേള്‍ക്കാനിനിയൊന്നുമില്ല !v

  ReplyDelete
 2. ഞാന്‍ പറഞ്ഞല്ലോ.. യുണീക്കോഡിനും മുമ്പ്‌ വന്നതാണല്ലോ പുതിയലിപി. അവര്‌ എങ്ങനെ ‘നായ്ക്കനാല്‍’ എന്നെഴുതി എന്നറിയണം. അത്‌ ‘നായ്‌ക്കനാല്‍‘ എന്നല്ലാതെ എന്താവാന്‍.

  അങ്ങനെയാണെങ്കില്‍ അതിപ്പോള്‍ ഒരു പദഛേദപ്രശ്നം മാത്രമാവും.

  ReplyDelete
 3. അറബി നാമങ്ങള്‍ മലയാളത്തില്‍ എഴുതാന്‍ ZWNJനെ ഒഴിവാക്കുന്നത് തടസ്സമാകുമോ എന്ന് അറബി അറിയാവുന്ന സുഹൃത്തുക്കള്‍ വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

  ReplyDelete
 4. എന്തിനു് അറബി പേരുകള്‍ ?
  കൊയ്​രാള, മക്​കോണര്‍, മക്​ലാരന്‍ , മുസ്​രിസ് തുടങ്ങിയ ധാരാളം പേരുകളുണ്ട്. പക്ഷെ ഇവിടെ പേരുകള്‍ എടുക്കൂല്ല. ആരും ഉപയോഗിക്കാത്ത സംസ്കൃതവാക്കുകളുണ്ടെങ്കില്‍ കൊണ്ടുവരൂ.

  ReplyDelete
 5. ആലോചന കൊയ്​രാള, മക്​കോണര്, മക്​ലാരന് , മുസ്​രിസ് എന്നവഴിക്ക്‌ നീങ്ങേണ്ടതില്ല. എനിക്കറിയേണ്ടിയിരുന്നത്‌ 2 വ്യത്യസ്ത അര്ഥമുണ്ടാക്കുന്ന വാക്കുകളുണ്ടോ എന്നതാണ്‌.

  ReplyDelete
 6. തദ്​വാര എന്നതിന്റെ അര്‍ത്ഥം എനിക്കറിയില്ല. തദ്വാര എന്നു് അങ്ങനെയും എഴുതാമോ ആവോ ?

  ReplyDelete
 7. കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതിയാല്‍ അര്‍ത്ഥവ്യത്യാസം ഉണ്ടാകുമായിരുന്നെങ്കില്‍ ടൈപ്‌റൈറ്റര്‍ ലിപി എന്നൊരു സാധനമേ ഉണ്ടാകുമായിരുന്നില്ലോ.കാര്യം അതൊന്നുമല്ല.ടൈപ്‌റൈറ്റര്‍ ലിപി എന്ന മാരണത്തെ തിരികെ കൊണ്ടുവരിക എന്ന വ്യക്തമായ ലക്ഷ്യത്തിനു വേണ്ടിയാണ് സിബു ശ്രമിക്കുന്നത് എന്ന് ഞാന്‍ അനുമാനിക്കുന്നു.അതിനുള്ള ചില ന്യായവാദങ്ങള്‍ പലപ്പോഴായി കാണുന്നു.

  1.വ്യക്തത പോര എന്ന കാരണത്താല്‍ vertical conjuncts പലതിനേയും ഒഴിവാക്ക​ണമെന്നൊരുവാദം മുന്‍പ് ഉയര്‍ത്തിയിരുന്നു.(യഥാര്‍ത്ഥത്തില്‍ ഇത് ഫോണ്ട് ഡിസൈനിങ്ങിലെ ascent/descentല്‍ ശരിയാക്കാവുന്നതാണ്.point size യുക്തമായത് തെരെഞ്ഞെടുക്കുകയും വേണം).

  2.ചില്ല് എന്‍കോഡ് ചെയ്ത്, പിന്നെ ടൈപ്‌റൈറ്റര്‍ ലിപിയും അവതരിപ്പിച്ചാല്‍ പിന്നെ ZWJ/ZWNJ പ്രശ്നവും ഉണ്ടാകില്ലല്ലോ.അതില്‍ എല്ലാം പിരിഞ്ഞല്ലേ കാണിക്കുന്നത്.അതുകൊണ്ട് ZWNJനെ Applications തള്ളിക്കളയുന്നതുകൊണ്ടു പ്രശ്നമില്ല.

  3.അവശ്യം വേണ്ട കൂട്ടക്ഷരങ്ങള്‍ക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് വേണമെന്ന ആവശ്യത്തെ സിബു ഖണ്ഡിച്ചത്,അത് ഫോണ്ട് നിര്‍മ്മിതിയെ ക്ലേശകരമാക്കുന്നു എന്ന ന്യായം പറഞ്ഞാണ്.ടൈപ്‌റൈറ്റര്‍ ലിപി ആകുമ്പോള്‍ ഫോണ്ട് നിര്‍മ്മിതി എറ്റവും എളുപ്പം ആകുമല്ലോ.

  കൂടാതെ ഗോപീരേഫം,RA sign എന്നിവയ്ക്കുെല്ലാം പ്രത്യേക കോഡ്പോയിന്റ് വേണമെന്നോരു വാദവും സിബുവിനുണ്ട് എന്നും കരുതുന്നു.ഇതിന്റെയെല്ലാം ഫലമായി ASCIIയില്‍ ശീലിച്ച മലയാളത്തെ യൂണിക്കോഡ് തൊഴുത്തില്‍ കൊണ്ടുപോയി കെട്ടുക എന്ന അവസ്ഥയിലേയ്ക്ക് ആയിരിക്കും കാര്യങ്ങള്‍ പോകുന്നത്.

  മലയാള ലിപിയെ, അതിന്റെ രൂപവും സ്വാഭാവും നിലനിര്‍ത്തി,പിരിക്കേണ്ടത് പിരിച്ചും ചേര്‍ക്കേണ്ടത് ചേര്‍ത്തും ഉപയോഗിക്കുവാന്‍ ZWJ/ZWNJ എന്നിവയുടെ സാന്നിദ്ധ്യം ഒഴിച്ചുകൂടാനാവാത്തതാണ്.മലയാള ലിപി ഉപയോഗിക്കുന്നവര്‍ അവരുടെ അഭിപ്രായം വ്യക്തമാക്കട്ടെ.

  ReplyDelete
 8. സുറുമ, നമുക്ക് അവതരിപ്പിച്ചിരിക്കുന്ന പ്രോബ്ല ത്തിലേയ്ക്ക് തിരിച്ചുപോകാന്‍ പറ്റുമോ? എന്റെ നിലപാടുകള്‍ക്ക്‌ എന്താണ്‌ ഇത്ര പ്രസക്തി? എന്റെ ബോധ്യങ്ങള്‍ കാലാകാലങ്ങളില്‍ മാറാറുണ്ട്‌. ഉദാഹരണത്തിന്‌ ആദ്യം ചില്ലുവേണ്ട എന്ന്‌ പറഞ്ഞിരുന്നയാളായിരുന്നു ഞാന്‍. ഗോപീരേഫം വേണം എന്നും വാദിച്ചിരുന്നു. ഇന്നവയ്ക്ക്‌ വിപരീതമാണ്‌ എന്റെ ബോധ്യങ്ങള്‍. എന്റെ നിലപാടുകള്‍ ശാശ്വതമായി സൂക്ഷിക്കേണ്ടതിന്‌ ഞാന്‍ ആരേയും നയിക്കുന്ന പൊളിറ്റിക്കല്‍ നേതാവുമല്ല. ഇന്ന്‌ മുഴുവന്‍ നമ്മള്‍ എന്റെ നിലപാടുകളെ പറ്റി ചര്‍ച്ച ചെയ്ത്‌, നാളെ ഞാന്‍ എന്റെ നിലപാട് മാറ്റിയാല്‍ അതൊക്കെയും വെള്ളത്തിലായില്ലേ. അതുകൊണ്ട്‌ നമുക്ക്‌ വ്യക്തികളില്‍ നിന്നും ഇഷ്യൂകളിലേയ്ക്ക്‌ മടങ്ങിപ്പോകാം.

  ReplyDelete
 9. വന്‍യവനിക, പിന്‍നിലാവു് പോലെ ഒരു സ്പേസിങ് പ്രശ്നമല്ലേ സിബു തന്നെ മുമ്പെപ്പഴോ ഉദാഹരിച്ച പന്ത്​രണ്ട് എന്ന വാക്കിനുമുള്ളൂ.
  വളരെ അപക്വമായ ഒരു സമീപനമാണിതു്. വളരുന്ന ഭാഷയെ തളര്‍ത്താനേ ഇതുപകരിക്കൂ.
  സദ്​വാരം (നല്ല വാരം) സദ്വാരം (ദ്വാരത്തോടു് കൂടിയതു്) ആകുന്നതൊന്നും ആര്‍ക്കും പ്രശ്നമില്ലല്ലോ !

  ReplyDelete
 10. അതിന് പ്രശ്നമില്ല റാല്‍മിനോവ്.VA sign കൂടി എന്‍കോഡ് ചെയ്താല്‍ മതി;പിന്നെ ടൈപ്‌റൈറ്റര്‍ ലിപിയും!!അടുത്തത് പറയൂ.

  ReplyDelete
 11. സദ്‌വാരം, സദ്വാരം നല്ല ഉദാഹരണമായി തോന്നുന്നു. അടിപൊളി. ഗുരുക്കന്മാരോടൊന്ന്‌ വെരിഫൈ ചെയ്തോട്ടേ...

  അവന്‍/അവന്, വന്‍‌യവനിക/വന്യവനിക, ദേശ്‌രാഗം/ദേശ്രാഗം, സമ്പദ്‌രംഗം/സമ്പദ്രംഗം ... ഒക്കേയും എനിക്ക്‌ പ്രശ്നമാണ്. ഇതൊക്കെയും പലതവണ പലതവണ ഞാന്‍ ഇന്‍ഡിക് ലിസ്റ്റില്‍ പറഞ്ഞിട്ടുള്ളതാണ്. പിന്നേയും പിന്നേയും എന്തിനാണ് ഇങ്ങനെ എന്റെ നിലപാടുകളെ പറ്റി ആവശ്യമില്ലാതെയും സത്യത്തിനു നിരക്കാത്ത രീതിയിലും സംസാരിക്കുന്നത്‌?. ഇതിലെ വലിയൊരു സെറ്റ് പ്രശ്നങ്ങള്‍ ചില്ല്‌ എന്‍‌കോഡ് ചെയ്യുന്നതിലൂടെ ഒഴിവാവും. കുറേ അവശേഷിക്കും എന്നതിനാല്‍ ഒന്നും ചെയ്യാതിരിക്കുക എന്നത്‌ ലോജിക്കലല്ല എനിക്ക്‌.

  ReplyDelete
 12. ഈ പ്രശ്നങ്ങളെല്ലാം ഒന്നിച്ച് സോള്‍​വ് ചെയ്യാന്‍ ജോയ്​നറുകള്‍ക്കു് ഐഡന്റിഫയറുകളില്‍ സ്ഥാനം നല്‍കുന്നതിലൂടെ സാധിക്കില്ലേ ! അതിലേക്കാണല്ലേ പുതിയ ചര്‍ച്ചയും നീളുന്നതു് . അങ്ങനെ വന്നാല്‍ ചില്ല് എന്‍കോഡ് ചെയ്യുന്നതു് അബദ്ധമാവില്ലേ ? കോംപാറ്റിബിലിറ്റി, സ്പൂഫിങ് ഒക്കെ അവിടെ നിര്‍ത്തിയാല്‍ തന്നെ.

  [സിബുവിന്റെ ആത്മാര്‍ത്ഥതയില്‍ എനിക്കെങ്കിലും സംശയമില്ല. ഇടയ്ക്ക് "കൊട്ടുന്നതു്" ആ സ്പിരിറ്റില്‍ കണ്ടാല്‍ മതി. പക്ഷെ ആ കൂട്ടക്ഷരങ്ങളൊഴിവാക്കിയുള്ള ചിന്ത, ദാറ്റ് വാസ് ഹൊറിബ്ള്‍.അതുകണ്ടു് ടൈപ്പ്റൈറ്ററിന്റെ വക്താവാണു് സിബുവെന്നാരെങ്കിലും കരുതിപ്പോയാല്‍ അവരെ കുറ്റപ്പെടുത്താനും ഞാനില്ല. ഇനിയിവിടെ കമന്റുന്നില്ല. എന്റെ സൈറ്റിലേക്കു് ആളെക്കിട്ടുമോന്നു് നോക്കട്ടെ !]

  ReplyDelete
 13. ജോയിനറുകളുടെ സ്വഭാവം മാറുക എളുപ്പമല്ല. യുണീക്കോഡിന് അത് വലിയൊരു ചേഞ്ചാണ്. പ്രാക്റ്റിക്കലി, ഒരു വെന്‍ഡറും അത്‌ സമ്മതിക്കില്ല. കൂടെ ര്‍-ന്റെ ബേസ് ര-യും റ-യും ആയതും. ഐഡന്റിഫയര്‍സ് ഒരു പുതിയ സ്റ്റാന്റേഡാണ്. അതുകൊണ്ടാണ് അതില്‍ ഇതു കൂടി പരിഗണിക്കാനാവുന്നത്‌. കമ്പ്യൂട്ടര്‍ പ്രപഞ്ചത്തിലുള്ള ടെക്സ്റ്റിന്റെ എത്രയോ ചെറിയ ശതമാനമാണ് ഐഡികള്‍. സ്പൂഫിംഗ് എല്ലാം യുണിക്കോഡിന്റെ പെരിഫറിയില്‍ മാത്രം വരുന്ന കാര്യങ്ങളാണ്. അത് ഒരിക്കലും മുഖ്യവാദമാവില്ല. ഒരു വശത്തിന്റെ പ്രധാനവാദത്തോടുകൂടെ ഇതുകൂടി കേട്ടാല്‍ എല്ലാവര്‍ക്കും സന്തോഷമാവും എന്നുമാത്രം.

  കൊട്ട് കൊട്ടാവുന്നത്‌ അതില്‍ സത്യം ഉണ്ടാവുമ്പോഴാണ്. അതുകൊണ്ട് ഇതൊക്കെ കൊട്ടായി കാണാന്‍ പ്രയാസമുണ്ട്.

  ഞാന്‍ ഒരു പഴയലിപി ആക്റ്റിവിസ്റ്റല്ല. എനിക്ക്‌ പുതിയലിപിയും പഴയലിപിയും ഒരുപോലെ യുണീക്കോഡില്‍ അവതരിപ്പിക്കപ്പെടണം എന്നാഗ്രഹമുണ്ട്. കൈകൊണ്ടുള്ള എഴുത്തിലും കടലാസിലെ അച്ചടിയിലും പഴയലിപിക്ക്‌ ചിലഗുണങ്ങളുണ്ട്‌. അതുപോലെ, കുട്ടികളെ പഠിപ്പിക്കുന്നതിലും കമ്പ്യൂട്ടര്‍ സ്ക്രീനിലെ ഡിസ്‌പ്ലേയിലും പുതിയ ലിപിക്കും ചിലഗുണങ്ങളുണ്ട്‌.

  ReplyDelete
 14. ഐഡന്റ്ഫയര്‍സ് ഒരു സബ്​സെറ്റാണു് . ശരി. പക്ഷേ ഒരു പ്രധാനപ്പെട്ടതു്. അതില്‍ പോലും ജോയ്​നറുകള്‍ പ്രിസര്‍വ്വ് ചെയ്യണം എന്ന രീതിയിലാണു് ചര്‍ച്ച എന്നാണു് ഞാന്‍ മനസ്സിലാക്കുന്നതു്.

  വെണ്ടര്‍ക്കെന്തു് "ര"യുടെ ബേസ് !
  ഇതൊക്കെ വാദിക്കാന്‍ കൊള്ളാമെന്നല്ലാതെ !
  [ഞാന്‍ പിന്നേം വന്നു. ഇനി വരില്ല]

  ReplyDelete
 15. “വെണ്ടര്‍ക്കെന്തു് "ര"യുടെ ബേസ്“

  അതുതന്നെയാണ് ഞാനും പറഞ്ഞുവന്നത്‌. ചില്ലുകള്‍ എന്‍‌കോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ ‘ര്‍’-ന്റെ ബേസ് എന്താണെങ്കിലെന്താ? ഇപ്പോളാണെങ്കില്‍ ‘ര’ തന്നെയാവാനേ തരമുള്ളൂ.

  ReplyDelete
 16. വൈകിയാണിവിടെയെത്തിയതു് പക്ഷേ ആരും പറയാതെ പോയ ചില കാര്യങ്ങള്‍ പറയാമെന്നു് വച്ചു.

  സോര്‍ട്ട് ചെയ്യുമ്പോള്‍ 'ര്‍' നെ 'ര' യ്ക്കു് മുമ്പില്‍ വയ്ക്കുമോ 'റ' യ്ക്കു് മുമ്പില്‍ വയ്ക്കുമോ? അതു് പോലെ തന്നെ 'ല്‍' എന്നതു് 'ല' യ്ക്കു് മുമ്പാണോ 'ത' യ്ക്കു് മുമ്പാണോ വരാന്‍ പോകുന്നതു്?

  ഇതൊക്കെ വെണ്ടര്‍ക്കൊരു പ്രശ്നമോണോ അല്ലേ?

  ടൈപ്പ്റൈറ്ററിനു് വേണ്ടി ലിപി പരിഷ്കരിച്ചപ്പോള്‍ പാഠ്യ പുസ്തകങ്ങളില്‍ ഇതു് ഉപയോഗിയ്ക്കരുതു് എന്നു് പ്രത്യേകം ശുപാര്‍ശ ചെയ്ത കാര്യം സിബുവിനറിയില്ലായെന്നുണ്ടോ?

  ReplyDelete
 17. എവിടെ വേണം? പ്രവീണ്‍ പറ... വെണ്ടര്‍ക്ക്‌ പ്രശ്നമാണോ അല്ലയോ എന്ന്‌ നോക്കണ്ട. നമുക്ക്‌ വേണ്ടത്‌ എന്താണെന്ന് ഒരു ധാരണയാക്കാമല്ലോ.

  ReplyDelete