...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Thursday, September 13, 2007

രചന ഫ്രീഫോണ്ടാണോ?

രചനയും അഞ്ജലിയും ഫ്രീസരീഫും വിന്‍ഡോസില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ വരുന്നതാണ് താഴേ:

രചന ഫ്രീഫോണ്ടാണോ? എനിക്കാകെ കണ്‍ഫ്യൂഷനാ‍യി...

52 comments:

  1. പടം കാണാന്‍ പറ്റണില്ല്യല്ലൊ?

    ReplyDelete
  2. ഒരു കണ്‍ഫ്യൂഷനും വേണ്ട, രചന ഫ്രീ ഫോണ്ട് തന്നെ യാണ്‍.
    രചനഫോണ്ട് ഗ്നു ജിപിഎല്‍ ലൈസന്‍സ് ഫോണ്ടിനുള്ളില്‍തന്നെ embedd ചെയ്തിട്ടുണ്ട്. ഫോണ്ട്ഫോര്‍ജ് വച്ച് ഫോണ്ട് തുറന്നുനോക്കിയാല്‍ അതു കാണാം.
    രചന 2004 ജനുവരി 23ന് കൊച്ചിന്‍ യൂണിവേഴ്​സിറ്റിയില്‍ വച്ച് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ തന്നെ ജിപിഎല്‍ ആക്കിയ അക്ഷരസഞ്ചയമാണ്.

    All rights reserved എന്നു പറഞ്ഞതാണോ കണ്‍ഫ്യൂഷനാക്കിയത്?
    അനിവര്‍ ഇതിനേ പറ്റി ഇവിടെ എഴിതിയിട്ടുണ്ട്.

    ReplyDelete
  3. എങ്കിലെന്തിന് അത്‌ പ്രത്യേക ടൂളുകള്‍ വച്ച്‌ നോക്കിയാല്‍ മാത്രം കാണുന്നരീതിയില്‍ എഴുതി വച്ചിരിക്കുന്നു? ഭംഗിയായി ബാക്കി ഫോണ്ടുകളിലെ പോലെ കോപ്പിറൈറ്റ് കോളത്തില്‍ തന്നെ എഴുതിക്കൂടേ ഗ്നൂ ആണെന്ന്‌?

    ReplyDelete
  4. അപ്പോള്‍ റാല്‍‌മിനോവ് തന്നെയാണോ അനിവര്‍? കണ്‍ഫ്യൂഷനായല്ലോ...

    കോപ്പിറൈറ്റ് (സി) എന്നു കണ്ടതാവും സിബുവിനെ കുഴക്കിയതു്. പിന്നെ ഫ്രീ സെരിഫില്‍ ഉള്ളതുപോലെ ഗ്നുവും കോപ്പിലെഫ്റ്റുമൊന്നും കാണാനില്ലല്ലോ. ഇനി ഫോണ്ടുഫോര്‍ജില്‍ നോക്കാം.

    രചന ഗ്നു കോപ്പിലെഫ്റ്റ് അനുസരിച്ചുള്ള ഫ്രീ ഫോണ്ടാണെങ്കില്‍ എന്തിനാണു് കെവിന്‍ അതിനെ അവലംബിച്ചു് ആദ്യത്തെ അഞ്ജലി ഉണ്ടാക്കിയപ്പോള്‍ ചന്ദ്രഹാസമിളക്കിയതു്? റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ അങ്ങനെയല്ലല്ലോ സാധാരണ ചെയ്യുന്നതു്?

    ReplyDelete
  5. സിബു,
    വിശദമായ മറുപടി ഇവിടെ കൊടുത്തിരിയ്ക്കുന്നു.

    ഉമേഷ്, പകര്‍പ്പവകാശമുള്ള ഏതൊരു സൃഷ്ടിയും പബ്ലിക് ഡൊമൈനിലാക്കണമെങ്കില്‍ (No rights reserved എന്നാല്‍ പബ്ലിക് ഡൊമൈന്‍ എന്നാണര്‍ത്ഥം) അതിന്റെ ഉടമയ്ക്ക് മാത്രമേ കഴിയൂ.

    പിന്നെ പകര്‍പ്പവകാശത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ നീക്കാന്‍ ആര്‍ക്കും അധികാരമില്ല.

    If it says (c) Rachana all derivative works has to keep that notice or it is a violation of copyright. Rachana team only asked to keep the attribution as GPL mandates.

    GPL says:

    under section 1

    "keep intact all the notices that refer to this License and to the absence of any warranty; and give any other recipients of the Program a copy of this License along with the Program."

    under section 2 b

    "You must cause any work that you distribute or publish, that in whole or in part contains or is derived from the Program or any part thereof, to be licensed as a whole at no charge to all third parties under the terms of this License."

    Both these conditions are not met by Kevin so it is a clear violation of GPL and Rachana team has all the right to get it corrected.

    ജിപിഎല്‍ എന്നാത് മറ്റൊരു പകര്‍പ്പവകാശാനുമതിപത്രമാണ് സ്റ്റാള്‍മാന്‍ ചെയ്യുന്നതെങ്ങനെയാണെന്നതിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ക്ക്ഇവിടെ നോക്കുക

    - പ്രവീണ്‍

    ReplyDelete
  6. ഉമേഷ് :അപ്പോള്‍ റാല്‍‌മിനോവ് തന്നെയാണോ അനിവര്‍? കണ്‍ഫ്യൂഷനായല്ലോ...
    അലങ്കാരം ഉല്‍‌പ്രേക്ഷ :-)

    ഞാനുദ്ദേശിച്ചത് ഇതാണേ...
    http://ralminov-mal.blogspot.com/2007/03/blog-post_22.html#comment-1071919054980110305

    ReplyDelete
  7. സന്തോഷ് ഭായ് പറഞ്ഞാ പിന്നെ അപ്പീലില്ല.
    :)
    ഉപാസന

    ReplyDelete
  8. ഉമേഷ്: രചന ഗ്നു കോപ്പിലെഫ്റ്റ് അനുസരിച്ചുള്ള ഫ്രീ ഫോണ്ടാണെങ്കില്‍ എന്തിനാണു് കെവിന്‍ അതിനെ അവലംബിച്ചു് ആദ്യത്തെ അഞ്ജലി ഉണ്ടാക്കിയപ്പോള്‍ ചന്ദ്രഹാസമിളക്കിയതു്? റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ അങ്ങനെയല്ലല്ലോ സാധാരണ ചെയ്യുന്നതു്?
    (കൊള്ളാം!.FUD കാംപെയിന്‍ കൂട്ടായിട്ടാണല്ലോ?)
    ഫ്രീ സോഫ്റ്റ്‌വെയര്‍ വികസനങ്ങളെ സംബന്ധിച്ച അടിസ്ഥാനപരമായ അജ്ഞതമൂലമാണിത്.രചന ഓപണ്‍ടൈപ്പ് ഫോണ്ട് ഉപയോഗിച്ച് മറ്റൊരു ഓപണ്‍ടൈപ്പ് ഉണ്ടാക്കുന്നതെന്തിന്? ഒരു ഫ്രീ സോഫ്റ്റ‌വെയര്‍ ഫോര്‍ക്‍ ചെയ്യുകയോ മറ്റു ചുറ്റുപാടുകളില്‍ പ്രവര്‍ത്തനക്ഷമമാക്കുകയോ കാര്യമായ കൂട്ടിച്ചേര്‍ക്കല്‍ നടത്തുകയോ ചെയ്യുന്നത് സാധാരണമാണ്.എന്നാല്‍ അതുപയോഗിച്ച് അതുപോലെ മറ്റൊന്ന് മറ്റൊരു പേരില്‍ ഉണ്ടാക്കുന്നതില്‍ ഔചിത്യപ്രശ്നമുണ്ട്;സാങ്കേതികമായി GPL അത് അനുവദിക്കുന്നുവെങ്കിലും.
    Linux kernel-ല്‍ കൈവെച്ച് ആരും 'ഇതാ എന്റെ വക ഒരു Linux kernel' എന്ന് പറഞ്ഞ് മറ്റൊന്ന് ഉണ്ടാക്കുകയില്ല.(kernel-ന്റെ കാര്യത്തില്‍ മാത്രം.Distributionന്റെ കാര്യത്തില്‍ ഇതാകാം). അത് സജീവവികസനം നടക്കുന്ന ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍ ആണെന്നതുതന്നെ കാരണം.ഇതേ കാര്യം തന്നെയാകാം രചന-അഞ്ജലി പ്രശ്നത്തില്‍ സംഭവിച്ചത്.

    ReplyDelete
  9. സുറുമ,

    ഞാന്‍ ഒരു കൂട്ടായ്മയിലും കാമ്പൈനിലും ഇല്ല. പലപ്പോഴും കേട്ട ഒരു കാര്യം ചോദിച്ചെന്നേ ഉള്ളൂ.

    വളരെക്കുറച്ചു ബ്ലോഗുകളേ വായിക്കാറുള്ളൂ. സിബുവിന്റെ ബ്ലോഗ് അതിലൊന്നാണു്. അതിനാല്‍ ഇതു കണ്ണില്‍പ്പെട്ടു. അത്രമാത്രം.

    രചന/കെവിന്‍ പ്രശ്നം കേട്ടപ്പോള്‍ emacs/xemacs പ്രശ്നം പോലെ തോന്നി. അതുകൊണ്ടു ചോദിച്ചതാണു്. കൂടുതല്‍ വായിച്ചിട്ടു് ഇനിയും ചോദിക്കാം.

    ReplyDelete
  10. പ്രവീണ്‍, വിശദീകരണത്തിന്‌ നന്ദി. എന്നാല്‍ ഞാനുന്നയിക്കുന്ന പ്രശ്നം അതല്ല. രചന ഫ്രീസോഫ്റ്റ്വെയറാണ് എന്നത്‌ ഒരു സാധാരണക്കാരന്‍ എങ്ങനെ അറിയും എന്നതാണ്.

    കോപ്പിറൈറ്റ് സ്റ്റേറ്റ്മെന്റില്‍ ‘എല്ലാം രചനപറയും പോലെ ആണ്’ എന്നെഴുതിയിട്ടുണ്ട്. ശരി. എന്നാല്‍ എന്താണ് രചന പറയുന്നത്‌ എന്ന്‌ അറിയാന്‍ എന്തുചെയ്യും. ആദ്യം അവരെ കണ്ടുപിടിക്കണം. അത്‌ എളുപ്പമല്ല. എന്റെ അറിവില്‍ ഒരു സൈറ്റ് ഇതുവരെയില്ല. www.rachanamalayalam.org ആണ് അന്വേഷിച്ചാല്‍ കിട്ടുന്ന സ്ഥലം. അവിടെ ഒന്നുമില്ല.

    അവരെ എങ്ങനെയെങ്കിലും കണ്ടുപിടിക്കാന്‍ സാധിച്ചു എന്ന്‌ വയ്ക്കുക. അവര് പറയും ഫോണ്ട് ഫോര്‍ജ് ഇന്‍സ്റ്റാള്‍ ചെയ്ത്‌ നോക്കിയാല്‍ (അല്ലെങ്കില്‍ വേറേ ഏതെങ്കിലും ടൂള്‍) ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കിയാല്‍ ഗ്നൂ ആണെന്ന്‌ കാണാമല്ലോ എന്ന്‌. ഫ്രീസോഫ്റ്റ്വെയറിന്റെ സ്പിരിറ്റുണ്ടെങ്കില്‍ ആ കോപ്പിറൈറ്റ് സ്റ്റേറ്റ്മെന്റിന്റെ കൂടെ ഗ്നൂ എന്നൊരു വാക്കുകൂടി വേണം. വിശദാംശങ്ങള്‍ ടൂള്‍ വച്ച്‌ കാണുന്നരീതിയില്‍ തന്നെ ആയിക്കോട്ടേ.

    ഇന്‍ഫോര്‍മേഷന്‍ ഇതുപോലെ വളരെ ഗോപ്യമായി വച്ചിട്ട്‌ അത്‌ കാണാത്തവരെ കുറ്റം പറയുന്നത്‌ ശരിയല്ല.

    കൂടാതെ ആദ്യത്തെ യുണീക്കോഡ് കമ്പ്ലയന്റ് പഴയലിപി ഫോണ്ട് രചനയാണ് എന്നൊരു പ്രചരണം നടക്കുന്നുണ്ട്. അത് സത്യവിരുദ്ധമാണ്. അത്തരം ആദ്യത്തെ ഫോണ്ട് അഞ്ജലി ബീറ്റ ആണ്. രചനയാണ് ആദ്യത്തെ പഴയലിപിസഞ്ചയം. അത്‌ പക്ഷെ ആസ്കിഫോണ്ടിലായിരുന്നു - യുണീക്കോഡ് കമ്പ്ലയന്റായിരുന്നില്ല.

    കെവിനാണ് ആ ആറ്‌ ഫയലുകള്‍ ഒരുമിച്ചുകൂട്ടി യുണീക്കോഡിനനുസൃതമായി ടേബിളുകള്‍ ചേര്‍ത്തത്‌. ഇത്‌ വളരെ കാര്യമായ ഒരു കൂട്ടിച്ചേര്‍ക്കലാണ്. അവിടെ വേറേ പേരിട്ടതില്‍ ഒരു സാങ്കേതികമോ ഔചിത്യപരമോ ആയ പ്രശ്നമുണ്ടെന്ന്‌ തോന്നുന്നില്ല.

    ഒന്നുകൂടി പറയട്ടേ. രചന യുണീക്കോഡല്ല അഞ്ജലി ബീറ്റയാണ് ആദ്യം ഉണ്ടായത്‌. അതുകൊണ്ട് തന്നെ ‘എന്നാല്‍ അതുപയോഗിച്ച് അതുപോലെ മറ്റൊന്ന് മറ്റൊരു പേരില്‍ ഉണ്ടാക്കുന്നതില്‍ ഔചിത്യപ്രശ്നമുണ്ട്;‘ എന്ന സ്റ്റേറ്റ്മെന്റ് തെറ്റിധരിപ്പിക്കലാണ്.

    അതുമാത്രമല്ല, ‘കണ്ട ആപ്പയ്ക്കും ഊപ്പയ്ക്കും കോപ്പിയടിക്കാനുള്ളതല്ല‘ എന്ന വാചകം രാജീവ് സെബാസ്റ്റ്യന്റെ അടുത്തുനിന്നുണ്ടാവേണ്ടതായിരുന്നില്ല - അവതരിപ്പിക്കുന്ന പോലെ ഫ്രീസോഫ്റ്റ്വെയറില്‍ വിശ്വാസമുണ്ടായിരുന്നെങ്കില്‍. പേരില്‍ മാത്രമാണ് പ്രശ്നമെങ്കില്‍ കെവിനേ പോലെ ഒരു രചന ആരാധകന് അത്‌ മാറ്റുന്നത്‌ ഒരു പ്രശ്നമേ ആകുമായിരുന്നില്ല.
    എന്തായാലും നന്നായി. മലയാളത്തിലിപ്പോള്‍ രണ്ട് ഫ്രീഫോണ്ടുകളുണ്ട് :)


    പിന്നെ, കെവിന്‍ പബ്ലിക്ക് ഡോമെയിനിലേയ്ക്ക്‌ അഞ്ജലി ഇട്ടതില്‍ എന്താണ് പ്രശ്നം? ഗ്നൂവിനേക്കാള്‍ സ്വാതന്ത്ര്യം അതിലുണ്ടല്ലോ. അതെങ്ങനെയാണ് മലയാളത്തിന്റെ പുരോഗതിക്ക്‌ വിഘാതമാവുന്നത്‌?

    ReplyDelete
  11. "അത് സജീവവികസനം നടക്കുന്ന ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍ ആണെന്നതുതന്നെ കാരണം"

    ഈ പറഞ്ഞത് സിബു വിട്ടു.GPL ആക്കിയതിന്റെ അടുത്തപടിയായിരുന്നു രചന ഗ്ലിഫ്സെറ്റ് ഉപയോഗിച്ച് opentype ഫോണ്ട് ഉണ്ടാക്കുകയെന്നത്.അതിനു മുമ്പ് 'ഞാന്‍ പ്രഥമന്‍' ആകാന്‍ തുനിഞ്ഞെങ്കില്‍ അതിനെയാണ് ഔചിത്യമില്ലായ്മയെന്ന് പറഞ്ഞത്.

    ReplyDelete
  12. എല്ലാ അവകാശവും രചനയില്‍ നിക്ഷിപ്തം എന്നു് കണ്ടതു്കൊണ്ടാണോ ആ ഗ്ലിഫ്​സെറ്റുകളെടുത്തു് കൊണ്ടു് കെവിന്‍ ആര്‍ക്കും അവകാശമില്ലാത്ത ഫോണ്ടുണ്ടാക്കിയതു്.

    ആദ്യത്തെ മലയാളം ഓപ്പണ്‍ടൈപ്പ് ഫോണ്ട് അജയലാലിന്റെ തൂലികയല്ലേ ! അതുപയോഗിക്കാന്‍ സൌജന്യവുമായിരുന്നു.

    ReplyDelete
  13. "GPL ആക്കിയതിന്റെ അടുത്തപടിയായിരുന്നു രചന ഗ്ലിഫ്സെറ്റ് ഉപയോഗിച്ച് opentype ഫോണ്ട് ഉണ്ടാക്കുകയെന്നത്.അതിനു മുമ്പ് 'ഞാന് പ്രഥമന്' ആകാന് തുനിഞ്ഞെങ്കില് അതിനെയാണ് ഔചിത്യമില്ലായ്മയെന്ന് പറഞ്ഞത്."

    ഇതാണ് ഗ്നൂ സ്പിരിറ്റില്ലെന്ന് പറഞ്ഞത്‌. അടുത്തപടിയാണ് രചന യുണീക്കോഡുണ്ടാക്കുകയെങ്കില്‍ അത്‌ ആര് ചെയ്താലെന്ത്? കെവിനായാലെന്ത്‌ സുറുമയായാലെന്ത്‌? ഗ്നൂ തട്ടകങ്ങള്‍ക്കെതിരേ ആണ്. ചുമട്ടുതൊഴിലാളികളെ പോലെ കയറ്റിറക്ക്‌ ജന്മാവകാശമല്ല ഗ്നൂവച്ച്‌ എന്തുണ്ടാക്കുന്നതും. ചെയ്യാന്‍ പറ്റുന്നവന്‍ ചെയ്യുന്നു, ചെയ്തത് ഓരോന്നും ഗ്നൂ ലൈസന്‍സില്‍ പുറത്തിറക്കുന്നു. ഓരോരുത്തരും അവരുടേതായ രീതിയില്‍ പ്രഥമനായിക്കൊണ്ട് തന്നെയാണ് ഗ്നൂസോഫ്റ്റ്വെയറുകള്‍ മുന്നേറുന്നത്‌.



    “എല്ലാ അവകാശവും രചനയില് നിക്ഷിപ്തം എന്നു് കണ്ടതു്കൊണ്ടാണോ ആ ഗ്ലിഫ്​സെറ്റുകളെടുത്തു് കൊണ്ടു് കെവിന് ആര്ക്കും അവകാശമില്ലാത്ത ഫോണ്ടുണ്ടാക്കിയതു്.“

    ഞാനും അസംഖ്യം മറ്റ് ആളുകളും ഫോണ്ട് ഡെവലപ്പേര്‍സ് അല്ല; കെവിന്‍ ആണ്. കെവിന്‍ ഫോണ്ട് ഫോര്‍ജോ മറ്റോ ഉപയോഗിച്ചപ്പോള്‍ ഗ്നൂ ലൈസന്‍സ് കണ്ടുകാണും. അത്രയല്ലേ ഉള്ളൂ.

    “ആദ്യത്തെ മലയാളം ഓപ്പണ്ടൈപ്പ് ഫോണ്ട് അജയലാലിന്റെ തൂലികയല്ലേ ! അതുപയോഗിക്കാന് സൌജന്യവുമായിരുന്നു.“

    തീര്‍ച്ചയായും.
    ആദ്യത്തെ മലയാളം യുണീക്കോഡ് ഫോണ്ട് : തൂലിക
    ആദ്യത്തെ പഴയലിപിസഞ്ചയം : രചന
    ആദ്യത്തെ പഴയലിപി മലയാളം യുണീക്കോഡ് ഫോണ്ട് : അഞ്ജലി

    ReplyDelete
  14. അല്ല സിബു ഒരു സംശയം എന്നാണ് അഞ്ജലി ബീറ്റ ഇറങ്ങിയത്?
    ഒന്നു പറയാമൊ? സംശയം തീര്‍ക്കാനാണ്.
    റാല്‍മിനോവ്, അതുപോലെ തൂലിക ഇറങ്ങിയ തിയ്യതിയും അറിഞ്ഞാല്‍ കൊള്ളാം

    പിന്നെ രചനയും കോപ്പിറൈറ്റ് സ്റ്റേറ്റ്മെന്റും എന്ന വിഷയം . ഇപ്പൊ ജിപിഎല്‍ ആക്കിയ SUN JAVA യുടെ കോപ്പിറൈറ്റ് സിബു ഒന്നു നോക്കൂ . അതും ALL Rights Reserved എന്നാണ്. റിച്ചാര്‍ഡ് സ്റ്റാള്‍മാനും എബന്‍ മോഗ്ലനുമാണ് സണ്ണിന് GPL ആക്കുന്നതിനുള്ള നിയമോപദേശം നല്‍കിയത്. സിബുവിന് ജിപിഎല്ലിനെക്കുറിച്ച് അറിവില്ലാത്തത് രചനയുടെ പ്രശ്നമാണെന്ന് ഇപ്പോളാണ് മനസ്സിലായത്. സമയം കിട്ടുമ്പോള്‍ ജിപിഎല്‍ ലൈസന്‍സ് ഒന്നു വായിച്ചുനോക്കുന്നത് ഇത്തരം മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും. രചനയോ അഞ്ജലിയോ എന്നതൊന്നുമല്ല എന്റെ പ്രശ്നം . സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെപ്പറ്റി നിങ്ങളുടെ ഈഗോ ക്ലാഷുകളുടെ (ഞാന്‍ അങ്ങനെത്തന്നെ വിശ്വസിക്കുന്നു) ചെലവില്‍ നടക്കുന്ന അപവാദപ്രചരണമാണ്.


    നിങ്ങളുടെ ഫോണ്ട് വ്യൂവര്‍, ലൈസന്‍സ് ഫീല്‍ഡ് കാണിക്കാത്തതിനുത്തരവാദി രചന തന്നെ. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഫോണ്ടിനുള്ളിലും ഇന്‍ഫര്‍മേഷന്‍ ഗോപ്യമാണെന്നു കണ്ടുപിടിച്ച മഹാന്‍ സിബു തന്നെ. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം തന്നെ അല്ലേ.

    ബാക്കി മറുപടി ആദ്യ രണ്ടു ചോദ്യങ്ങള്‍ക്കുത്തരം തന്നശേഷം .
    പിന്നെ ഒരു തിരുത്ത് . മലയാളത്തിലിന്നലെവരെ 7 സ്വതന്ത്രഫോണ്ടുകളുണ്ടായിരുന്നു (GNU GPL & No Rights Reserved). MalOtf, Rachana, Anjali, Lohit Malayalam, Samyak-malayalam, suruma എന്നിവയായിരുന്നു അവ. ഇന്നു മുതല്‍ അത് 8 ആയി മാറി. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ ഹുസൈന്‍മാഷും സുരേഷും (സുറുമ) ചേര്‍ന്ന് നിര്‍മ്മിച്ച മീര എന്ന സ്വതന്ത്ര യൂണിക്കോഡ് ഫോണ്ട് അവര്‍ കെവിനു നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. പരിപാടി തീര്‍ന്നതിനു ശേഷം ഫോണ്ട് അപ്‌ലോഡ് ചെയ്യുന്നതാണ് .

    ഉമേഷെ, emacs/xemacs പ്രശ്നമാണ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ജിപിഎല്‍ ലൈസന്‍സുണ്ടാക്കാന്‍ കാരണമായത്. അത് കഴിഞ്ഞ് പത്തിരുപത് വര്‍ഷം കഴിഞ്ഞു. അറിവുത്പാദനത്തിന്റെ രീതികളെത്തന്നെ ഗ്നു ജിപിഎല്‍ മാറ്റി മറിച്ചു കഴിഞ്ഞു, എന്നിട്ടും ...

    ReplyDelete
  15. അഞ്ജലി ബീറ്റ ഇറങ്ങിയത്‌ 2004 സെപ്റ്റംബര്‍ 5-ന്: http://groups.yahoo.com/group/varamozhi/message/321

    മീരയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.. അതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ കാണിച്ചാല്‍ തന്നെ സന്തോഷം.

    ReplyDelete
  16. സിബൂ രചന ബീറ്റ ഇറങ്ങിയത് 2004 ഫെബ്രുവരിയിലാണ്. അതായത് അഞ്ജലി ബീറ്റയ്ക്കും 7 മാസം മുന്‍പ് വിശദവിവരങ്ങള്‍ ഇവിടെ ഫോണ്ട് അടക്കം. എനിക്കിത് ആധികാരികമായി പറയാന്‍ പറ്റുന്നത് ഞാനും ഈ പ്രൊജക്റ്റില്‍ പങ്കാളിയായിരുന്നത് കൊണ്ടാണ്. 2004 ജനുവരി 23ന് ജിപിഎല്‍ ആയി അക്ഷരസഞ്ചയം റിലീസ് ചെയ്ത ഉടന്‍ തന്നെ ഈ ജോലി തുടങ്ങിയിരുന്നു. ഞാന്‍ പണ്ട് ഗ്നു മലയാളം പ്രോജക്റ്റ് തുടങ്ങുന്ന വിവരം വരമൊഴി ലിസ്റ്റില്‍ പോസ്റ്റ് ചെയ്തത് ഓര്‍ക്കുമല്ലോ.

    രചന യൂണിക്കോഡ് ഫോണ്ടിന്റെ സ്റ്റേബിള്‍ വെര്‍ഷന്‍ ഇറങ്ങുന്നത് ഒക്ടോബര്‍ 3 ന് ആണ് . വിശദവിവരങ്ങള്‍ ഇവിടെ അത്ര താമസിക്കാന്‍ കാരണം ഹുസൈന്‍ സാറിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള നിര്‍ബന്ധങ്ങളാണ്. അതിനു മുന്‍പേ ഞാന്‍ മറ്റു തിരക്കുകളാല്‍ ഫോണ്ട് നിര്‍മ്മാണ ടീമില്‍ നിന്നും മാറിയിരുന്നു. സിബു അഞ്ജലി ബീറ്റ ഫോണ്ട് ഒന്നയച്ചു തരാമോ. എങ്കില്‍ അതിന്റെ ലൈസന്‍സിങ്ങ് പ്രശ്നം എന്താണെന്ന് എനിക്ക് കൂടുതല്‍ നന്നായി പഠിക്കാമായിരുന്നു. anivar അറ്റ് movingrepublic.org ല്‍ അയച്ചാല്‍ മതി.

    ReplyDelete
  17. ഇതാണ് ഗ്നൂ സ്പിരിറ്റില്ലെന്ന് പറഞ്ഞത്‌. അടുത്തപടിയാണ് രചന യുണീക്കോഡുണ്ടാക്കുകയെങ്കില്‍ അത്‌ ആര് ചെയ്താലെന്ത്? കെവിനായാലെന്ത്‌ സുറുമയായാലെന്ത്‌? ഗ്നൂ തട്ടകങ്ങള്‍ക്കെതിരേ ആണ്. ചുമട്ടുതൊഴിലാളികളെ പോലെ കയറ്റിറക്ക്‌ ജന്മാവകാശമല്ല ഗ്നൂവച്ച്‌ എന്തുണ്ടാക്കുന്നതും. ചെയ്യാന്‍ പറ്റുന്നവന്‍ ചെയ്യുന്നു, ചെയ്തത് ഓരോന്നും ഗ്നൂ ലൈസന്‍സില്‍ പുറത്തിറക്കുന്നു. ഓരോരുത്തരും അവരുടേതായ രീതിയില്‍ പ്രഥമനായിക്കൊണ്ട് തന്നെയാണ് ഗ്നൂസോഫ്റ്റ്വെയറുകള്‍ മുന്നേറുന്നത്‌.

    ദാ ഇപ്പോളാ ഇത് വായിച്ചത്
    സിബൂ
    കോപ്പിറൈറ്റ് എന്ന ഒരു സാധനം അങ്ങാടിയിലുണ്ടെന്നും അതിനു പുറത്താണ് ഗ്നു ജിപിഎല്‍ പ്രവര്‍ത്തിക്കുന്നതെന്നും റാല്‍മിനോവിന്റെ ബ്ലോഗിലിട്ട കമന്റില്‍ പറഞ്ഞതും കൂട്ടി ഇപ്പൊ മൂന്നാമതാണ് പറയുന്നത്. ആരാന്റെ മണ്ടക്കിട്ട് പണിയുന്നതാണ് സ്വാതന്ത്ര്യം (അഥവാ ഗ്നു) എന്നു തോന്നും സിബുവിന്റെ ഈ പ്രബോധനം വായിച്ചാല്‍. പ്രഥമനും സാമ്പാറും അവിയലും വേര്‍തിരിച്ചൊന്ന് മനസ്സിലാക്കിയിട്ടുപോരെ ഈ പ്രബോധനം ?

    മീര ഫോണ്ട് സ്ക്രീന്‍ ഷോട്ട് ഞാനിപ്പോ ഇവിടെഫ്ലിക്കറിലിട്ടിട്ടുണ്ട്.

    ReplyDelete
  18. സിബു,
    ആര്‍ദ്രം ഫോണ്ട് (GPL, being developed by Hiran under SMC in Google Summer of Code - possibly 9th Free Unicode Malayalam Font) ഉപയോഗിച്ച് എഴുതിയ "മലയാളം" എന്ന പദത്തിന്റെ ചിത്രം ബ്ലോഗ്ഗ് ചെയുന്നു. അഭിപ്രായങ്ങളും ആശയങ്ങളും അറിയിക്കുക.

    ReplyDelete
  19. തന്നലിങ്കനുസരിച്ച്‌ ആ സമയത്തെ ഫോണ്ടു് ഡൌണ്‍ലോഡ് ചെയ്യുകയുണ്ടായി. അത്‌ വിന്‍ഡോസില്‍ വര്‍ക്ക്‌ ചെയ്യുന്നില്ല; ലിനക്സില്‍ വര്‍ക്ക് ചെയ്യുന്നോ എന്ന്‌ നോക്കിയില്ല. ആത്യന്തികമായി തറക്കല്ലിട്ടസമയമല്ല, പൊതുജനങ്ങള്‍ക്ക്‌ ഉപയുക്തമായരീതിയില്‍ തുറന്നുകൊടുത്ത തീയതിയാണ് നോക്കേണ്ടത്‌. അതനുസരിച്ച്‌ അഞ്ജലി തന്നെ മലയാളത്തിലെ ഒന്നാമാത്തെ പഴയലിപിയുണീക്കോഡ് ഫോണ്ട്. എന്റെ കയ്യില്‍ ആ അഞ്ജലിയുടെ കോപ്പി കാണാനില്ല. കെവിന്റെ കയ്യിലുണ്ടാവേണ്ടതാണ്.

    അന്നത്തെ പ്രാഗ്‌രചനയുണീക്കോഡില്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. ലൈസന്‍സ് ഗ്നു-ജിപീല്‍ ആണെന്ന്‌ കോപ്പിറൈറ്റ് കോളത്തില്‍ എഴുതിയിരിക്കുന്നു. അതുപോലുള്ള ഒരു കോപ്പിറൈറ്റ് സ്റ്റേറ്റ്മെന്റാണ് ഞാന്‍ ഇന്നത്തെ രചനയ്ക്കും (ഏതുഫോണ്ടിനും) വേണം എന്നപേക്ഷിക്കുന്നത്‌. സണ്ണിന്റേതില്‍ നിന്നും വ്യത്യസ്ഥമായി ഡെവലപ്പേഴ്സല്ല; കമ്പ്യൂട്ടറിന്റെ അടിസ്ഥാനവിവരമുള്ള സാധാരണക്കാര്‍ക്ക്‌ വേണ്ടിയാണത്‌.

    രചനമറച്ചുവയ്ക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട് - വോള്‍ട്ട് സോഴ്സ്. അഞ്ജലി അത്‌ പബ്ലിഷ് ചെയ്തിരിക്കുന്നത്‌ ശ്രദ്ധിക്കുമല്ലോ. അതുണ്ടെങ്കില്‍ രചനയില്‍ മാറ്റം വരുത്തുവാന്‍ വളരെ എളുപ്പമായേനെ. രചനയുടെ ഗ്ലിഫുകളുപയോഗിച്ച്‌ ഒരു പുതിയലിപി ഫോണ്ടുണ്ടാക്കാന്‍ എനിക്ക്‌ താല്പര്യമുണ്ട്. ഫോണ്ടിന്റെ വലുപ്പം കഴിയാവുന്നത്ര കുറഞ്ഞ ഒന്ന്‌. പറ്റുമെങ്കില്‍ ഫോണ്ടുണ്ടാ‍ക്കാന്റുള്ള വിവിധ സ്റ്റെപ്പുകളെ നന്നായി വിവരിക്കുന്ന ഒരു വിക്കിലേഖനം കൂടി ഈ ഓപ്പണ്‍ ഫോണ്ടുകളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്നു.. കൂടുതല്‍ മലയാളം ഫോണ്ടുകള്‍ ഉണ്ടാകാന്‍ അത്‌ സഹായിച്ചേനെ.

    മീരയുടെ ഡൌണ്‍ലോഡ് ലിങ്കിന് വേണ്ടി കാത്തിരിക്കുന്നു....

    ആരോ മലയാളം ഫോണ്ട് ചെയ്യുന്നു എന്ന്‌ കേട്ടിരുന്നു. ആര്‍ദ്രമായിരുന്നല്ലേ അത്‌ :) നന്നായിരിക്കുന്നു. ഇത്തരം കുറേ ടൈറ്റില്‍ ഫോണ്ടുകള്‍ മലയാളത്തിന് ആവശ്യമാണ്. എല്ലാ അക്ഷരങ്ങളും അടങ്ങുന്ന ഒരു ഇമേജ് കിട്ടിയിരുന്നെങ്കില്‍‌ല്‍‌ല്‍.... :)

    ReplyDelete
  20. The GNU/Linux version of Meera GNU GPL font(work with Suruma patch for pango) is available as a debian package here The tar.gz file is here. Authors are testing Uniscribe compatible (windows)Version of this font. I hope they will release it soon.

    I will write the reply to your arguments soon. now commenting from a Internet cafe without proper malayalam support

    ReplyDelete
  21. "രചനമറച്ചുവയ്ക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട് - വോള്‍ട്ട് സോഴ്സ്. അഞ്ജലി അത്‌ പബ്ലിഷ് ചെയ്തിരിക്കുന്നത്‌ ശ്രദ്ധിക്കുമല്ലോ.

    VOLT-ഉം കുന്തവും എന്തിനാണ്? Fontforge(പഴയപേര് pfaedit)-ല്‍ അതൊന്നും വേണ്ട. വേണമെങ്കില്‍ തന്നെ Fontforge-ല്‍ നിര്‍മ്മിച്ചതിന്റെ .sfd ഫയല്‍ അനിവര്‍ തന്ന ലിങ്കില്‍ ഉണ്ടല്ലോ. കാര്യം അതൊന്നുമല്ല. കറകളഞ്ഞ വ്യക്തിവൈരാഗ്യം തന്നെ.

    (BTW, nitpicking എന്നതിന്റെ മലയാളം ആര്‍ക്കെങ്കിലും അറിയാമോ?)

    ReplyDelete
  22. സുറുമാ, അത്‌ ആദ്യവെര്‍ഷനും മുമ്പത്തെ അണ്‍സ്റ്റേബിള്‍ രചനയുടെ അല്ലേ. ഇപ്പോള്‍ പ്രചാ‍രത്തിലുള്ള വെര്‍ഷന്റെ സോര്‍സ് എവിടെ കിട്ടും?

    ReplyDelete
  23. സിബൂ മറുപടി ദീര്‍ഘമായതിനാല്‍ അതൊരു പോസ്റ്റാക്കുന്നു. ഇവിടെ വായിക്കുക.

    ReplyDelete
  24. ആദ്യത്തെ മലയാളം യുണീക്കോഡ് ഫോണ്ട് : തൂലിക
    ആദ്യത്തെ പഴയലിപിസഞ്ചയം : രചന
    ആദ്യത്തെ പഴയലിപി മലയാളം യുണീക്കോഡ് ഫോണ്ട് : അഞ്ജലി

    തെറ്റ്

    ആദ്യത്തെ പഴയലിപി മലയാളം യുണീക്കോഡ് ഫോണ്ട് : തൂലിക

    2002-ല്‍ അതു് പുറത്തിറക്കിയിരുന്നു.
    സിബുവും അന്നതു് ഉപയോഗിച്ചു കാണും.
    വിന്‍ഡോസ് എക്സ് പി ഒക്കെ വരുന്നതിനു് വളരെ മുമ്പേ !

    www.supersoftweb.com

    ReplyDelete
  25. വിന്‍ഡോസില്‍ അനുമതി പത്രം കാണുന്നതെങ്ങനെയെന്ന് റാല്‍മിനോവ് ഇവിടെ പറഞ്ഞിട്ടുണ്ട്.

    ReplyDelete
  26. മറ്റ് സ്വതന്ത്ര അക്ഷരരൂപങ്ങളിലും പകര്‍പ്പവകാശം കാണിച്ചിരിയ്ക്കുന്നതെങ്ങനെയാണെന്ന് ഇവിടെ നോക്കിയാലറിയാം.

    ReplyDelete
  27. പ്രിയ സിബു,

    പറഞ്ഞതു മനസ്സിലായി, പക്ഷേ ഒരു ചെറിയ സംശയം, അനുമതിപത്രം പകര്‍പ്പവകാശക്കോളത്തിലാണോ വെയ്ക്കേണ്ടത്?

    പലരും അനുമതിപത്രം പകര്‍പ്പവകാശക്കോളത്തില്‍ വച്ചതു കൊണ്ട് നിങ്ങളും വയ്ക്കണം എന്നു പറയുന്നതു ശരിയാണോ?
    പലരും തെറ്റുചെയ്യുന്നതുകൊണ്ട് അതു ശരിയാവുമോ?

    ReplyDelete
  28. പിന്മൊഴി നിറുത്തി കോടിപതിയായപോലെ തന്നെയേ ഉള്ളൂ ഇവിടെയെമ്പാടും ചിതറിക്കിടക്കുന്ന എനിക്കെതിരെയുള്ള (ഉമേഷിനെതിരേയും) കോണ്‍സ്പിരസി ആരോപണങ്ങള്‍. അവയ്ക്ക്‌ മറുപടി പറഞ്ഞ്‌ സമയം കൊല്ലാനില്ല. എന്റെ ചോദ്യങ്ങളെല്ലാം എനിക്ക് വ്യക്തിപരമായി ഉണ്ടായിരുന്ന ടെക്നിക്കല്‍ സംശയങ്ങള്‍ തീര്‍ക്കുക ലക്ഷ്യം വച്ചുള്ളവയാണ്. അത്‌ രചനയെ ബോധ്യപ്പെടുത്തുക എങ്ങനെയാണെന്നറിയില്ല. അതില്‍ ഞാന്‍ അമ്പേ പരാജയപ്പെട്ടെങ്കിലും കാര്യങ്ങളെ പോസ്റ്റിറ്റീവായി കാണാനേ ഇനിയും ഉദ്ദേശിച്ചിട്ടുള്ളൂ...

    പൊതുവെ ബോധ്യമായ കാര്യങ്ങള്‍:

    * രചന ഒരു ഓപ്പണ്‍ ഫോണ്ടാണ്. ബാക്കി കുറേ ഫോണ്ടുകളും കൂടി ഓപ്പണ്‍ സോര്‍സ് ആണെന്ന്‌ മനസ്സിലായി. അവയെ പറ്റി വരമൊഴി വിക്കിയില്‍ ഡോക്യുമെന്റ് ചെയ്തുകഴിഞ്ഞു. രചനയുടെ ഹോസ്റ്റിംഗ് സൈറ്റ് മനസ്സിലായതും നന്നായി. വിന്‍ഡോസിനുവേണ്ടി ഉണ്ടാക്കിയ ഫോണ്ടില്‍, വിന്‍ഡോസ് ഫോണ്ട് വ്യൂവറിലൂടെ നോക്കുമ്പോള്‍, ഗ്നൂ എന്ന്‌ കാണാവുന്ന രീതിയില്‍ വയ്ക്കുന്നത്‌ നന്നായിരിക്കും എന്നുതന്നെ വിശ്വസിക്കുന്നു - ഫോണ്ടുകളെ പറ്റി അധികമറിയാത്ത എന്നേപ്പോലെ പലര്‍ക്കും കാര്യങ്ങള്‍ വ്യക്തമാവുന്നതിന്.

    * രചന മൈക്രോസോഫ്റ്റിലേയ്ക്കാവശ്യമുള്ള ഫോണ്ട് ടേബിളുകളുണ്ടാക്കുന്നത്‌ ഞാന്‍ മുമ്പ്‌ കരുതിയിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഫോണ്ട്ഫോര്‍ജിലാണ്. അതുകൊണ്ട് സോഴ്സ് ചോദിക്കുന്നതില്‍ അര്‍ഥമില്ല എന്നത്‌ ശരിയാണ്. വോള്‍ട്ടിലായിരുന്നെങ്കില്‍, വോള്‍ട്ട് സോഴ്സ് ഉണ്ടായിരുന്നെങ്കില്‍, കാര്യങ്ങള്‍ മോഡിഫൈ ചെയ്യാന്‍ എളുപ്പമുണ്ടായിരുന്നു എന്നു് ഇപ്പോഴും തോന്നുന്നു.

    ReplyDelete
  29. പക്ഷേ ഒരു തരത്തില്‍ ഞാന്‍ സിബുവിനോട് കടപ്പെട്ടിരിക്കുന്നു. മലയാളം ബ്ലോഗുലകത്തില്‍ ആദ്യമായി സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ലൈസന്‍സുകളെക്കുറിച്ച് , അതിന്റെ സ്വാതന്ത്ര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവസരം ഒരുക്കിയതിന്. സ്വന്തം ബ്ലോഗില്‍ത്തന്നെ എല്ലാവാദങ്ങളും തോറ്റമ്പിയ സ്ഥിതിക്ക് ഒരു രക്ഷപ്പെടല്‍ സിബുവിനും ആവശ്യമാണ്. ഈഗോ കൂടുതലായതിനാല്‍ പ്രത്യേകിച്ചും . അപ്പോഴാണ് പിന്‍മൊഴി, കോടിപതി, കോണ്‍സ്പിരസി, എന്നീ വാക്കുകള്‍ വരുന്നത്. കൂടുതല്‍ ഇവിടെ

    ReplyDelete
  30. സിബു,
    *വോള്‍ട്ടിലായിരുന്നെങ്കില്‍, വോള്‍ട്ട് സോഴ്സ് ഉണ്ടായിരുന്നെങ്കില്‍, കാര്യങ്ങള്‍ മോഡിഫൈ ചെയ്യാന്‍ എളുപ്പമുണ്ടായിരുന്നു എന്നു് ഇപ്പോഴും തോന്നുന്നു.*

    വോള്‍ട്ടിനെപ്പറ്റി വലിയ അറിവില്ല, അതുകൊണ്ടുപ്രതികരിക്കുന്നില്ല. പക്ഷെ കമന്റു കണ്ടപ്പോള്‍, വേറെ ആറ്‍ക്കെങ്കിലും മോഡിഫൈ ചെയ്യാനാണോ ഫ്രീ സൊഫ്റ്റ്‌വേര്‍ ഉണ്ടാക്കുന്നതു എന്നു തോന്നി. പിന്നെ, ഓപ്പണും,ഫ്രീയും ഒന്നും ഒന്നല്ല എന്നും മനസ്സിലാക്കുക. ഉപയോഗം ശ്രദ്ധിച്ചായാല്‍ വീണ്ടും ഒരു വിവാദം ഒഴിവാക്കാം.

    എന്തായാലും ഈ സംവാദം നന്നായി. രചന ഫ്രീ ആണോ എന്നു ഇനിയാരെങ്കിലും ചോദിച്ചാല്‍ ഇങ്ങോട്ടു ചൂണ്ടാമല്ലോ.

    പിന്നെ, സിബുവിന് വ്യക്തിപരമായി ഒരുപാടു അധിഷേപം കേള്‍ക്കെണ്ടി വരുന്നതു, ചില്ലിന്റെ കാര്യത്തിലെ നിലപാടുമൂലമാണെന്നു തോന്നുന്നു.

    ReplyDelete
  31. രചനയുള്‍പ്പെടെയുള്ളവയെ എങ്ങനെ വോള്‍ട്ടാം എന്നു് ഒരു കുറിപ്പ് എന്റെ ബ്ലോഗിലുണ്ട്.

    ഉപയോഗം ലൈസന്‍സ് പ്രകാരം മാത്രം.

    ReplyDelete
  32. റാല്‍മിനോഫ് നന്ദി! ഫോണ്ടുലാബ്‌ ഉള്ള ചിലരെ അറിയാം. ഒന്ന്‌ നോക്കട്ടേ.. :)

    അനിവര്‍, ജിന്‍സ്ബോണ്ടേ, ഓപ്പണ്‍ എന്നെഴുതിയപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത്‌ ഫ്രീ എന്നു തന്നെയാണ്. സോറി.

    ജിന്‍സ്ബോണ്ടേ, ഞാന്‍ വരമൊഴി ഗ്നൂ ആക്കിയതിന്റെ പിന്നിലെ ഉദ്ദേശം അതുതന്നെയായിരുന്നു.. ഞാന്‍ തുടങ്ങിവയ്ക്കുന്ന ഒരു വിക്കിപ്പീഡിയ ലേഖനം പോലെ. എന്നാല്‍ കൊല്ലം പലതുകഴിഞ്ഞിട്ടും ആരും അതില്‍ കൈവെയ്ക്കുന്നത്‌ കണ്ടിട്ടില്ല :(

    മലയാളം ഫോണ്ടുകളില്‍ എനിക്ക്‌ വേണം എന്നു തോന്നുന്ന അനവധികാര്യങ്ങളുണ്ട്. അതൊന്നും ഇതുവരെ കാണാത്തതുകൊണ്ടാണ് മോഡിഫൈ ചെയ്യാന്‍ എളുപ്പമാക്കൂ എന്ന്‌ അഭ്യര്‍ഥിക്കുന്നത്‌. ഉദാഹരണത്തിന്, ഏറ്റവും സൈസ് കുറഞ്ഞ മലയാളം ഫോണ്ട്‌ വേണം, എംബഡ് ചെയ്യാന്‍; ഏറ്റവും ചെറിയ പോയിന്റ് സൈസില്‍ കാണാവുന്ന ഒന്നുവേണം വെബിലേയ്ക്ക്‌ etc.

    അനിവറേ, നിങ്ങള്‍ പറഞ്ഞതിനെ ഞാന്‍ സ്വീകരിച്ചതിനെ ആണോ തോറ്റമ്പി എന്ന്‌ പറഞ്ഞത്‌? നന്നായിപ്പോയി. എന്റെ ആശയങ്ങള്‍ ഏതാണ്ട് മുഴുവനും തന്നെ ഞാന്‍ എവിടെനിന്നെങ്കിലും സ്വാംശികരിച്ചതാണ്; അതുപോലെ ഒരാള്‍ പറഞ്ഞത്‌ തൊണ്ടതൊടാതെ തൊടാതെ വിഴുങ്ങാനും ഞാന്‍ റെഡിയല്ല. ഇനീഷ്യല്‍ വാദപ്രതിവാദത്തിനുശേഷം ഞാന്‍ എത്രയോ വാദങ്ങള്‍ സ്വീകരിച്ചിരിക്കുന്നു... ഇങ്ങനെയല്ലാത്തവരുണ്ടോ! അത്ഭുതം തോന്നുന്നു.

    ReplyDelete
  33. സിബുവിനെ ഞാന്‍ ബഹുമാനിക്കുന്നതും അതിന്റെ പേരിലാണ്. മലയാളം കമ്പ്യൂട്ടിങ്ങിന്റെ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ അധ്യായം സിബുവിന്റെ വരമൊഴിയില്‍ തന്നെയാണ് തുടങ്ങുന്നത്. ഇത് ഞാന്‍ തൃശൂരില്‍ മലയാളത്തിലെ സ്വതന്ത്ര സോഫ്റ്റ്​വെയറുകളുടെ ചരിത്രം എന്ന അവതരണത്തില്‍ എടുത്തു പറഞ്ഞതാണ്. പിന്നെ പുതുക്കലുകള്‍ .പഴയ SMC ക്കാലത്ത് സജിത്ത് smc-convert എന്ന പേരില്‍ ഒരു പ്രയോഗം എഴുതിയിരുന്നു. വരമൊഴിയുടെ ആശയം മാത്രം ഉള്‍ക്കൊണ്ടുകൊണ്ട് പൈത്തണില്‍ എഴുതിയ ഒന്ന്. വരമൊഴിയേക്കാളും കോഡ് ഒരുപാടു ലാഭിച്ചിരുന്നു അതില്‍. ISCII യെ യൂണിക്കോഡും യൂണിക്കോഡിനെ ISCII യും ആക്കുന്ന ഒന്ന് . smc.sarovar.org ല്‍ (സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കുറെക്കാലം ഈ വിലാസവും ഉപയോഗിച്ചിരുന്നു.) അത് ലഭ്യമാണ്. smc-convert പോലും ഇപ്പോള്‍ കാര്യമായാരും ഉപയോഗിക്കുന്നുണ്ടെന്നു തോന്നുന്നില്ല. വരമൊഴിയെ നിര്‍ണ്ണയിച്ചിരുന്നത് ആസ്കി ഫോണ്ടുകള്‍ തമ്മില്‍ നടത്തിയിരുന്ന കണ്‍വര്‍ഷനായിരുന്നല്ലോ. യൂണിക്കോഡ് എക്സ്പോര്‍ട്ട് ഓപ്ഷന്‍ നിലവിലുണ്ടെങ്കിലും ഇത് നേരിട്ടുള്ള യൂണിക്കോഡ് ടൈപ്പിങ്ങിന്റെ കാലമാണ്. അതായിരിക്കും പുതിയതായി ആരും അതില്‍ പണിയെടുക്കാന്‍ ശ്രമിക്കാത്തത്.

    പിന്നെ 1998ല്‍ (ഓര്‍മ്മയില്‍ നിന്നാണ്. ശരിയാണോ?), കേരളത്തില്‍ സ്വതന്ത്ര സോഫ്റ്റ്​വെയറിനെക്കുറിച്ചുള്ള അവബോധം വളരുന്നതിനും മുമ്പാണ് അത് സ്വതന്ത്ര സോഫ്റ്റ്​വെയറാകുന്നത്. അതും അക്കാലത്തെ കോണ്‍ട്രിബ്യൂഷനെ തടഞ്ഞിരിക്കുമെന്നു തോന്നുന്നു. അങ്ങനെ ഒരാള്‍ സ്വതന്ത്ര സോഫ്റ്റ്​വെയറുകളെപ്പറ്റി തെറ്റിദ്ധാരണ പടര്‍ത്തുന്നതും വിശദീകരിച്ചാല്‍ മനസ്സിലാക്കാത്തതുമാണെന്നെ ചൊടിപ്പിച്ചത്. അതിനു കാരണം ഈഗോയാണെങ്കില്‍ അതിനെ ഒന്നു ഞോണ്ടണമെന്നേ ഞാന്‍ കരുതിയുള്ളൂ. വേദനിച്ചെങ്കില്‍ ക്ഷമിക്കുക.

    സിബു പറയുന്നതും സ്വതന്ത്ര ഫോണ്ടുകളുണ്ടാക്കൂ എന്നു തന്നെയാണെങ്കില്‍ നമ്മളൊക്കെ പറയുന്നതൊന്നല്ലേ. പക്ഷേ ഫോണ്ട് വലുതായാലും ചെറുതായാലും എംബഡ് ചെയ്യണമെന്ന് എനിക്കു നിര്‍ബന്ധമേയില്ല. കാരണം അത് ഒരു ഇന്റര്‍നെറ്റ് എക്സ്​പ്ലോററിനു വേണ്ടി മാത്രമുള്ള തരികിടയായതുകൊണ്ടാണ്. ഫയര്‍ഫോക്സിന്റെ മാര്‍ക്കറ്റ്ഷെയര്‍ കൂടിവരുമ്പോള്‍ എംബഡബിള്‍ ന്യായം പറഞ്ഞ് ഭാഷയുടെ അക്ഷരസഞ്ചയം ചുരുക്കേണ്ടതുണ്ടോ? പിന്നെ എംബഡഡ് സിസ്റ്റങ്ങളിലാണെങ്കില്‍ ചൈനീസ് കാണുന്ന സ്ഥിതിക്ക് മലയാളത്തിനെന്താണ് ഫോണ്ടിന്റെ വലിപ്പപ്രശ്നം

    ReplyDelete
  34. ഫോണ്ടുകള്‍ എംബഡ് ചെയ്യുന്നതിന് പ്രസക്തിയുണ്ട്. ഫോണ്ട് ഡെവലപ്പര്‍മാര്‍ക്ക്‌ അവരുടെ ഫോണ്ടുകള്‍ കോപ്പിയടിക്കപ്പെടാതിരിക്കാന്‍, ഗൂഗിള്‍ ഡോക്സ് പോലെ വെബിലൂടെ ഡോക്യുമെന്റ് എഡിറ്റിംഗ് സെര്‍വീസ് തരുന്നവര്‍ക്ക്‌... ഒക്കെ.

    ഫോണ്ട് എംബഡ് ചെയ്യുമ്പോള്‍ ആ ഡോക്യുമെന്റിന് ആവശ്യമുള്ള ഗ്ലിഫുകള്‍ മാ‍ത്രമേ കമ്പ്രസ്സ്ഡ് ആയി ഡൌണ്‍‌ലോഡ് ചെയ്യപ്പെടുന്നുള്ളൂ. (ഫോണ്ട് മുഴുവനുമല്ല). അതുകൊണ്ട് ചൈനീസും മലയാളവും തമ്മിലുള്ള വ്യത്യാസം വിചാരിക്കുന്ന അത്രയില്ല്ല.

    ഇന്ത്യന്‍ മാര്‍ക്കറ്റിന് ഇക്കാര്യത്തില്‍ പ്രസക്തി കൂടുതലുണ്ട്. ഇന്ത്യയിലെ കമ്പ്യൂട്ടറുകള്‍ മിക്കവാറും പൈറേറ്റഡ് വിന്‍ഡോസ് ആണെന്ന്` എല്ലാവര്‍ക്കും അറിയാം. അതില്‍ കാര്‍ത്തിക കോണ്‍ഫിഗര്‍ പലരും ചെയ്തിട്ടുണ്ടാവില്ല; എളുപ്പമാണെങ്കിലും അത്‌ ഒരു പണിയാണ്. മാത്രവുമല്ല, കാര്‍ത്തിക കാഴ്ചയ്ക്ക് അത്ര നല്ല ഫോണ്ടല്ല. അതുകൊണ്ട് തന്നെ നല്ല മലയാളം എക്സ്പീരിയന്‍സ് ബ്ലോഗിന്റേയോ പത്രത്തിന്റേയോ വായനക്കാര്‍ക്ക് അവരുടെ ഭാഗത്ത്‌ നിന്നും ഒരെഫര്‍ട്ടുമില്ലാതെ കൊടുക്കാന്‍ ഫോണ്ട് എംബഡിംഗ് നല്ല വഴിയാണ്.

    ഫോണ്ട് എംബഡിംഗ് എന്ന ടെക്നോളജി ഓപ്പണ്‍ ലോകത്ത്‌ ഇല്ലാത്തത്‌ കഷ്ടമാണ്. വൈകിയെങ്കിലും ഡെവലപ്പേഴ്സ് ആരെങ്കിലും അതിന്റെ പ്രസക്തി മനസ്സിലാക്കിയിരുന്നെങ്കില്‍..

    --

    വരമൊഴി അടിസ്ഥാനപരമായി ഒരു ലൈബ്രറിയാണ്. അതിന് യുണീക്കോഡെന്നോ മാതൃഭൂമി ഫോണ്ടെന്നോ വ്യത്യാസമില്ല. ഒരു ഗുയി വേറേ ആരും ചെയ്യാത്തതുകൊണ്ട് ഒന്ന്‌ പേളില്‍ പടച്ചുണ്ടാക്കിവച്ചിരിക്കുന്നു എന്നുമാത്രമേ ഉള്ളൂ. w3cയുടെ amaya പോലെ; ഫീച്ചറുകള്‍ കാണിക്കാന്‍.
    അതും മാധുരി എന്ന വരമൊഴി ഫ്രണ്ടന്റ് പുതിയ വരമൊഴി
    ഫീച്ചറുകളൊന്നും വര്‍ഷങ്ങളോളം കമ്പയില്‍ ചെയ്തെടുക്കാതായതില്‍ പിന്നെ.

    വരമൊഴിയുടെ പ്രത്യേകത തന്നെ അതിലെ റൂളുകളുടെ എണ്ണമാണ്. ഒരുമാതിരിപ്പെട്ടതൊക്കെ ഊഹിച്ചെടുക്കാന്‍ അതിനെക്കൊണ്ട് പറ്റുന്നതും - പ്രത്യേകിച്ചും ഇംഗ്ലീഷ് വാക്കുകള്‍ - അങ്ങനെയാണ്. റൂളുകളുടെ എണ്ണം എത്രകൂടിയാലും സ്പീഡിന് കുറവുണ്ടാവില്ല (വലിപ്പം കൂടുമായിരിക്കും)

    btw, വരമൊഴിയുടെ C കോഡ് ബൈസണ്‍ ജെനറേറ്റഡ് കോഡാണ്. അതുകണ്ടിട്ടാണെന്ന്‌ തോന്നുന്നു പലരും വരമൊഴി കോഡ് റീഡബിളല്ല; വലുതാണ് എന്നൊക്കെ പറയുന്നത്..ആണോ?

    ഇന്ന്‌ ഞാനിത്‌ ചെയ്യുകയാണെങ്കില്‍ ICU transforms ആയിരിക്കും ഉപയോഗിക്കുക. വേറേ നല്ലതൊന്നും കണ്ടിട്ടില്ല.

    ReplyDelete
  35. :|

    ഓഫ്: മീര ഫോണ്ട് ഇഷ്ടമായി, കാര്‍ത്തികയുടെ പൊലെ ഉരുണ്ട അക്ഷരങ്ങള്‍. പക്ഷെ, ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടിയിരുന്നു. ഇംഗ്ലീഷ്-മലയാളം ഇടകലര്‍ത്തി എഴുതുമ്പോളാണ് ലേ-ഔട്ടില്‍ അഭംഗി തോന്നുന്നത്.

    ഓഫ്: സ്ക്രീന്‍ ഷോട്ടില്‍ കാണിച്ച ആപ്ലിക്കേഷനില് ‘സേവ്’ എന്ന ഐക്കണിന്റെ താഴെ എഴുതിയിരിക്കുന്നത് ‘സംരംക്ഷിക്കുക’ എന്നാണ്. തിരുത്തുവാന്‍ സാധിക്കുന്നവരുണ്ടെങ്കില്‍, അത് തിരുത്തിയാല്‍ നന്നായിരുന്നു.
    --

    ReplyDelete
  36. എനിക്കും റീഡബിലിറ്റി പ്രശ്നം തോന്നിയിരുന്നു. ചെലപ്പോ കൂടുതല്‍ ശ്രദ്ധിക്കാഞ്ഞാവും . പിന്നെ ഒരു സംശയം ഫോണ്ട് എംബഡിങ്ങിന് ActiveX ആണോ ഉപയോഗിക്കുന്നത്? ലക്ഷണം കണ്ടിട്ട് അതാണെന്നു തോന്നുന്നു.

    ReplyDelete
  37. ഹരീ ഇത് പണ്ട് മറ്റാരോ നടത്തിയ തര്‍ജ്ജമകളാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവയെ റിവ്യൂ ചെയ്ത് വരുന്നതേയുള്ളൂ. ഗ്നോം 2.20 യില്‍ കുറെയൊക്കെ തിരുത്തിയിട്ടുണ്ട്. ഗ്നോം 2.22 ആവുമ്പോഴേക്കേ റിവ്യൂ പൂര്‍ണ്ണമാവൂ. smc-discuss@googlegroups.com ല്‍ കേറിയാല്‍ ഹരിക്കും കുറെ സഹായിക്കാമല്ലോ. ഇംഗ്ലീഷ് ഉള്‍ക്കോള്ളിച്ച ഒരു തിരച്ചിത്രം

    ReplyDelete
  38. ഈ ലിങ്കു ശരിയാകുന്നില്ലല്ലോ. ഹരീ ഇത് പണ്ട് മറ്റാരോ നടത്തിയ തര്‍ജ്ജമകളാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവയെ റിവ്യൂ ചെയ്ത് വരുന്നതേയുള്ളൂ. ഗ്നോം 2.20 യില്‍ കുറെയൊക്കെ തിരുത്തിയിട്ടുണ്ട്. ഗ്നോം 2.22 ആവുമ്പോഴേക്കേ റിവ്യൂ പൂര്‍ണ്ണമാവൂ. smc-discuss@googlegroups.com ല്‍ കേറിയാല്‍ ഹരിക്കും കുറെ സഹായിക്കാമല്ലോ. ഇംഗ്ലീഷ് ഉള്‍ക്കോള്ളിച്ച ഒരു തിരച്ചിത്രം

    ReplyDelete
  39. ആ പോട്ടെ ഇതു നോക്കൂ http://flickr.com/photos/technopolitrix/1414813791

    ReplyDelete
  40. എംബഡഡ് ഫോണ്ടുകള്‍ക്ക് നേറ്റീവ് ഐ.ഇ.യില്‍ നേറ്റീ‍വ് സപ്പോര്‍ട്ട് ഉണ്ട്. മൈക്രോസോഫ്റ്റിനല്ലാതെ ബാക്കിയുള്ളവര്‍ക്ക്‌ ബ്രൌസറില്‍ കൂടുതല്‍ ഫീച്ചറുകള്‍ വേണ്ടിവരുമ്പോഴാണ് അവര്‍ ആക്റ്റീവ്‌എക്സ് ഉണ്ടാക്കുന്നത്‌.

    ഏതെങ്കിലും ബിടെക്ക്/എംടെക്ക് കാരന് പ്രോജക്റ്റായി ചെയ്യാന്‍ പറ്റിയ അടിപൊളി ടോപ്പിക്കാണ് ഓപ്പണ്‍ ഫോണ്ട് എംബെഡിംഗ് സ്പെക്കും ഇമ്പ്ല്ലിമെന്റേഷനും.

    ReplyDelete
  41. മീര യൂണികോഡനുസൃത മലയാളം അക്ഷരരൂപം വിന്‍ഡോസില്‍ പ്രവര്‍ത്തിയ്ക്കുന്ന തരത്തില്‍
    ഇവിടെ ലഭ്യമാണ്. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും googlegroups.com ലെ smc-discuss എന്ന വിലാസത്തില്‍ അയയ്ക്കുക.

    ReplyDelete
  42. സിബൂ,
    "ഫോണ്ടുകള്‍ എംബഡ് ചെയ്യുന്നതിന് പ്രസക്തിയുണ്ട്. ഫോണ്ട് ഡെവലപ്പര്‍മാര്‍ക്ക്‌ അവരുടെ ഫോണ്ടുകള്‍ കോപ്പിയടിക്കപ്പെടാതിരിക്കാന്‍, ഗൂഗിള്‍ ഡോക്സ് പോലെ വെബിലൂടെ ഡോക്യുമെന്റ് എഡിറ്റിംഗ് സെര്‍വീസ് തരുന്നവര്‍ക്ക്‌... ഒക്കെ."

    ...

    "ഫോണ്ട് എംബഡിംഗ് എന്ന ടെക്നോളജി ഓപ്പണ്‍ ലോകത്ത്‌ ഇല്ലാത്തത്‌ കഷ്ടമാണ്. വൈകിയെങ്കിലും ഡെവലപ്പേഴ്സ് ആരെങ്കിലും അതിന്റെ പ്രസക്തി മനസ്സിലാക്കിയിരുന്നെങ്കില്‍.."

    ഇതു് രണ്ടും കൂട്ടിവായിയ്ക്കുമ്പോള്‍ തന്നെ കാര്യം മനസ്സിലാകും എന്നെനിയ്ക്ക് തോന്നുന്നു.

    കോപ്പിയടിക്കപ്പെടാതിരിക്കാനും ഗൂഗിള്‍ ഡോക്സ് പോലെ വെബിലൂടെ ഡോക്യുമെന്റ് എഡിറ്റിംഗ് സെര്‍വീസ് തരുന്നവര്‍ക്കും വേണ്ടി എന്തിനാണ് സ്വതന്ത്ര സോഫ്റ്റുവെയര്‍ ഹാക്കര്‍മാര്‍ ഇതു് വികസിപ്പിയ്ക്കുന്നത്?

    സ്വതന്ത്ര സോഫ്റ്റുവെയറിലതില്ലാത്തത് അതിന്റെ ആവശ്യമില്ലാത്തതു് കൊണ്ട് തന്നെയാണ്. കാരണം ഇവിടെ കോപ്പിയടിയെക്കുറിച്ച് പേടിയോ സ്വകാര്യ വിവരങ്ങളുടെ ശേഖരമോ ഇല്ല. ആരും ആരില്‍ നിന്നും ഒന്നും മറച്ചു വയ്ക്കുന്നില്ല.

    ReplyDelete
  43. സിബു ചെയ്യുന്നതില്‍ ദുരുദ്ദേദ്ശം ഉണ്ടെന്നു കരുതുക വയ്യ. പക്ഷേ സ്വ്ന്തമായീ ഒരു കുഞ്ഞു ലോകം സ്രുഷ്ടിക്കാന്‍ ശ്രമിക്കുന്നതിനു പകരം മറ്റുള്ളവരുമായീ ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ മെച്ചപ്പെട്ട ഒരു വലിയ ലോകം ഉണ്ടാവില്ലേ ..

    ReplyDelete
  44. javaman, മൂന്നു പോയിന്റുകളാണ് ഞാന്‍ എംബഡിംഗിന് പ്രസക്തിയുണ്ട് എന്ന്‌ കാണിക്കാനായി മുന്നോട്ട് വച്ചത്‌.
    1. ഫോണ്ട് ക്രിയേറ്ററുടെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍
    2. വെബ് എഡിറ്റര്‍ സോഫ്റ്റ്വെയറുകളുടെ ഉപയോഗത്തിന്. കുറച്ചുനാള്‍ കഴിയുമ്പോള്‍ മലയാളത്തില്‍ തന്നെ അനേകം വ്യത്യസ്തങ്ങളായ നല്ല ഫോണ്ടുകളുണ്ടാവും എന്നോര്‍ക്കണം. ഓരോ വെബ് എഡിറ്റര്‍ ഉപയോഗിക്കുമ്പോഴും യൂസര്‍ ആ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാ‍ള്‍ ചെയ്യണം എന്നുവരുന്നത്‌ കഷ്ടമല്ലേ.
    3. പത്രങ്ങള്‍ക്കും ബ്ലോഗുകള്‍ക്കും കൃത്യമായതും നല്ലതുമായ യൂസര്‍ എക്സ്പീരിയന്‍സ് കൊടുക്കാന്‍. ഇന്നത്തെ രീതിയില്‍ ഒരു ബ്ലോഗ് വായിക്കാന്‍ വരുന്നയാള്‍, എഴുതിയ ആളുദ്ദേശിച്ച പോലെ കാണണമെങ്കില്‍ അവിടെ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്‌ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും.

    ഇതിലെ (1) മാത്രമല്ലെ GNU-ന്റെ താത്പര്യങ്ങളുമായി എതിരേ നില്‍ക്കുന്നുള്ളൂ.

    ReplyDelete
  45. @Anivar,
    അയ്യോ, ഫോണ്ടുപയോഗിച്ച് ഡിസൈന്‍ ചെയ്യുമെന്നല്ലാതെ, അതിന്റെ നിര്‍മ്മാണത്തിനും മറ്റും ആവശ്യമായ ടെക്നിക്കല്‍ നോ-ഹൌ എനിക്കില്ല കേട്ടോ! :(

    @സിബു,
    അവസാനത്തെ കമന്റിനുള്ളതാണേ...
    ഇപ്പോള്‍ നിരവധി ഇംഗ്ലീഷ് ഫോണ്ടുകള്‍ ലഭ്യമാണല്ലോ? പക്ഷെ, ഒരു വെബ് സൈറ്റ് ഡിസൈന്‍ ചെയ്യുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് സിസ്റ്റം ഫോണ്ടുകള്‍ ഉപയോഗിക്കുകയെന്നതാണ് ഞാന്‍ ചെയ്യാറ്‌. ഇനി പ്രത്യേകതയുള്ള ഫോണ്ട് ഉപയോഗിക്കുന്ന തലക്കെട്ടും മറ്റും, ഇമേജായി നല്‍കുകയാണ് പതിവ്. ഡൈനമിക് ഫോണ്ടുകള്‍ എംബഡ് ചെയ്യുവാന്‍ സാധ്യമാണെങ്കിലും അധികമാരും ആ രീതി തുടരുന്നതായി തോന്നുന്നില്ല. മാത്രവുമല്ല എല്ല ബ്രൌസറുകളും ഒരു പോലെ ഡൈനമിക് ഫോണ്ടുകള്‍ പിന്തുണയ്ക്കുവാനുള്ള സാധ്യതയും വിരളമാണ്. മലയാളത്തിലും അതു തന്നെയല്ലേ നല്ലത്? കുറച്ച് സ്റ്റാന്‍ഡേര്‍ഡ് ഫോണ്ടുകള്‍ ഉണ്ടാവട്ടെ... സ്പെഷ്യല്‍ ഫോണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ അത് ഇമേജായോ മറ്റോ സേവ് ചെയ്യട്ടെ. ഒരു സൈറ്റ് മുഴുവന്‍ സ്പെഷ്യല്‍ ഫോണ്ടുപയോഗിച്ചേ ചെയ്യൂ എന്നാണെങ്കില്‍, അതത്ര നല്ല രീ‍തിയായി തോന്നുന്നില്ല.
    --

    ReplyDelete
  46. ഹരീ,
    അനിവര്‍ പറഞ്ഞത്, തര്‍ജ്ജമയില്‍ സഹായിക്കാനാവുമെങ്കില്‍ ചെയ്യാനാണ്. പിന്നെ ആരും ഈ പറയുന്ന ടെക്നിക്കല്‍ ക്നോ ഹൌവുമായൊന്നും ജനിക്കുന്നില്ലല്ലോ.

    സിബു പറഞ്ഞ വെബ് എഡിറ്ററുകളുടെ പ്രശ്നത്തിന്, ഒരു സ്റ്റാന്‍ഡേര്‍ഡ് ഫോണ്ട് സഞ്ചയം ഉണ്ടാക്കുകയല്ലെ നല്ലത്? അല്ലാത്തവ ഉപയോക്താവ് ഡൌണ്‍ലോഡ് ചെയ്യട്ടെ. ഇംഗ്ലീഷില്‍ ഇത്രയധികം ഫോണ്ടുകളുണ്ടായിട്ടും, ടൈംസിനും, വെര്‍ദാനക്കും, ഏരിയലിനും പിന്നെ സ്വതന്ത്ര ഫോണ്ടുകളായ നിംബസിനും മറ്റും അപ്പുറത്തേക്കു ചിന്തിക്കുന്നവര്‍ കുറവല്ലെ?

    ഒരു സ്റ്റാന്‍ഡേര്‍ഡ് സഞ്ചയം ഉണ്ടാക്കി അത് എല്ലാവരേയും ഡൌണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയല്ലേ നല്ലത്?

    ReplyDelete
  47. @jinsbond007,
    തീര്‍ച്ചയായും അതില്‍ സഹകരിക്കാവുന്നതേയുള്ളൂ. ടെക്നിക്കല്‍ നോ-ഹൌവുമായി ആരും ജനിക്കുന്നില്ല, പക്ഷെ എല്ലാം പഠിച്ചെടുക്കുകയും പ്രയോഗത്തില്‍ കൊണ്ടുവരികയും സാധ്യമാണോ? :)

    ഒരു സ്റ്റാന്‍ഡേര്‍ഡ് സെറ്റ് മലയാളത്തിലും കൊണ്ടുവരികയാണ് ഏറ്റവും നല്ലത്. അത് യൂണിക്കോഡ് ആയിരിക്കുകയും വേണം.
    --

    ReplyDelete
  48. ഫോണ്ട് എംബഡിങ്ങ് ഒരു പരിഹാരമാണോ? ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു.

    ReplyDelete
  49. ഹരീ ഓഫ് ടോപിക്കാണ്, എങ്കിലും പറയട്ടെ. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവൃത്തികളില്‍ പങ്കെടുക്കാന്‍ മലയാളം അറിയണം എന്നാണ് യോഗ്യത. ഇംഗ്ലീഷ് വാക്യങ്ങള്‍ മലയാളത്തിലേക്ക് അര്‍ത്ഥം ഉള്‍‌ക്കൊണ്ട് ഗ്ലോസ്സറിയുടെ സഹായത്തോടെ തര്‍ജ്ജമ നടത്താന്‍ അല്ലെങ്കില്‍ തര്‍ജ്ജമ പരിശോധിക്കാന്‍ അത്ര ടെക്നിക്കല്‍ നോ ഹൌ ഒന്നും വേണ്ട എന്നാണ് എന്റെ അഭിപ്രായം.

    അതു പക്ഷെ വലിയ ഒരു ജോലിയാണ്. ഇനിയും ധാരാളം ബാക്കി കിടക്കുന്നു. പൂര്‍ത്തീകരിച്ചവയിലെ തെറ്റുകള്‍ തിരുത്താനുണ്ട്, അതില്‍ സഹകരിക്കാമല്ലോ!!!

    നന്ദി.

    ReplyDelete
  50. സിബു, അനിവറും ഹരിയും ജിന്‍സ്ബോണ്ടും പറഞ്ഞതിനോട് ഞാനും യോജിയ്ക്കുന്നു. പിന്നെ ഒരു ബ്ലോഗില്‍ ആശയങ്ങളല്ലേ കൈമാറുന്നത്? അത് ഏത് അക്ഷരരൂപത്തിലായാലെന്താ? കലാപരമായി വേണ്ട പ്രത്യേകാവസരത്തില്‍ ചിത്രമായോ ചലച്ചിത്രമായോ കാണിച്ചു കൂടെ? സ്വന്തം കമ്പ്യൂട്ടറിലെ അക്ഷരരൂപം പോലും തിരഞ്ഞെടുക്കേണ്ടത് മറ്റൊരാളാണെന്നത് സോഫ്റ്റുവെയറിലെ അടിമത്ത മനോഭാവത്തില്‍ നിന്നുൂം വന്നതല്ലേ? ഇത്രയധികം അക്ഷരരൂപങ്ങളുണ്ടായിട്ടും ഒറ്റ ഇംഗ്ലീഷിലുള്ള വെബ് സൈറ്റും ഇത് ചെയ്യാത്തതെന്തു കൊണ്ടാണ്? എംബഡ് ചെയ്യേണ്ടതാണെങ്കില്‍ മറ്റു പല രീതിയുമില്ലേ (പിഡിഎഫ് ഒരുദാഹരണം).

    ReplyDelete