...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Friday, August 24, 2007

മലയാളത്തിലെ പുതിയ ബ്ലോഗുകള്‍

മലയാളത്തില്‍ ഏറ്റവും ഒടുവിലുണ്ടായ 100 ബ്ലോഗുകളിലെ കമന്റുകള്‍ ഇവിടെ. ഉദ്ദേശം: പുതുബ്ലോഗേര്‍സിനെ പ്രോത്സാഹിപ്പിക്കുക. ഓര്‍ക്കുക, ഏതാണ്ട് 20 ബ്ലോഗുകള്‍ മലയാളത്തില്‍ പ്രതിദിനം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട്‌, ഒരാഴ്ചമാത്രമേ ഒരു ബ്ലോഗിനവിടെ സ്ഥാനമുള്ളൂ.

മലയാളത്തിലുണ്ടാകുന്ന ബ്ലോഗുകള്‍ ഞാന്‍ ഓട്ടോമാറ്റിക്കായി ഇവിടെ കളക്റ്റ് ചെയ്യുന്നുമുണ്ട്. 1000 എണ്ണത്തിന്റെ ബണ്ടിലുകളായാണ് വയ്ക്കുന്നത്‌.

7 comments:

  1. വളരെ നല്ല കാര്യം. അവരെ സഹായിക്കുവാനും അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാനും അറിവുള്ളവര്‍ ശ്രദ്ധചെലുത്തുമെന്ന്‌ പ്രതീക്ഷിക്കട്ടെ.

    ReplyDelete
  2. ശ്രമം കൊള്ളാം. പക്ഷെ വളരെ പഴയ ബ്ലോഗുകളിലേയും കമന്റുകള്‍ വരുന്നുണ്ട്. ബ്രിജ്‌വിഹാരം (മനുവിന്റെ) പഴയ ബ്ലോഗല്ലേ?

    ReplyDelete
  3. കുതിരവട്ടന്‍, ശരിയാണ്. ഞാന്‍ പറഞ്ഞല്ലോ ഏകദേശം 20 ബ്ലോഗുകള്‍ ഒരു ദിവസം ഉണ്ടാകുന്നുണ്ട്‌. അപ്പോള്‍ ആയിരം ബ്ലോഗുകളുടെ ലിസ്റ്റിന് ഏതാണ്ട് 2 മാസത്തെ മെമ്മറിയേ ഉള്ളൂ. അതിനുമുമ്പ്‌ ഉണ്ടായിരുന്നതും എന്നാല്‍ രണ്ട് മാസമായി പോസ്റ്റില്ലാതിരുന്നതും ആയ ഏതുബ്ലോഗും ഈ പരിപാടിക്ക്‌ പുതിയ ബ്ലോഗാണ് :) കാലം കഴിയും തോറും ഇത്‌ പഠിച്ചുവരും. പിന്നെ, ശരിക്കും പുതിയ ബ്ലോഗ്‌ മാത്രമേ ഉണ്ടാവൂ..

    ReplyDelete
  4. ലിങ്കുകളിടുമ്പോള്‍ പുതിയ വിന്‍ഡോയില്‍ തുറക്കാന്‍ സൌകര്യമിടണേ പ്ലീസ്. എന്നെപ്പോലുള്ള വിഷയമ്മാറ്റികള്‍ക്ക് കോണി വെച്ച് കൊടുക്കല്ലേ.

    ReplyDelete
  5. പരോപകാരിയായ ... നന്മനിറഞ്ഞ സിബുവിനും,കുടുംബത്തിനും
    ചിത്രകാരന്റെ ഓണാശംസകള്‍...!!!
    :)...!!

    ReplyDelete