...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Thursday, August 16, 2007

യുണീക്കോഡ് കോണ്‍ഫിഗര്‍ ചെയ്യാതെ മലയാളം കാണാന്‍

യുണീക്കോഡ് കോണ്‍ഫിഗര്‍ ചെയ്യാത്ത കമ്പ്യൂട്ടറുകളില്‍ ബ്ലോഗുകള്‍ കാണാന്‍ പ്രശ്നമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണല്ലോ പലരും പ്രൊഫൈലിന്റെ ഭാഗമായും മറ്റും ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെങ്ങനെ എന്നെഴുതുന്നത്‌.

റാല്‍മിനോവ് പറഞ്ഞിരിക്കുന്ന ഡൈനാമിക് ഫോണ്ട് ഇതിനൊരു പരിഹാരമാണ്. ഇങ്ങനെ ചെയ്തിരിക്കുന്ന സൈറ്റുകള്‍ IE-ല്‍ കാണാന്‍ യുണിക്കോഡ് കോണ്‍ഫിഗറേഷനൊന്നും വേണ്ടാ! അപ്രകാരം ഡൈനാമിക് യുണീക്കോഡ് ഫോണ്ട് ഉപയോഗിക്കുന്നവരാണ്. ഉദാഹരണം: ഇതാ മാതൃഭൂമിയിലെ ഒരു പേജ്.

തവണ പേജ്‌ കാണുമ്പോഴും ഈ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യപ്പെടും. റാല്‍മിനോവിന്റെ രചന എംബഡഡ് ഫോണ്ട് ഏതാണ്ട്‌ 400കെബി ആണ് - ഒരു സാധാരണ ചിത്രത്തിന്റെ വലുപ്പം. കമ്പ്യൂട്ടറില്‍ ഫോണ്ട് ഇന്സ്റ്റാള് ചെയ്തിട്ടില്ലെന്കില്‍ മാത്രം ഈ ഡൌണ്ലോഡ് നടക്കും. അതുകൊണ്ട് യൂണികോഡ് കൊണ്ഫിഗര്‍ ചെയ്തിട്ടുള്ളവരെ ഒരു തരത്ത്തില്ലും ഇത് ബാധിക്കില്ല.

IE-യുടെ ഈ ടെക്നോളജി ഓപണ്‍ അല്ലാത്തതിനാല്‍ ഫയര്‍ഫോക്സിനും മറ്റും ഇത്‌ ഉപയോഗിക്കാനാവില്ല. എന്നാല്‍ css സ്റ്റാന്റേഡില്‍ വെബ് ഫോണ്ടുകള്‍ക്ക് വകുപ്പുണ്ടാക്കിയിട്ടുണ്ട്. ഈ ലിങ്കില്‍ വളരെ ഭംഗിയായി അത്‌ വിവരിച്ചിരിക്കുന്നു. ഇന്ന്‌ വെബ് ഫോണ്ട് സപ്പോര്‍ട്ട് ചെയ്യുന്നത്‌ സഫാരി 3.1 മാത്രമാണ്. അതും ഇംഗ്ലീഷ് മാത്രമേ ശരിക്ക് കാണിക്കുന്നുള്ളൂ. ഭാവിയില്‍ IE, Firefox തുടങ്ങിയവ ഇത്‌ മലയാളത്തിനുവേണ്ടി സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കോമ്പ്ലിക്കേഷനൊന്നുമില്ലാതെ രചനയും അഞ്ജലിയും പോലെ സൌജന്യമായി ലഭ്യമായ മലയാളത്തിലെ മനോഹരമായ ഫോണ്ടുകള്‍ എഴുത്തുകാരന് കോണ്‍ഫിഗര്‍ ചെയ്യാം. വായനക്കാരന്‍ എഴുത്തുകാരനുദ്ദേശിച്ച ഫോണ്ടില്‍ തന്നെ ലേഖനം കാണുകയും ചെയ്യും.

5 comments:

  1. ഇതൊരു നല്ല സൊല്യൂഷനാണോ?
    കാരണം, ഒരാള്‍ക്ക് മലയാളം വായിക്കണമെന്നുണ്ടെങ്കില്‍, ഒരിക്കല്‍ മാത്രം ഫോണ്ട് സെറ്റ് ചെയ്താല്‍ മതി. പിന്നീട് യാതൊന്നും ചെയ്യേണ്ടതില്ലല്ലോ! സ്പെഷ്യല്‍ ഫോണ്ടുകള്‍ (ഡിഫോള്‍ട്ടല്ലാത്തവ) ടൈറ്റിലുകള്‍ക്കും മറ്റും ഉപയോഗിക്കുമ്പോഴാണ് സാധാരണയായി ഡൈനമിക് ഫോണ്ട് ഉപയോഗിക്കുക; അതായത് ആ സൈറ്റിനായി മാത്രം. മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ അങ്ങിനെയല്ലല്ലോ! എത്രയോ ബ്ലോഗുകള്‍. ഒരു സൈറ്റിനായി ഡൌണ്‍ലോഡ് ചെയ്ത ഫോണ്ട് ചിലപ്പോള്‍ കാഷില്‍ നിന്നും എടുത്തേക്കാം. പക്ഷെ, മറ്റൊരു ബ്ലോഗിലെത്തുമ്പോള്‍ തീര്‍ച്ചയായും വീണ്ടും ഡൌണ്‍ലോഡ് ചെയ്യും. പിന്നെ, വിവിധ ഫോണ്ടുകളാണ് ഉപയോഗിക്കുന്നതെങ്കില്‍, അതൊക്കെയും. യൂണിക്കോഡ് മലയാളം ഫോണ്ടുകള്‍ ഡിഫോള്‍ട്ടായി സിസ്റ്റത്തില്‍ ഉണ്ടാവുക എന്ന രീതിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നു തൊന്നുന്നു.

    ഡൈനമിക് ഫോണ്ടുകള്‍ വിന്‍ 98-ല്‍ ശരിയായി ദൃശ്യമാവുമോ? യൂണിക്കോഡ് 98-ല്‍ ഒരു കീറാമുട്ടിയാണ്.
    --

    ReplyDelete
  2. ഗ്നൂ/ലിനക്സിലും ശരിയാകുമോ?

    ReplyDelete
  3. സിബൂ, ഒരു ചോദ്യം വിന്‍‌ഡൊസ് 98 ഉള്ള ഒരു (നാട്ടിലെ പഴയ) കമ്പ്യൂട്ടറില്‍ യൂണിക്കോഡ് ശരിയായി കാണാന്‍ പറ്റുന്നില്ല. എല്ലാപണിയും നോക്കി. നോ രക്ഷ. വിന്‍‌ഡോസ് XP വേണോ യൂണിക്കോഡ് കാണാന്‍? ഒരു മറുപടി appusviews@gmail.com അയയ്ക്കാമോ?

    ReplyDelete
  4. യൂണിക്കോഡ് കോണ്‍ഫിഗര്‍ ചെയ്യാനോ ഫൊണ്ട് ഡവുണ്‍ലോഡ് ചെയ്യാനോ അനുവാദമില്ലാത്തവര്‍ക്കു് കൂടി വായിക്കാന്‍ വേണ്ടിയായിരുന്നു ഇതു്.
    [എന്റെ ഒരു സുഹൃത്തിനു് എന്റെ ബ്ലോഗുകള്‍ വായിക്കാന്‍ വേണ്ടി ചെയ്ത പണിയാണു്. ബ്ലോഗര്‍മാര്‍ക്കു് വായിക്കാന്‍ വേണ്ടിയല്ല. It will be fetched from the cache]

    ReplyDelete
  5. ഫോണ്‍ എംബഡിങ് ഉപയോഗിച്ച പേജുകള്‍ സേര്‍ച്ച് ചെയ്യാനാകുമോ? താങ്കളുടെ പേജില്‍ കാണിച്ച മാതൃഭൂമി സൈറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ അവ ലഭിക്കുന്നുണ്ട്. എങ്കില്‍ പിന്നെ അവയുപയോഗിക്കുന്നതില്‍ എന്താണ് കുഴപ്പം. യൂണി കോഡ് ഫോണ്ടിന് നാം ഏറ്റവും കൂടുതല്‍ പരിഗണന നല്‍കാന്‍ കാരണം സേര്‍ച്ച് ചെയ്യാന്‍ സഹായകമാണ് എന്നതല്ലേ?
    എല്ലാ സൈറ്റുകളും കോമണ്‍ എന്‍കോഡിങ് ഉപയോഗിക്കുന്നതിന്റെ ഏറ്റവും വലിയ ഉപയോഗവും ഈ സേര്‍ച്ച് ചെയ്യല്‍ അല്ലേ? ആത്യന്തികമായ ലക്ഷ്യവും അതുതന്നെയല്ലേ? (ഒരു പക്ഷേ ഞാന്‍ തെറ്റായി ധരിച്ചുവെച്ചിരിക്കുന്നതാണെങ്കില്‍ ദയവായി തിരുത്തുക...). മനോരമയിലെയും മാതൃഭൂമിയിലെയും വാര്‍ത്തകള്‍ യൂണികോഡിലേക്ക് മാറുകയാമെങ്കില്‍ ഒരു റിക്വസ്റ്റില്‍ തന്നെ രണ്ടു സൈറ്റിലെയും വിവരങ്ങള്‍ കിട്ടുന്നു എന്നതാണ് എന്നെപോലുള്ളവര്‍ യൂണികോഡിനെ സപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.
    ആശയവിനിമയം മാത്രം നടന്നാല്‍ മതിയെന്ന രീതിയിലുള്ള വെബ് സൈറ്റുകള്‍ക്കും ബ്ലോഗുകള്‍ക്കും ചര്‍ച്ചകളില്‍ പറഞ്ഞ പോലെ ഏതെങ്കിലും ഒരു യൂണികോഡ് ഫോണ്ട് സിസ്റ്റത്തില്‍ ഉണ്ടായാല്‍ മതി എന്ന വാദം സഹായിക്കും. പക്ഷേ, ഭാവിയില്‍ എല്ലാ മലയാളം സൈറ്റുകളും യൂണികോഡിലേക്ക് മാറുമെന്ന നമ്മുടെയെല്ലാം സ്വപ്നം ഫലവത്താകുകയാണെങ്കില്‍, തീര്‍ച്ചയായും പലതരത്തിലുള്ള ഫോണ്ടുകള്‍ വേണ്ടി വരും. തങ്ങളുടെ സൈറ്റിന്റെ ഐഡന്‍റിറ്റി വെളുപ്പെടുത്താന്‍, ലേ ഔട്ടിന്റെ സാധ്യതകള്‍ക്കായി, അങ്ങിനെ നിരവധി ആവശ്യങ്ങള്‍ക്ക്. പ്രത്യേകിച്ചും പത്രങ്ങള്‍ പോലുള്ളവയുടെ സൈറ്റുകള്‍ക്ക് ഐഡന്റിറ്റി നിര്‍ബന്ധമാണ്. നമ്മള്‍ ഇപ്പോള്‍ അവഗണിക്കുന്ന ആ ഒരു ഭാഗം അടുത്തുതന്നെ ചര്‍ച്ചചെയ്യപ്പെടേണ്ടി വരും. അപ്പോള്‍ എംബന്ഡിങ്ങ് അല്ലാതെ എന്തെങ്കിലും ഓപ്ഷന്‍ ഉണ്ടാകുമോ?
    പിന്നെ ഐഇ മാത്രമേ എംബഡഡ് ഫോണ്ട് സപ്പോര്‍ട്ട് ചെയ്യുന്നുള്ള എന്നത് ഒരു വലിയ പോരായ്മ തന്നെയാണ്. അപ്പോള്‍ അതിനെ അതിജീവിക്കാന്‍ കഴിയുന്ന ഒരു യൂണികോഡ് എംബഡ്ഡിങ് സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നതല്ലേ നല്ലത്?
    ചുമ്മാതോന്നിയ കുറേ കാര്യങ്ങള്‍ കുറിച്ചുവെച്ചെന്നു മാത്രം.

    ReplyDelete